Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'ഞങ്ങൾ ഏറെയും സംസാരിച്ചത് പന്തുകളിയെക്കുറിച്ച്; എന്റെ പന്തുകളിയെല്ലാം യുട്യൂബിൽ അദ്ദേഹം കണ്ടിരുന്നുവെന്ന് പിന്നീട് മനസിലായി; 'സാർ' എന്ന് ചേർത്താണ് വിജയ് തന്റെ പേര് വിളിച്ചത്; ബിഗിലിൽ വിജയിക്ക് ഒപ്പമുള്ള അനുഭവം പങ്കുവച്ച് ഐഎം വിജയൻ

'ഞങ്ങൾ ഏറെയും സംസാരിച്ചത് പന്തുകളിയെക്കുറിച്ച്; എന്റെ പന്തുകളിയെല്ലാം യുട്യൂബിൽ അദ്ദേഹം കണ്ടിരുന്നുവെന്ന് പിന്നീട് മനസിലായി; 'സാർ' എന്ന് ചേർത്താണ് വിജയ് തന്റെ പേര് വിളിച്ചത്; ബിഗിലിൽ വിജയിക്ക് ഒപ്പമുള്ള അനുഭവം പങ്കുവച്ച് ഐഎം വിജയൻ

മറുനാടൻ ഡെസ്‌ക്‌

ഫുട്ബോൾ താരം എന്ന നിലയിലാണ് പ്രശസ്തിയെങ്കിലും ബിഗ് സ്‌ക്രീനിലും എണ്ണം പറഞ്ഞ കഥാപാത്രങ്ങളിൽ ഞെട്ടിച്ച താരമാണ് മലയാളിത്തിന്റെ സ്വന്തം ഐഎം വിജയൻ. ജയരാജ് സംവിധാനം ചെയ്ത ശാന്തം എന്ന ചിത്രത്തിലൂടെയാണ് വിജയൻ സിനിമ മേഖലയിൽ കാലെടുത്ത് വച്ചത് പിന്നീട് തമിഴിലടക്കം നിരവധി ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

ഏറ്റവുമൊടുവിൽ ചിത്രീകരണം പൂർത്തിയാക്കിയത് വിജയ് നായകനാവുന്ന 'ബിഗിൽ' ആണ്. വിജയ്യുടെ ആരാധകൻ എന്ന നിലയിൽ ആദ്യമായി അദ്ദേഹത്തിനൊപ്പം അഭിനയിക്കാനായതിന്റെ സന്തോഷം പങ്കുവെക്കുകയാണ് വിജയൻ, 'സാർ' എന്ന് ചേർത്താണ് വിജയ് തന്റെ പേര് വിളിച്ചതെന്നും ലോകം മുഴുവൻ ആരാധകരുള്ള ഒരാൾ എളിമയോട് പെരുമാറുന്നതുകണ്ട് അത്ഭുതം തോന്നിയെന്നും വിജയൻ പറയുന്നു. ഇടവേളകളിൽ വിജയ് തന്നോട് ഫുട്ബോളിനെക്കുറിച്ചാണ് പ്രധാനമായും സംസാരിച്ചതെന്നും.

'പന്തുകളിയെക്കുറിച്ചാണ് ഞങ്ങൾ ഏറെയും സംസാരിച്ചത്. എന്റെ പന്തുകളിയെല്ലാം യുട്യൂബിൽ അദ്ദേഹം കണ്ടിരുന്നുവെന്ന് പിന്നീട് മനസിലായി. സെറ്റിലെ ഒഴിവുസമയങ്ങളിൽ സിസർകട്ടിനെക്കുറിച്ചും പന്തുകളിയിലെ ചടുലനീക്കങ്ങളെക്കുറിച്ചും കൗതുകത്തോടെ അദ്ദേഹം ചോദിച്ചറിഞ്ഞു', ഐ എം വിജയൻ പറയുന്നു.വനിതാ ഫുട്ബോൾ ടീമിന്റെ കോച്ചാണ് ചിത്രത്തിൽ വിജയ്യുടെ നായകൻ. ഇരട്ട ഗെറ്റപ്പിലാണ് വിജയ് എത്തുന്നത്. നയൻതാരയാണ് നായിക. കതിർ, ജാക്കി ഷ്രോഫ്, വിവേക്, യോഗി ബാബു തുടങ്ങിയവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ദീപാവലിക്ക് തീയേറ്ററുകളിലെത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP