Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇപ്പോഴും നിങ്ങൾ ജോൺസൺ ആൻഡ് ജോൺസൻ ടാൽക്കം പൗഡറാണോ കുട്ടികളെ വാരി പൂശുന്നത്; കാൻസർ വരുമെന്ന് ഉറപ്പിച്ചു ശതകോടികൾ നഷ്ടം കൊടുത്തതോടെ കച്ചവടം ഇടിഞ്ഞ് അമേരിക്കൻ ഭീമൻ; പാശ്ചാത്യ രാജ്യങ്ങളിൽ അന്യമാകുന്ന പൗഡർ വാങ്ങി കാൻസർ രോഗികളായി പാവം ഇന്ത്യാക്കാർ

ഇപ്പോഴും നിങ്ങൾ ജോൺസൺ ആൻഡ് ജോൺസൻ ടാൽക്കം പൗഡറാണോ കുട്ടികളെ വാരി പൂശുന്നത്; കാൻസർ വരുമെന്ന് ഉറപ്പിച്ചു ശതകോടികൾ നഷ്ടം കൊടുത്തതോടെ കച്ചവടം ഇടിഞ്ഞ് അമേരിക്കൻ ഭീമൻ; പാശ്ചാത്യ രാജ്യങ്ങളിൽ അന്യമാകുന്ന പൗഡർ വാങ്ങി കാൻസർ രോഗികളായി പാവം ഇന്ത്യാക്കാർ

മറുനാടൻ മലയാളി ബ്യൂറോ

രു കാലത്ത് ശിശുസംരക്ഷണവുമായി ഒത്തുചേർന്ന് പോയിരുന്ന പേരായിരുന്നു ജോൺസൺ ആൻഡ് ജോൺസൺ. പിന്നീടാണ് ജോൺസൺ ആൻഡ് ജോണസൺന്റെ ബേബി പൗഡർ കാൻസറിന് കാരണമാകുന്നു എന്ന ആരോപണം ഉയർന്നത്. കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ ഇതുമായി ബന്ധപ്പെട്ട് എത്തിയ പരാതികളിലെല്ലാം വിധി കമ്പനിക്കെതിരായി. ദശലക്ഷക്കണക്കിന് ഡോളറാണ് വിവിധ പരാതിക്കാർക്ക് നഷ്ടപരിഹാരമായി നൽകേണ്ടിവന്നത്. മാത്രമല്ല, ഈ കേസുകളെല്ലാം തന്നെ വാർത്തകളിൽ ഇടം പിടിച്ചതോടെ ഉദ്പന്നത്തിന്റെ വില്പന ഏകദേശം 60% കുറയുകയും ചെയ്തു. ഇതിനെ തുടർന്ന് ബേബി പൗഡറിന്റെ വില്പന അമേരിക്കയിലും കാനഡയിലും നിർത്തിവയ്ക്കാൻ കമ്പനി തീരുമാനിച്ചു.

ഏകദേശം 20,000 കാൻസർ രോഗികളാണ് തങ്ങളുടെ രോഗത്തിന് കാരണം ജോണസൺ ആൻഡ് ജോൺസൺ ടാൽക്കം പൗഡറാണെന്ന് പരാതിപ്പെട്ടത്. ഇപ്പോൾ അമേരിക്കയുടെ ഹെൽത്ത് ബിസിനസ്സ് മേഖലയുടെ 0.5% ഈ പൗഡറാണ് ഉള്ളത്. കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട ഉപഭോക്തൃ ഉദ്പന്നങ്ങളുടെ വിപണി പഠിച്ചതിന്റെ ഫലമായാണ് കമ്പനി ഇത്തരമൊരു തീരുമാനത്തിൽ എത്തിയതെന്നാണ് ഔദ്യോഗിക ഭാഷ്യം. തികച്ചും വാണിജ്യ താത്പര്യത്തിൽ ഊന്നിയുള്ള ഒരു തീരുമാനമാണിത് എന്നാണ് കമ്പനിയുടെ നോർത്ത് അമേരിക്ക കൺസ്യുമർ യൂണിറ്റ് ചെയർമാൻ കത്ലീൻ വിഡ്മെർ പറയുന്നത്.

നിലവിലുള്ള സ്റ്റോക്ക് കടകളിലും ഓൺലൈൻ വഴിയും വിറ്റഴിക്കുമെന്നും അവർ അറിയിച്ചു. ലോകത്തിലങ്ങോളമിങ്ങോളമുള്ള നിരവധി മെഡിക്കൽ വിദഗ്ദർ പതിറ്റാണ്ടുകളായി നടത്തിയ പരീക്ഷണങ്ങൾ ജോൺസൺ ആൻഡ് ജോൺസൺ ഉദ്പന്നങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നു എന്നും അവർ കൂട്ടിച്ചേർത്തു. ഈ ഉദ്പന്നത്തിനെതിരെ ഉയർന്നുവരുന്ന ആരോപണങ്ങളെ പ്രതിരോധിക്കുവാൻ തന്നെയാണ് കമ്പനിയുടെ തീരുമാനം.

വ്യക്തി സംരക്ഷണ ഉദ്പന്നങ്ങളിൽ ഈർപ്പം ആഗിരണം ചെയ്യുവാനായി ഉപയോഗിക്കുന്ന ടാൽക്ക് എന്ന മൃദുവായ ഒരു ധാതുവിൽ നിന്നാണ് ടാൽക്കം പൗഡർ ഉണ്ടാക്കുന്നത്. പെയിന്റ് നിർമ്മാണത്തിലും പ്ലാസ്റ്റിക് നിർമ്മാണത്തിലും ഇത് വിപുലമായി ഉപയോഗിക്കുന്നുണ്ട്. ഒവേറിയൻ കാൻസറും ഈ ധാതുവുമായുള്ള ബന്ധം ഒരു പഠനത്തിലും തെളിഞ്ഞിട്ടില്ല മാത്രമല്ല, ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന ഗവേഷകർ മിക്കവരും പറയുന്നത് ടാൽക്ക് ആരോഗ്യത്തിന് ഭീഷണിയല്ലെന്നാണ്. എന്നാലും ചില പഠനങ്ങളിൽ, കാൻസറുമായി ഒരു വിദൂരബന്ധം കണ്ടെത്താനായിട്ടുണ്ട്. മാത്രമല്ല, ഇതിന്റെ ജെനിറ്റൽ ഉപയോഗം കാൻസറിന് കാരണമായേക്കാം എന്ന് ഇന്റർനാഷണൽ ഏജൻസി ഫോർ കാൻസർ റിസർച്ച് വെളിപ്പെടുത്തിയിട്ടുമുണ്ട്.

കഴിഞ്ഞ വർഷം ജോൺസൺ ആൻഡ് ജോൺസണിൽ ആസ്ബസ്റ്റോസിന്റെ അംശം കണ്ടെത്തിയതിനെ തുടർന്ന് യു എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്ട്രേഷന്റെ നിർദ്ദേശപ്രകാരം ഏകദേശം 33,000 ടിൻ പൗഡറുകൾ കമ്പനി വിപണിയിൽ നിന്നും പിൻവലിച്ചിരുന്നു. എന്നാൽ അതിനു ശേഷം നടത്തിയ പരിശോധനയിൽ പൗഡറിൽ ആസ്ബസ്റ്റോസിന്റെ അംശം കണ്ടെത്താനായില്ല എന്നാണ് കമ്പനി പറയുന്നത്.അതേസമയം 1957-58 ലെ രേഖകൾ പരിശോധിച്ച റോയിറ്റേഴ്സ് അന്വേഷണ സംഘം പറയുന്നത് പൗഡറിൽ ആസ്ബസ്റ്റോസിന്റെ അംശം ഉണ്ടെന്നുള്ള കാര്യം കമ്പനിക്ക് പതിറ്റാണ്ടുകളായി അറിയാമെന്നാണ്.

2018-ൽ ന്യുജഴ്സിയിലെ ഒരു കേസിലും കാലിഫോർണിയയിലെ ഒരു കേസിലുമാണ് ആദ്യമായി കമ്പനിക്കെതിരെ വിധി ഉണ്ടായത്. തുടർന്ന് മിസ്സോറിയിലെ ഒരു കേസിൽ 22 പേർക്കാണ് നഷ്ടപരിഹാരം നൽകേണ്ടി വന്നത്. മൊത്തം വന്ന 19,400 കേസുകളിൽ മിക്കതിലും സ്ത്രീകളായിരുന്നു വാദിഭാഗത്ത്. ഒവേറിയൻ കാൻസറിന് കാരണമായത് അവർ, ആന്റിപെർസ്പിരന്റായോ ഡിയോഡറന്റായോ ഉപയോഗിച്ച ടാൽക്കം പൗഡർ കാരണമായിരുന്നു എന്നായിരുന്നു പരാതി.

ജോൺസൺ ആൻഡ് ജോൺസൺന്റെ ടാൽക്കം പൗഡർ മാത്രമാണ് വടക്കെ അമേരിക്കൻ വിപണിയിൽ നിന്നും പിൻവലിച്ചിട്ടുള്ളത്. എന്നാൽ കോൺസ്റ്റാർച്ച് അടിസ്ഥാനമാക്കിയുള്ള ബേബി പൗഡർ വിപണിയിൽ ലഭിക്കും. ജോൺസൺ ആൻഡ് ജോണസൺ ടാൽക്കം ബേൻബി പൗഡർ ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലൊക്കെ ലഭിക്കുമെന്നും കമ്പനി വ്യക്തമാക്കി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP