Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കയ്യടിയുടെ മഴ പെയ്തിറങ്ങിയ വേദിയിൽ 'അമ്പിളി'യുടെ ഓഡിയോ ലോഞ്ച്; സൗബിന്റെ ജാക്സൺ ഡാൻസ് കാണാനാണ് താൻ വന്നതെന്ന് ചാക്കോച്ചൻ; ബെന്നി ദയാലൊരുക്കിയ സംഗീത വിരുന്നിൽ നൃത്തം വെച്ച് സൗബിനും നവീൻ നാസിമും; ഗപ്പിക്കു ശേഷം ജോൺ പോൾ ജോർജ് ഒരുക്കുന്ന ചിത്രം ഉടൻ തീയറ്ററുകളിലേക്ക്

കയ്യടിയുടെ മഴ പെയ്തിറങ്ങിയ വേദിയിൽ 'അമ്പിളി'യുടെ ഓഡിയോ ലോഞ്ച്; സൗബിന്റെ ജാക്സൺ ഡാൻസ് കാണാനാണ് താൻ വന്നതെന്ന് ചാക്കോച്ചൻ; ബെന്നി ദയാലൊരുക്കിയ സംഗീത വിരുന്നിൽ നൃത്തം വെച്ച് സൗബിനും നവീൻ നാസിമും; ഗപ്പിക്കു ശേഷം ജോൺ പോൾ ജോർജ് ഒരുക്കുന്ന ചിത്രം ഉടൻ തീയറ്ററുകളിലേക്ക്

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: ജോൺ പോൾ ജോർജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം അമ്പിളിയുടെ ഓഡിയോ ലോഞ്ച് ലുലു മാളിൽ വച്ചു നടന്നു. ഗപ്പിക്കു ശേഷം ജോൺ പോൾ ജോർജ് ഒരുക്കുന്ന ചിത്രത്തെ സിനിമാലോകം കാത്തിരിക്കുന്നത് വൻ പ്രതീക്ഷകളോടെയാണ്. കുഞ്ചാക്കോ ബോബൻ, സൗബിൻ ഷാഹിർ, നവീൻ നസീം, ദിലീഷ് പോത്തൻ, നസ്രിയ നസീം, തൻവി റാം, ഗ്രേസ് ആന്റണി, സംവിധായകൻ ജോൺ പോൾ ജോർജ് തുടങ്ങിയവരും ചിത്രത്തിന്റെ മറ്റ് അണിയറപ്രവർത്തകരും ഓഡിയോ ലോഞ്ചിൽ പങ്കെടുത്തു. പുതുമുഖമായ തൻവി റാമാണ് ചിത്രത്തിലെ നായിക.

സൗബിൻ ഷാഹിർ നായകനാകുന്ന അമ്പിളിയിലെ ഞാൻ ജാക്സണല്ലെടാ എന്ന ഗാനരംഗം തരംഗമായിക്കഴിഞ്ഞു. ചിത്രത്തിന്റെ ടീസറിൽ തമിഴ് ഗായകനായ ആന്റണി ദാസൻ പാടിയ പാട്ടിനൊപ്പമുള്ള സൗബിന്റെ കലക്കൻ ഡാൻസ് സ്‌റ്റെപ്പുകൾ പ്രേഷകർ ആവേശത്തോടെയാണ് സ്വീകരിച്ചത്. ഓഡിയോ ലോഞ്ചിന് താൻ എത്തിയത് സൗബിന്റെ ഡാൻസ് കാണാനാണെന്ന് കുഞ്ചാക്കോ ബോബൻ പറഞ്ഞത് കേട്ട് ആരാധകർ ആർത്തു വിളിച്ചു.

ചടങ്ങിനോടനുബന്ധിച്ച് ബെന്നി ദയാൽ, ആന്റണി ദാസൻ, സൂരജ് സന്തോഷ്, വിഷ്ണു വിജയ്, മധുവന്തി നാരായൺ എന്നിവർ ഭാഗമായ പ്രത്യേക സംഗീതപരിപാടിയും നടന്നു. വേദിയിൽ സൗബിനും നസ്രിയയുടെ സഹോദരൻ നവീനും നൃത്തച്ചുവടുകൾ വച്ച വീഡിയോയും ഹിറ്റായിക്കൊണ്ടിരിക്കുന്നു. നസ്രിയയുടെ അനിയൻ നവീൻ നാസിം പ്രധാന അമ്പിളിയിൽവേഷത്തിൽ എത്തുന്നുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP