Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202026Thursday

കാൽഗറി സെന്റ് തോമസ് പള്ളിയിൽ 'തനിമ -2019' സംഘടിപ്പിച്ചു

കാൽഗറി സെന്റ് തോമസ് പള്ളിയിൽ 'തനിമ -2019' സംഘടിപ്പിച്ചു

ജോയിച്ചൻ പുതുക്കുളം

കാൽഗറി: കാൽഗറി സെന്റ് തോമസ് യാക്കോബായ സിറിയൻ ഓർത്തഡോക്സ് പള്ളി 'തനിമ -2019' സംഘടിപ്പിച്ചു. ജാതി മതഭേദമില്ലാതെ കാൽഗറിയിലെ നൂറ്റി ഇരുപതിൽപ്പരം കലാകാരന്മാർ പങ്കെടുത്ത തനിമ 2019 സദസ് പൂർണമായി ആസ്വദിച്ചു.

ഇടവക വികാരി റവ.ഫാ. ഷെബി ജേക്കബിന്റെ പ്രാർത്ഥനയോടുകൂടി ആരംഭിച്ച തനിമ 2019-ൽ ദിവ്യ ജോൺ എം.സിയായിരുന്നു. മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റ് ജോസഫ് ജോൺ ആശംസയർപ്പിച്ചു. കമ്മിറ്റി പ്രസിഡന്റ് ജോൺ ചാക്കോ, സെക്രട്ടറി വിപിൻ കുര്യാക്കോസ് എന്നിവർ നേതൃത്വം നൽകിയ പരിപാടിയുടെ കോർഡിനേറ്റേഴ്സ് ഫെബിനും, ജിബിനും ആയിരുന്നു. ട്രസ്റ്റി വിപിൻ മാത്യു ചടങ്ങ് വിജയിപ്പിക്കാൻ സഹായിച്ച എല്ലാവർക്കും നന്ദി രേഖപ്പെടുത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP