Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സമയങ്ങൾ മുതൽ നിഴലിൽ വരെ അബദ്ധങ്ങൾ; ആദ്യ ഷോട്ടിൽ കാണുന്നവരെ തുടർന്നു വരുന്ന ഷോട്ടിൽ കാണാനില്ല; ചിലതിൽ ആദ്യം ഇല്ലാത്തവരെ പിന്നീട് കാണുന്നു; അബദ്ധങ്ങൾ ഇല്ലാത്ത ഒരു സിനിമയും ഇല്ല; അതിനാൽ ഈ അബദ്ധങ്ങളൊന്നും സിനിമയെ നെഗറ്റീവായി ബാധിക്കുന്നുമില്ല; ലൂസിഫറിലെ 58 അബദ്ധങ്ങൾ വിവരിച്ച് വീഡിയോ; ഇഴകീറിമുറിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ഹിറ്റ്

സമയങ്ങൾ മുതൽ നിഴലിൽ വരെ അബദ്ധങ്ങൾ; ആദ്യ ഷോട്ടിൽ കാണുന്നവരെ തുടർന്നു വരുന്ന ഷോട്ടിൽ കാണാനില്ല; ചിലതിൽ ആദ്യം ഇല്ലാത്തവരെ പിന്നീട് കാണുന്നു; അബദ്ധങ്ങൾ ഇല്ലാത്ത ഒരു സിനിമയും ഇല്ല; അതിനാൽ ഈ അബദ്ധങ്ങളൊന്നും സിനിമയെ നെഗറ്റീവായി ബാധിക്കുന്നുമില്ല;  ലൂസിഫറിലെ 58 അബദ്ധങ്ങൾ വിവരിച്ച് വീഡിയോ; ഇഴകീറിമുറിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ഹിറ്റ്

മറുനാടൻ ഡെസ്‌ക്‌

മോഹൻലാൽ നായകനായി പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം ലൂസിഫർ 200കോടിയിലധികം രൂപയാണ് കളക്ഷൻ നേടിയത്. ചിത്രം വിദേശരാജ്യങ്ങളിലടക്കം തരംഗം സൃഷ്ടിച്ചിരുന്നു. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. മഞ്ജു വാര്യർ ആണ് ചിത്രത്തിൽ നായികയായി എത്തിയത്. വിവേക് ഒബ്‌റോയ് അടക്കം ഒട്ടേറെ താരങ്ങളും ചിത്രത്തിൽ അഭിനയിച്ചിരുന്നു.ലോകമെമ്പാടു നിന്നും ഇരുന്നൂറ് കോടി സ്വന്തമാക്കുന്ന ആദ്യ മലയാള ചിത്രമെന്ന ഖ്യാതിയും സ്വന്തമാക്കിയിരുന്നു.

അതേസമയം ലൂസിഫർ ടുവായ എമ്പുരാന്റെ പ്രഖ്യാപനവുമായി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഈ അടുത്ത് എത്തിയിരുന്നു. ലൂസിഫറിൽ കണ്ടതിന്റെ തുടർച്ച മാത്രമല്ല ചിത്രത്തിൽ ഉണ്ടാവുകയെന്നും പല കഥാപാത്രങ്ങളുടെയും മുൻകാലവും പറയുന്ന ചിത്രമായിരിക്കും വരികയെന്നും പൃഥ്വിരാജും മുരളി ഗോപിയും പറഞ്ഞു. ലൂസിഫർ ഇത്ര വലിയ വിജയമായതിനാലാണ് രണ്ടാംഭാഗം യാഥാർത്യമാക്കാൻ കഴിയുന്നതെന്നും ഇരുവരും പറഞ്ഞു.

അതേസമയം ലൂസിഫറിലെ ആരും കാണാത്ത 58 അബദ്ധങ്ങൾ അല്ലെങ്കിൽ തെറ്റുകൾ വിവരിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ ചർച്ചയാകുന്നു. സിനിമയെ ഇഴകീറി പരിശോധിച്ചാണ് വീഡിയോ തയാറാക്കിയിരിക്കുന്നത്. അതേസമയം മോശമായ കാര്യമായിട്ടല്ല വീഡിയോയെന്നും ഇതിന് പിന്നിലുള്ളവർ പറയുന്നു. അബദ്ധങ്ങൾ ഇല്ലാത്ത ഒരു സിനിമയും ഇല്ലെന്നും അതിനാൽ ഈ അബദ്ധങ്ങളൊന്നും സിനിമയെ നെഗറ്റീവായി ബാധിക്കുന്നുമില്ലെന്നും അവർ പറയുന്നു. എന്തായാലും സോഷ്യൽ മീഡിയയിൽ വലിയ ഹിറ്റാണ് വീഡിയോ. വിമർശിച്ചും പ്രശംസിച്ചും കമന്റുകളും വീഡിയോയിൽ നിറയുന്നുണ്ട്.ഡ്രീം ഹൗസ് എന്റർടെയ്ന്മെന്റാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP