Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

2019 ലെ ചിത്രത്തിന് എങ്ങനെ 2018 ലെ അവാർഡ് കിട്ടിയതെന്ന് സമൂഹ മാധ്യമങ്ങൾ ചർച്ച ചെയ്തത് ഇന്നലെ; വിക്കി കൗശൽ ചിത്രം പുരസ്‌കാരം നേടിയത് എങ്ങനെയെന്ന് സംശയമുന്നയിച്ചത് നിരവധി പേർ; സർട്ടിഫിക്കേഷൻ ലഭിക്കുന്ന തീയതിയാണ് പരിഗണിക്കുന്നതെന്ന അറിവ് പലർക്കും പുതിയത്

2019 ലെ ചിത്രത്തിന് എങ്ങനെ 2018 ലെ അവാർഡ് കിട്ടിയതെന്ന് സമൂഹ മാധ്യമങ്ങൾ ചർച്ച ചെയ്തത് ഇന്നലെ; വിക്കി കൗശൽ ചിത്രം പുരസ്‌കാരം നേടിയത് എങ്ങനെയെന്ന് സംശയമുന്നയിച്ചത് നിരവധി പേർ; സർട്ടിഫിക്കേഷൻ ലഭിക്കുന്ന തീയതിയാണ് പരിഗണിക്കുന്നതെന്ന അറിവ് പലർക്കും പുതിയത്

മറുനാടൻ മലയാളി ബ്യൂറോ

2019 ൽ പുറത്തിറങ്ങിയ ഉറി: ദ സർജിക്കൽ സ്‌ട്രൈക്കിന് എങ്ങനെ 2018 ലെ ദേശീയ അവാർഡ് ലഭിച്ചു എന്നായിരുന്നു ഇന്നലെ മുതൽ സമൂഹ മാധ്യമങ്ങളിലെ ചർച്ച. എന്നാൽ റിലീസ് തീയതി വെച്ചല്ല ചിത്രം അവാർഡിന് പരിഗണിക്കുക. മറിച്ച് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനിൽ നിന്നുള്ള സർട്ടിഫിക്കറ്റ് തീയതിയാണ് ദേശീയ അവാർഡിന് പരിഗണിക്കുക. അതിനാലാണ് 2018 ഡിസംബർ 31ന് സെൻസർ കഴിഞ്ഞ ചിത്രം ദേശീയ അവാർഡിന് പരിഗണിക്കപ്പെട്ടത്. ഇന്ത്യൻ സൈന്യം നടത്തിയ സർജിക്കൽ സ്‌ട്രൈക്ക് പ്രമേയമായി ഒരുക്കിയ ഉറി മികച്ച സംവിധായകനടക്കമുള്ള അവാർഡുകൾ നേടിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ആൾക്കാർ സംശയവുമായി വന്നത്.

സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനിൽ നിന്നുള്ള സർട്ടിഫിക്കറ്റ് കിട്ടിയതിന്റെ തൊട്ടടുത്ത മാസം തന്നെയാണ് ചിത്രം റിലീസ് ചെയ്തത്. തിയേറ്ററുകളിൽ വൻ വിജയം നേടുകയും ചെയ്തു. ചിത്രത്തിലെ പ്രകടനത്തിന് വിക്കി കൗശലിന് മികച്ച നടനുള്ള ദേശീയ അവാർഡും ലഭിച്ചു. സന്തോഷം പ്രകടിപ്പിക്കാൻ വാക്കുകൾ കുറവായ അവസ്ഥയാണെന്ന് അവാർഡ് നേട്ടത്തോട് വിക്കി കൗശൽ പ്രതികരിച്ചിരുന്നു. ഇന്ത്യൻ ആർമിക്കാണ് തന്റെ അവാർഡ് സമർപ്പിക്കുന്നത് എന്നും വിക്കി കൗശൽ പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP