Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആരാധനാലയങ്ങളിൽ പോകുന്നതും ബാറിലോ റെസ്റ്റോറന്റിലോ പോകുന്നതും ഉയർന്ന രോഗസാധ്യത; കെട്ടിപ്പിടിക്കുന്നതും ഷേക്ക് ഹാൻഡ് കൊടുക്കുന്നതും ഇടത്തരം സാധ്യത; കത്തുകൾ തുറക്കുന്നതോ പത്രം എടുക്കുന്നതോ സാധനങ്ങൾ വാങ്ങുന്നതോ കുറഞ്ഞ സാധ്യത; കൊറോണ പകരാനുള്ള സാധ്യതകൾ ഇങ്ങനെ

ആരാധനാലയങ്ങളിൽ പോകുന്നതും ബാറിലോ റെസ്റ്റോറന്റിലോ പോകുന്നതും ഉയർന്ന രോഗസാധ്യത; കെട്ടിപ്പിടിക്കുന്നതും ഷേക്ക് ഹാൻഡ് കൊടുക്കുന്നതും ഇടത്തരം സാധ്യത; കത്തുകൾ തുറക്കുന്നതോ പത്രം എടുക്കുന്നതോ സാധനങ്ങൾ വാങ്ങുന്നതോ കുറഞ്ഞ സാധ്യത; കൊറോണ പകരാനുള്ള സാധ്യതകൾ ഇങ്ങനെ

സ്വന്തം ലേഖകൻ

രു കത്തു തുറക്കുന്നതിലോ പുറത്തുനിന്ന് സാധനങ്ങളിലോ ഉള്ളതിനേക്കാളേറെ കൊറോണ പടരാൻ സാധ്യതയുള്ളത് ഒരു ബാറിൽ പോയാലോ അഞ്ഞൂറ് പേരിലധികം പങ്കെടുക്കുന്ന ആരാധനകളിൽ പങ്കെടുക്കുമ്പോഴോ ആണെന്ന് ടെക്സാസിലെ ഡോക്ടർമാർ പറയുന്നു. ഏകദേശം 53,000 ഡോക്ടർമാരും മെഡിക്കൽ വിദ്യാർത്ഥികളും അംഗങ്ങളായ ടെക്സാസ് മെഡിക്കൽ അസ്സോസിയേഷനാണ് കൊറോണപകരുന്നതിനുള്ള സാധ്യതകളെ അടിസ്ഥാനമാക്കി ഒരു പട്ടിക തയ്യാറാക്കിയിട്ടുള്ളത്. ഒന്ന് മുതൽ പത്ത് വരെ പോയിന്റുകൾ നൽകിയാണ് ഈീ സാധ്യതകളെ തരംതിരിച്ചിട്ടുള്ളത്.

ഈ പട്ടിക പ്രകാരം ബാറുകൾ സന്ദർശിക്കുന്നത്, 500 പേരോ അതിലധികമോ പങ്കെടുക്കുന്ന ആരാധനാലയങ്ങളിലെ ചടങ്ങുകളിൽ പങ്കെടുക്കുന്നത്, വലിയ സംഗീത പരിപാടികൾ, കായിക പരിപാടികൾ എന്നിവയിൽ പങ്കെടുക്കുന്നതാണ് കൊറോണ പകരുവാൻ ഏറ്റവും സാധ്യതയേറെയുള്ള സാഹചര്യം. അതിന് തൊട്ടു താഴെയായുള്ളത് സിനിമാ ഹാൾ സന്ദർശിക്കുക, അമ്യുസ്മെന്റ് പാർക്ക്, ജിം ഇവയിൽ പോവുക, ബുഫെ കഴിക്കുക എന്നിവയാണ്.

ആലിംഗനവും ഹസ്തദാനവും വളരെ സാധാരണ നിലയിലുള്ള സാധ്യതമാത്രമേ ഉയർത്തുന്നുള്ളു. വിമാന യാത്ര, വിവാഹത്തിലോ ശവസംസ്‌കാര ചടങ്ങിലോ പങ്കെടുക്കുക, ഒരു ഹെയർ സലൂൺ സന്ദർശിക്കുക റെസ്റ്റോറന്റിൽ നിന്നുംഭക്ഷണം കഴിക്കുക തുടങ്ങിയവയും സമാനമായ സാധ്യതയുള്ള സാഹചര്യങ്ങളാണ്. ഈ പട്ടികയിൽ രോഗം പകരുവാൻ ഏറ്റവും കുറവ് സാധ്യതമാത്രമുള്ള കാര്യങ്ങൾ കത്ത് തുറക്കുക, പുറത്തുനിന്നും സാധനങ്ങൾ വാങ്ങുക എന്നിവയ്ക്കാണ്.

പലവ്യഞ്ജനങ്ങൾ വാങ്ങുക, ഒരു ഡോക്ടറുടെ വെയിറ്റിങ് റൂമിൽ ഇരിക്കുക, ഒരു കളിസ്ഥലത്ത് ഒരു മണിക്കൂർ ചെലവഴിക്കുക തുടങ്ങിയവ സാധാരണ നിലയിലുള്ള സാധ്യതമുതൽ കുറഞ്ഞ സാധ്യതവരെയുള്ള സാഹചര്യങ്ങളാണ്. കൊറോണ ടാസ്‌ക് ഫോഴ്സിന്റെ ഭാഗമായി പ്രവർത്തിച്ച ഫിസിഷ്യൻ അംഗങ്ങളിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ പട്ടിക തയ്യാറാക്കിയിട്ടുള്ളതെന്ന് ടെക്സാസ് മെഡിക്കൽ അസ്സോസിയേഷൻ വക്താവ് അറിയിച്ചു.

ടെക്സാസ് ഉൾപ്പടെ പല സംസ്ഥാനങ്ങളിലും കൊറോണ വ്യാപനത്തിന് ശക്തി വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിൽ ഒരു റിപ്പോർട്ട് പുറത്തുവന്നത്. ഒരൊറ്റ ദിവസം 60,000 ത്തിൽ അധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുക എന്ന റിക്കോർഡും അമേരിക്ക ഇന്നലെ കുറിച്ചു. അമേരിക്കയുടെ തന്നെ ഒരൊറ്റ ദിവസം 53,600 രോഗികൾ എന്ന റിക്കോർഡാണ് തകർത്തത്. നിലവിലെ ഔദ്യോഗിക കണക്കനുസരിച്ച് അമേരിക്കയിൽ 3 ദശലക്ഷം രോഗികളാണുള്ളത്. 1,31,000 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP