Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊറോണയേക്കാൾ ഭയങ്കരമായ മറ്റൊരു കൊറോണാ ടൈപ് രോഗം ഏഷ്യയിൽ പടരുന്നു; ഭയാനകമായ ന്യൂമോണിയ വന്ന് മനുഷ്യർ മരിക്കുന്ന രോഗം കസാഖിസ്ഥാനിൽ മാത്രം ബാധിച്ചത് 32,000 പേരെ; 451 പേർ മരിക്കുക കൂടി ചെയ്തതോടെ മറ്റൊരു മഹാവ്യാധിയെ ഭയന്ന് ലോകം

കൊറോണയേക്കാൾ ഭയങ്കരമായ മറ്റൊരു കൊറോണാ ടൈപ് രോഗം ഏഷ്യയിൽ പടരുന്നു; ഭയാനകമായ ന്യൂമോണിയ വന്ന് മനുഷ്യർ മരിക്കുന്ന രോഗം കസാഖിസ്ഥാനിൽ മാത്രം ബാധിച്ചത് 32,000 പേരെ; 451 പേർ മരിക്കുക കൂടി ചെയ്തതോടെ മറ്റൊരു മഹാവ്യാധിയെ ഭയന്ന് ലോകം

സ്വന്തം ലേഖകൻ

കോവിഡ് 19 ന് കാരണക്കാരനായ കൊറോണ മാരകമായ പ്രഹരശേഷിയുള്ള ഒരു ''അജ്ഞാത ന്യുമോണിയ'' ഏഷ്യൻ രാജ്യങ്ങളിൽ പടർന്ന് പിടിക്കുകയാണെന്ന് ചൈനീസ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ജൂൺ മദ്ധ്യം മുതൽ കസാഖിസ്ഥാനിലെ വിവിധ ഭാഗങ്ങളിലാണ് ഈ രോഗം വ്യാപിക്കുന്നത്. കസാഖിസ്ഥാൻ ആരോഗ്യകാര്യ മന്ത്രി പറയുന്നത് ഇതുവരെ 32,000 പേരെ ഈ അജ്ഞാത ന്യുമോണിയ ബാധിച്ചിട്ടുണ്ടെന്നാണ്. 451 പേർ ഈ രോഗത്തിന്റെ പിടിയിൽ അമർന്ന് മരണമടയുകയും ചെയ്തിട്ടുണ്ട്.

എന്നാൽ വർഷത്തിന്റെ ആദ്യപകുതിയിൽ ഏകദേശം 1,772 മരണങ്ങൾ തങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട് എന്നാണ് കസാഖിസ്ഥാനിലെ ചൈനീസ് എംബസി പറയുന്നത്. അതിൽ ചിലർ ചൈനാക്കാരുമായിരുന്നു. അജ്ഞാത ന്യുമോണിയ എന്ന് ഇപ്പോൾ വിളിക്കുന്ന ഈ രോഗത്തെ കുറിച്ച് കസാഖിസ്ഥാനിലെ ചൈനീസ് പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും ചൈനീസ് എംബസി വ്യക്തമാക്കി. നോവൽ കൊറോണ വൈറസിനേക്കാൾ മരണനിരക്ക് വളരെ കൂടുതലാണ് ഈ പുതിയ രോഗത്തിനെന്നും ചൈനീസ് എംബസി വെളിപ്പെടുത്തി.

രാജ്യത്തെ ആരോഗ്യ വകുപ്പ് സ്ഥാപനങ്ങൾ ഈ പുതിയ രോഗത്തിന് കാരണമാകുന്ന വൈറസിനെ കുറിച്ച് ഗവേഷണങ്ങൾ നടത്തുന്നുണ്ടെങ്കിലും അതിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. കൊറോണക്കാലത്ത് എടുത്ത പ്രതിരോധ നടപടികളോടെ സ്വയം രക്ഷിക്കാൻ രാജ്യത്തെ ചൈനീസ് പൗരന്മാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എംബസി വൃത്തങ്ങൾ അറിയിച്ചു.

പ്രതിദിനം ഏകദേശം മുന്നോറ് പേരോളം ഈ രോഗവുമായി ആശുപത്രികളിൽ എത്തുന്നുണ്ടെന്നാണ് കസാഖിസ്ഥാൻ ആരോഗ്യവകുപ്പ് തലവൻ സോൾ കിസികോവ പറഞ്ഞത്. അതുപോലെ ഈ ന്യുമോണിയ മൂലമുള്ള മരണം ജൂണിൽ നാലിരട്ടിയായി വർദ്ധിച്ചുവെന്നും ഔദ്യോഗിക കേന്ദ്രങ്ങൾ അറിയിക്കുന്നു. കസാഖ്സ്ഥനിൽ 53,021 കോവിഡ് ബാധിതരാണ് ഉള്ളത്. 264 കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഈ ന്യുമോണിയ ബാധിച്ചെത്തിയവരിൽ ആർക്കും കോവിഡ് ബാധയുള്ളതായി സ്ഥിരീകരിച്ചിട്ടില്ലെന്നും ആരോഗ്യ വകുപ്പ് പറയുന്നു.

നേരത്തേ കോവിഡ് വ്യാപനം ശക്തിപ്രാപിച്ചതോടെ മാർച്ച് 16 ന് കസാഖ്സ്ഥാനിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. മെയ്‌ 11 ന് ലോക്ക്ഡൗണിലെ പല നിയന്ത്രണങ്ങളും എടുത്തു മാറ്റുകയും ചെയ്തിരുന്നു എന്നാൽ കോവിഡ് 19 കേസുകൾ വീണ്ടും വർദ്ധിക്കാൻ തുടങ്ങിയതോടെ രണ്ടാം വട്ട ലോക്ക്ഡൗൺ ഇന്നലെ പ്രഖ്യാപിക്കുകയുണ്ടായിട്ടുണ്ട്.

കൊറോണയുടെ രണ്ടാം വരവാണ് ഇതെന്നാണ് പ്രസിഡണ്ട് ടോക്കായേവ് പറയുന്നത്. ഇതോടൊപ്പം അജ്ഞാത ന്യുമോണിയയും വന്നതാണ് രാജ്യത്തെ ഏറെ വിഷമിപ്പിക്കുന്നതും പ്രതിസന്ധിയിലാക്കുന്നതും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP