Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വീണ്ടും വിവാദനായികയായി കങ്കണ; നടി നായികയായി എത്തുന്ന ബോളിവുഡ് ചിത്രം 'ജഡ്ജ്മെന്റൽ ഹൈ ക്യായുടെ പോസ്റ്റർ കോപ്പിയടിച്ചതെന്ന് ആരോപണം; തന്റെ ചിത്രം മോഷ്ടിച്ചുവെന്നാരോപിച്ച് എത്തിയത് ഹംഗേറിയൻ ഫോട്ടോഗ്രാഫർ

വീണ്ടും വിവാദനായികയായി കങ്കണ; നടി നായികയായി എത്തുന്ന ബോളിവുഡ് ചിത്രം 'ജഡ്ജ്മെന്റൽ ഹൈ ക്യായുടെ പോസ്റ്റർ കോപ്പിയടിച്ചതെന്ന് ആരോപണം; തന്റെ ചിത്രം മോഷ്ടിച്ചുവെന്നാരോപിച്ച് എത്തിയത് ഹംഗേറിയൻ ഫോട്ടോഗ്രാഫർ

സ്വന്തം ലേഖകൻ

വിവാദങ്ങളുടെ തൊഴിയാണ് നടി കങ്കണ റണാവത്ത്. മീ ടു ക്യാംപെയിനിലൂടെയും അല്ലാതെയുമായി നിരവധി ആരോപണങ്ങളായിരുന്നു കങ്കണയും സഹോദരി രംഗോലിയും പല പ്രമുഖ താരങ്ങൾക്കെതിരെയും ഉന്നയിച്ചത്. എന്നാലിപ്പോൾ കങ്കണയ്ക്കെതിരെ പരാതിയുമായി ചിലർ എത്തിയിരിക്കുകയാണെന്നാണ് ഏറ്റവും പുതിയ വിവരങ്ങൾ

കങ്കണ റണൗതിന്റെ പുതിയ സിനിമയുടെ പോസ്റ്റർ കോപ്പിയടിച്ചതാണെന്ന് പരാതി. കങ്കണയുടെ പോസ്റ്റർ തന്റെ ചിത്രത്തിന്റെ കോപ്പിയടിയാണെന്ന് ആരോപിച്ച് ഹംഗേറിയൻ ഫോട്ടോഗ്രാഫർ ഫ്‌ളോറാ ബെർസി രംഗത്തെത്തിയതോടെ സോഷ്യൽമീഡിയ നടിക്കെതിരെ തിരിഞ്ഞിരിക്കുകയാണ്.കങ്കണ നായികയായ ജഡ്ജ്‌മെന്റൽ ഹൈ ക്യാ പോസ്റ്ററാണ് കോപ്പിയടി വിവാദത്തിലായത്. തന്റെ ഒരു ഫോട്ടോഗ്രാഫിനോട് സിനിമയിലെ പോസ്റ്റർ സാമ്യമുള്ളതാണെന്ന് വ്യക്തമാക്കി സാമൂഹ്യമാധ്യമത്തിലൂടെയാണ് ഫ്‌ളോറാ ബോർസി എത്തിയിരിക്കുന്നത്.

രണ്ട് ഫോട്ടോഗ്രാഫുകളും പോസ്റ്റ് ചെയ്താണ് കോപ്പിയടിയെ കുറിച്ച് ഫ്‌ളോറ പറയുന്നത്. എന്തെങ്കിലും സാമ്യതകളുണ്ടോ? പ്രശസ്ത ഹിന്ദി ചിത്രമായ ജഡ്ജ്‌മെന്റൽ ഹെ ക്യായുടെ പോസ്റ്ററാണ് ഇത്. അവർ എന്നോട് അനുവാദം ചോദിക്കുകയോ എന്നെ സമീപിക്കുകയോ ചെയ്തിട്ടില്ല. ഫ്രീലാൻസ് ആർട്ടിസ്റ്റുകളുടെ വർക്കുകൾ വലിയ കമ്പനികൾ മോഷ്ടിക്കുന്നത് എന്ത് നാണക്കേടാണ്- ഫ്‌ളോറ പറയുന്നു. നിരവധി പേരാണ് ഫ്‌ളോറയെ പിന്തുണച്ച് സാമൂഹ്യമാധ്യമത്തിലൂടെ രംഗത്ത് എത്തിയിരിക്കുന്നതും.

അതേസമയം ആരോപണത്തെ കുറിച്ച് പ്രതികരിക്കാൻ കങ്കണ തയ്യാറായിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP