Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

രാജ്യത്തെ ഏറ്റവുംവലിയ സിനിമാ സ്‌ക്രീൻ തുറന്നത് സൂലൂർപ്പേട്ടിലെ വി എപിക് തിയേറ്ററിൽ; നൂറടി വീതിയും 84 അടി ഉയരവുമുള്ള സ്‌ക്രീൻ നൽകുന്നത് കൃത്യതയും മിഴിവുമുള്ള ദൃശ്യങ്ങൾ; പ്രഭാസ് ചിത്രം സാഹോയിലൂടെ തിയേറ്ററിന്റെ പ്രവർത്തനം ആരംഭിക്കും

രാജ്യത്തെ ഏറ്റവുംവലിയ സിനിമാ സ്‌ക്രീൻ തുറന്നത് സൂലൂർപ്പേട്ടിലെ വി എപിക് തിയേറ്ററിൽ; നൂറടി വീതിയും 84 അടി ഉയരവുമുള്ള സ്‌ക്രീൻ നൽകുന്നത് കൃത്യതയും മിഴിവുമുള്ള ദൃശ്യങ്ങൾ; പ്രഭാസ് ചിത്രം സാഹോയിലൂടെ തിയേറ്ററിന്റെ പ്രവർത്തനം ആരംഭിക്കും

മറുനാടൻ മലയാളി ബ്യൂറോ

സൂലൂർപ്പേട്ട്: രാജ്യത്തെ ഏറ്റവുംവലിയ സിനിമാ സ്‌ക്രീനുമായി ആന്ധ്രാപ്രദേശിലെ സൂലൂർപ്പേട്ട് വി.എപ്പിക് തിയേറ്റർ തുറന്നു. നൂറടി വീതിയും 84 അടി ഉയരവുമാണ് സ്‌ക്രീനിന്റെ വലുപ്പം. കൃത്യതയും മിഴിവുമുള്ള ദൃശ്യങ്ങൾക്ക് നൽകുന്ന 4-കെ. ആർ.ജി.ബി. റേസർ പ്രൊജക്ഷനും ഡോൾബി അറ്റ്മോസ് ശബ്ദസംവിധാനങ്ങളും ക്രമീകരിച്ചിരിക്കുന്നത് ഡിജിറ്റൽ സിനിമാ സാങ്കേതികവിദ്യാദാതാക്കളായ ക്യൂബ് സിനിമാസാണ്. തെലുങ്ക് യുവതാരം രാംചരണാണ് തിയേറ്റർ ഉദ്ഘാടനംചെയ്തത്. പ്രഭാസ് നായകനാകുന്ന 'സാഹോ' റിലീസ് ചെയ്തുകൊണ്ടായിരിക്കും തിയേറ്ററിന്റെ പ്രവർത്തനം ആരംഭിക്കുക.

വളരെ മികവുറ്റ സംവിധാനങ്ങളാണ് തിയേറ്ററിലുള്ളത്. തിയേറ്ററിന്റെ ഏതുഭാഗത്തിരുന്നാലും കൃത്യമായ ദൃശ്യാനുഭവം ഉറപ്പാക്കുന്ന തരത്തിലുള്ള സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. എല്ലാസീറ്റിലും ഒരുപോലെ ശബ്ദമെത്തുന്നതും മറ്റൊരു പ്രത്യേകതയാണ്. ശബ്ദലേഖനത്തിലെ നൂതനസങ്കേതമായ ഡോൾബി അറ്റ്മോസ് ഉപയോഗിച്ചിരിക്കുന്നതിനാൽ അരികിൽനിന്ന് പറയുന്നതുപോലെയാണ് കാണികൾക്ക് ശബ്ദം കേൾക്കുക.

ഹോം തിയേറ്റർ സംവിധാനത്തിൽ ഒരുക്കാൻ സാധിക്കാത്ത സംവിധാനമാണ് ക്യൂബ് എപ്പിക് സ്‌ക്രീനോടുകൂടിയ തിയേറ്ററുകളിലുണ്ടാവുകയെന്ന് ക്യൂബ് സിനിമാസ് സിഇഒ. ഹർഷ് റോഹ്തഗി പറഞ്ഞു. ആസ്വാദകരെ വീണ്ടും തിയേറ്ററുകളിൽ എത്തിക്കാനുതകുന്ന തരത്തിലായിരിക്കുമിത്. ക്യൂബ് എപ്പിക് സ്‌ക്രീനുകൾ ഒരുക്കുന്നതിന് രാജ്യത്തുടനീളമുള്ള തിയേറ്ററുകളുമായി ചർച്ചകൾ നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചെന്നൈയിൽനിന്ന് 80 കിലോമീറ്ററോളം അകലെ തമിഴ്‌നാട് അതിർത്തിയോടുചേർന്ന ചെറുപട്ടണമാണ് സൂലൂർപ്പേട്ട്. മൾട്ടിപ്ലക്‌സുകൾ അടക്കം അമ്പതിൽപ്പരം സ്‌ക്രീനുകളിൽ സിനിമാപ്രദർശനം നടത്തുന്ന വി.സെല്ലുലോയ്ഡ് എന്ന കമ്പനി മൂന്നുസ്‌ക്രീനുകളോടുകൂടിയ മൾട്ടിപ്ലക്‌സായിട്ടാണ് ഇവിടെ വി.എപ്പിക് തിയേറ്റർ ആരംഭിച്ചിരിക്കുന്നത്. ഇതിലൊന്നിലാണ് നൂറടി വീതിയുള്ള സ്‌ക്രീൻ ഒരുക്കിയിരിക്കുന്നത്. ഇവിടെ 625 സീറ്റുകളുണ്ട്. 200 രൂപയാണ് ടിക്കറ്റ് നിരക്ക്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP