Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഐശ്വര്യ റായുടെ പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ കോപ്പിയടി വിവാദത്തിൽ; ന്യൂയോർക്ക് സിറ്റിയിൽ ഏണിയിൽ തൂങ്ങിനിന്നുള്ള നടിയുടോ പോസ് കേറ്റ് വിൻസ്ലെറ്റിനെ കോപ്പിയടിച്ചെന്ന് ആരോപണം; ചിറകുകളുള്ള ചുവപ്പ് ഗൗണിൽ മയിലിനെ പോലെ സുന്ദരിയായി നടിയെത്തിയ ചിത്രങ്ങൾ കാണാം

ഐശ്വര്യ റായുടെ പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ കോപ്പിയടി വിവാദത്തിൽ; ന്യൂയോർക്ക് സിറ്റിയിൽ ഏണിയിൽ തൂങ്ങിനിന്നുള്ള നടിയുടോ പോസ്  കേറ്റ് വിൻസ്ലെറ്റിനെ കോപ്പിയടിച്ചെന്ന് ആരോപണം; ചിറകുകളുള്ള ചുവപ്പ് ഗൗണിൽ മയിലിനെ പോലെ സുന്ദരിയായി നടിയെത്തിയ ചിത്രങ്ങൾ കാണാം

സ്വന്തം ലേഖകൻ

ദിവസങ്ങൾക്ക് മുമ്പ് ചുവപ്പിൽ സുന്ദരിയായി എത്തിയ ഐശ്വര്യ റായ് ബച്ചന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയകളിൽ ശ്രദ്ധേയമായിരുന്നു.ഫോട്ടോയുടെ പശ്ചാത്തലവും ഐശ്വര്യയുടെ വസ്ത്രവുമൊ്‌ക്കെ ഏറെ ചർച്ചയുായിരുന്നു. എന്നാലിപ്പോൾ ഈ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കോപ്പിയടി ആരോപണം നേരിടുകയാണ്.

ഡിസൈനർമാരായ ഫാൽഗുനി ആൻഡ് ഷെയ്ൻ പീകോക്കിന്റെ ആദ്യ പ്രിന്റ് മാഗസിനായ പീകോക്കിന്റെ ആദ്യ ലക്കത്തിന്റെ കവറിന് വേണ്ടി എടുത്ത ചിത്രമാണ് കോപ്പിയടി വിവാദത്തിൽപ്പെട്ടത്.ചുവപ്പ് ഗൗണണിഞ്ഞാണ് ഐശ്വര്യ കവർ ഫോട്ടോയക്ക് പോസ് ചെയ്തിരിരിക്കുന്നത്. ന്യൂയോർക്ക് സിറ്റിയിൽ ഒരു ഏണിയിൽ തൂങ്ങിനിന്നാണ് ഐശ്വര്യയുടെ പോസ്.2009ൽ ഹാർപ്പേഴ്സിന്റെ ബസാർ മാഗസിന്റെ കവറിന് വേണ്ടി കേറ്റ് വിൻസ്ലെറ്റ് പോസ് ചെയ്ത് എടുത്ത ചിത്രത്തെ കോപ്പിയടിച്ചാണ് ഐശ്വര്യയുടെ പുതിയ ചിത്രമെന്നാണ് ആരോപണം.

ചിറകുകളുള്ള നീണ്ട ചുവന്ന ഗൗൺധരിച്ചാണ് ഐശ്യര്യ എത്തുന്നത്. ന്യൂയോർക്ക് സിറ്റിയിലാണ് ഷൂട്ട് നടന്നത്. ഒരു ഏണിയുടെ മുകളിൽ നില്ക്കുന്നതാണ് ചിത്രം. ചുവന്ന മയിലിനെയാണ് ചിത്രത്തിലൂടെ ഐശ്വര്യ ഓർമിപ്പിക്കുന്നത്. പീക്കോക്കിന്റെ ആദ്യ പ്രിന്റഡ് കോപ്പിയാണ് ഇത്. ഐശ്വര്യ റായ് ബച്ചൻ എ ടൈംലസ് സ്റ്റാർ എന്ന അടിക്കുറിപ്പോടെയാണ് ഫോട്ടോ വന്നിരിക്കുന്നത്

മികച്ച പ്രതികരണമാണ് താരസുന്ദരിയുടെ ചിത്രത്തിന് ലഭിക്കുന്നത്. ഭൂമിയിലെത്തിയ മാലാഖയാണ് ഐശ്വര്യ എന്നാണ് ആരാധകര്പറയുന്നത്. ഇത് കൂടാതെ മറ്റൊരു ഓട്ട്ഫിറ്റിലും താരം എത്തുന്നുണ്ട്.

സിനിമയിൽ നിന്നും ചെറിയ ഇടവേളയെടുത്ത എടുത്ത ഐശ്വര്യ അവസാനമായി അഭിനയിച്ചത് 2018ൽ ഫന്നേഖാൻ എന്ന ചിത്രത്തിലാണ്. പ്രമുഖ സംവിധായകൻ മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയിൻ സെൽവത്തിലാണ് ഐശ്വര്യ അടുത്തതായി അഭിനയിക്കുന്നത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP