Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നടിപാർവ്വതി നമ്പ്യാർ വിവാഹിതയാകുന്നു; ലാൽ ജോസ് ചലച്ചിത്ര ലോകത്തിന് സമ്മാനിച്ച നടിയുടെ വരനാകുന്നത് വിനീത് മേനോൻ; എൻഗേജ്‌മെന്റ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ച് താരം

നടിപാർവ്വതി നമ്പ്യാർ വിവാഹിതയാകുന്നു; ലാൽ ജോസ് ചലച്ചിത്ര ലോകത്തിന് സമ്മാനിച്ച നടിയുടെ വരനാകുന്നത് വിനീത് മേനോൻ; എൻഗേജ്‌മെന്റ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ച് താരം

മറുനാടൻ ഡെസ്‌ക്‌

നടി പാർവ്വതി നമ്പ്യാർ വിവാഹിതയാവുന്നു. വിനീത് മേനോൻ ആണ് വരൻ. കഴിഞ്ഞ ദിവസമായിരുന്നു വിവാഹനിശ്ചയ ചടങ്ങുകൾ.ഇതിന്റെ ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.'ഇന്ന് എന്റെ ജീവിതത്തിലെ ഒരു പ്രധാന ദിവസമാണ്. ഇന്ന് എന്റെ വെഡ്ഡിങ് എൻഗേജ്‌മെന്റ് ആണ്. എല്ലാവരുടെയും പ്രാർത്ഥന വേണം', പാർവതി ഫേസ്‌ബുക്ക് ലൈവിൽ പറഞ്ഞു.

ലാൽ ജോസ് സംവിധാനം ചെയ്ത 'ഏഴ് സുന്ദര രാത്രികൾ' എന്ന ചിത്രത്തിലൂടെയാണ് പാർവതി നമ്പ്യാർ അഭിനയരംഗത്തെത്തുന്നത്. ദിലീപ് ആയിരുന്നു നായകൻ. പിന്നീട് രഞ്ജിത്ത് ചിത്രം 'ലീല'യിൽ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചു. പുത്തൻപണം, മധുരരാജ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.ജയറാം നായകനായെത്തിയ, തീയേറ്ററുകളിൽ പ്രദർശനം തുടരുന്ന പട്ടാഭിരാമനിലാണ് പാർവതി ഒടുവിൽ വേഷമിട്ടത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP