Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കൊറോണ പിടിപെടാൻ ഏറ്റവും കൂടുതൽ സാധ്യത വാക്സിനേഷൻ ആദ്യ ഡോസ് എടുത്തവർക്ക്; രണ്ടാം ഡോസിനു മുൻപ് സർട്ടിഫിക്കറ്റും കൈയിൽ പിടിച്ചു ഞെളിയുമ്പോൾ കൊറോണ അകത്തു കടക്കും; ആദ്യ കുത്തിവയ്പിനു ശേഷം പത്തു ദിവസം എങ്കിലും കഴിയാതെ ഫലമുണ്ടാവില്ലെന്നും ഇസ്രയേലി സംഘം

കൊറോണ പിടിപെടാൻ ഏറ്റവും കൂടുതൽ സാധ്യത വാക്സിനേഷൻ ആദ്യ ഡോസ് എടുത്തവർക്ക്; രണ്ടാം ഡോസിനു മുൻപ് സർട്ടിഫിക്കറ്റും കൈയിൽ പിടിച്ചു ഞെളിയുമ്പോൾ കൊറോണ അകത്തു കടക്കും; ആദ്യ കുത്തിവയ്പിനു ശേഷം പത്തു ദിവസം എങ്കിലും കഴിയാതെ ഫലമുണ്ടാവില്ലെന്നും ഇസ്രയേലി സംഘം

മറുനാടൻ മലയാളി ബ്യൂറോ

പ്രതീക്ഷിച്ചിടത്തോളം ഫലവത്തല്ല ഫൈസർ വാക്സിനേഷന്റെ ആദ്യ ഡോസെന്ന് ഇസ്രയേലിലെ പ്രമുഖ കോവിഡ് ചികിത്സകനായ ഡോക്ടർ പറയുന്നു. വാക്സിന്റെ ആദ്യ ഡോസിന് പ്രതീക്ഷിച്ചത്ര രോഗവ്യാപനം തടയാൻ കഴിയുന്നില്ലെന്നാണ് ഇസ്രയേലിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ചുക്കാൻപിടിക്കുന്നവരിൽ പ്രമുഖനായ ഡോ. നാഷ്മാൻ ആഷ് പറയുന്നത്. ആദ്യ ഡോസ് നൽകിക്കഴിഞ്ഞാൽ പത്തു ദിവസമെങ്കിലും എടുക്കും പ്രതിരോധ ശേഷി വികസിക്കുവാൻ. ആദ്യാ ഡോസിനും രണ്ടാം ഡോസിനും ഇടയിലുള്ള ഇടവേളയിൽ രോഗബാധയേറ്റവർ നിരവധിയാണെന്നാണ് അദ്ദേഹം പറയുന്നത്.

യഥാർത്ഥ സ്ഥിതിവിവരക്കണക്കനുസരിച്ച് ഇസ്രയേലിൽ ആദ്യ ഡോസെടുത്തവരിൽ 14 ഉം 21 ഉം ദിവസത്തിനിടയിൽ 33 ശതമാനത്തോളം രോഗവ്യാപനം കുറഞ്ഞതായി കണ്ടെത്തി. അതേസമയം ബ്രിട്ടനിൽ നടത്തിയ പഠനം വെളിപ്പെടുത്തുന്നത് വാക്സിൻ എടുത്തവരിൽ 89 ശതമാനം വരെ രോഗബാധ തടയാനായി എന്നാണ്. ബ്രിട്ടനെ പോലെ രണ്ടു ഡോസുകൾക്കും ഇടയിൽ 12 ആഴ്‌ച്ചത്തെ ഇടവേള ഇസ്രയേൽ നൽകുന്നില്ല. മൂന്നാഴ്‌ച്ചത്തെ ഇടവേളയിലാണ് രണ്ട് ഡോസുകളും നൽകുന്നത്.

ഈ ചുരുങ്ങിയ കാലയളവിൽ രോഗപ്രതിരോധ ശേഷി കൈവരിക്കുക എന്നത് അസാധ്യമായ കാര്യമാണ്. മാത്രമല്ല്, വൈറസ് ബാധ ചെറുക്കുന്നതിനല്ല, മറിച്ച് രോഗം മൂർഛിക്കാതിരിക്കാനും മരണം സംഭവിക്കാതിരിക്കാനുമാണ് വാക്സിൻ കൊണ്ടുദ്ദേശിക്കുന്നത്. മാത്രമല്ല, ഏതൊരു വാക്സിനും, അതിന്റെ പരീക്ഷണ സമയത്ത് പ്രദർശിപ്പിച്ചത്ര ഫലസിദ്ധി യഥാർത്ഥ സാഹചര്യ്ത്തിൽ കാണിക്കാറില്ല.

രണ്ടു ഡോസുകൾക്കിടയിലെ ഇടവേള 12 ആഴ്‌ച്ചകളായി ഉയർത്തിക്കൊണ്ടുള്ള ബ്രിട്ടന്റെ തീരുമാനംവന്നതിനു പുറകേയുള്ള ഡോ. ആഷിന്റെ പ്രസ്താവന ശാസ്ത്രലോകത്ത് അമർഷം ഉണ്ടാക്കിയിട്ടുണ്ട്. നിർമ്മാതാക്കളായ ഫൈസർ തന്നെ അവകാശപ്പെടുന്നത് കുത്തിവയ്പിനു ശേഷം ഏകദേശം 12 ദിവസങ്ങളോളം എടുക്കും മനുഷ്യരിൽ കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധ ശേഷി ഉടലെടുക്കാൻ എന്നാണ്. മാത്രമല്ല, ആദ്യ ഡോസിന് 52 ശതമാനം രോഗവ്യാപന സാധ്യതമാത്രമേ ഇല്ലാതെയാക്കാൻ കഴിയു. രണ്ടാം ഡോസിനും ശേഷമാണ് 95 ശതമാനം സംരക്ഷണം വാഗ്ദാനം നൽകുന്നത്.

അതേസമയം ആദ്യ ഡോസിനു ശേഷമുള്ള സംരംക്ഷണം, ഫൈസർ അവകാശപ്പെടുന്ന 52 ശതമാനത്തിനും താഴെയാണെന്നാണ് ഡോ. ആഷ് പറയുന്നത്. എന്നാൽ, ഫൈസറിന്റെ ആദ്യ ഡോസ് തന്നെ ഫലവത്താണെന്നും രണ്ടാമത് ഒന്ന് നൽകേണ്ടതുണ്ടോ എന്ന കാര്യം ആലോചിക്കുകയാണെന്നുമാണ് ബ്രിട്ടനിലെ ആരോഗ്യ വിദഗ്ദർ എം പി മാരോട് പറഞ്ഞിരുന്നത്.

കോവിഡ് വാക്സിൻ പദ്ധതിയിൽ ലോകത്തിലെ മറ്റേതൊരു രാജ്യത്തെക്കാളുമതിവേഗം ബഹുദൂരം പോയ രാജ്യമാണ് ഇസ്രയേൽ. മറ്റേതൊരു രാജ്യത്തേക്കാളും വേഗത്തിൽ അവർക്ക് ആവശ്യമായ വാക്സിനുകൾ ലഭിക്കുകയും അത് ചിട്ടയായ പ്രവർത്തനങ്ങളിലൂടെ ആളുകളീൽ എത്തിക്കുകയും ചെയ്തിട്ടുണ്ട്. അവിടെനിന്നാണ് വാക്സിനെതിരെ അതിന്റെ ഫലപ്രാപ്തിക്കെതിരെ ഒരു ആരോപണം ഉയരുന്നത്. പ്രതീക്ഷ ഫലം സിദ്ദിഖുന്നില്ലെന്നു മാത്രമല്ല, ഫൈസർ വാഗ്ദാനം നൽകിയ ഫലസിദ്ധി കൂടി ഇല്ലെന്നാണ് ഡോ. ആഷ് ഇസ്രയേലി മാധ്യമങ്ങളോട് പറഞ്ഞത്.

ഏകദേശം മൂന്നിലൊന്ന് ഭാഗം ജനങ്ങൾക്കും വാക്സിന്റെ ആദ്യ ഡോസ് ഇസ്രയേൽ നൽകിക്കഴിഞ്ഞു. മറ്റൊരു രാജ്യത്തിനും ഈ റെക്കോർഡ് അവകാശപ്പെടാനില്ല. തങ്ങളുടെ പൗരന്മാരുടെ വ്യക്തിഗത വിവവരങ്ങൽ കംബനിയുടെ ഗവേഷണാവശ്യങ്ങൾക്കായി കൈമാറാം എന്ന ഉറപ്പിലാണ് ഫൈസർ പ്രഥമപരിഗണന നൽകി ഇസ്രയേലിന് വാക്സിൻ കൈമാറുന്നത്. വാക്സിൻ എടുത്തതിനു ശേഷം ആദ്യത്തെ 14 ദിവസം വാക്സിൻ എടുത്തതിനും എടുക്കാതിരിക്കുന്നതിനും തമ്മിൽ വലിയ വ്യത്യാസമില്ലെന്നാണ് ഇസ്രയേലിലെ പ്രമുഖ ഡോക്ടറും ലോകാരോഗ്യ സംഘടനയുടെ ഉപദേഷ്ടാവുമായ റാൻ ബാലിസർ പറയുന്നത്.

അതായത്, വാക്സിൻ ആദ്യ ഡോസ് എടുത്തു എന്നുപറഞ്ഞ് മുൻകരുതലുകൾ ഒഴിവാക്കാനാകില്ല എന്ന് ചുരുക്കം. ആദ്യ ഡോസിനു ശേഷം കുറഞ്ഞത് 12 ദിവസമെങ്കിലും കഴിഞ്ഞാൽ മാത്രമാണ്മനുഷ്യ ശരീരത്തിൽ പ്രതിരോധ ശേഷി വികസിച്ചു വരികയുള്ളു. എന്നാൽ അതിനും 33 ശതമാനം മാത്രമാണ് സാധ്യത എന്ന്, ലോകത്തിൽ ഏറ്റവുമധികം പേർക്ക് വാക്സിൻ നൽകിയ ഇസ്രയേൽസാക്ഷ്യപ്പെടുത്തുന്നു.രണ്ടാം ഡോസുകൂടി പൂർത്തിയായാൽ മാത്രമായിരിക്കും കമ്പനി വാഗ്ദാനം നൽകുന്ന ഫലപ്രാപ്തി ലഭ്യമാവുകയുള്ളു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP