Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എഡ്മന്റിലെ അയ്യപ്പ ഭക്തരുടെ കാത്തിരിപ്പിന് വിരമമായി; ശ്രീ ധർമ്മ ശാസ്ത ടെമ്പിൾ ഓഫ് എഡ്മന്റൺ യാഥാർത്ഥ്യമായി

എഡ്മന്റിലെ അയ്യപ്പ ഭക്തരുടെ കാത്തിരിപ്പിന് വിരമമായി; ശ്രീ ധർമ്മ ശാസ്ത ടെമ്പിൾ ഓഫ് എഡ്മന്റൺ യാഥാർത്ഥ്യമായി

ബൈജു പി വി

ഡ്മന്റൺ സ്വന്തമായി ഒരു അയ്യപ്പ ക്ഷേത്രം എന്ന നാലു പതിറ്റാണിലേറെ എഡ്മന്റൺ അയ്യപ്പ ഭക്തരുടെ കാത്തിരിപ്പിന് വിരാമമായി. ഒരു പറ്റം അയ്യപ്പ ഭക്തരുടെയും നേതൃത്വത്തിൽ ശ്രീ ധർമ്മ ശാസ്ത ടെമ്പിൾ ഓഫ് എഡ്മന്റൺ എന്ന പേരിൽ ഈ സ്വപ്നം യാഥാർത്ഥ്യത്തിലേക്ക്. ശബരീശന്റെ നാട്ടിൽ നിന്നും ആചാരവിധി പ്രകാരം നിർമ്മിച്ച ശ്രീ ധർമ്മ ശാസ്താവിന്റെയും ഉപദേവതകളുടെയും വിഗ്രഹങ്ങൾ വൈകിട്ട് താലപ്പൊലിയുടെ അകമ്പടിയോടെ ഘോഷയാത്രയായി ക്ഷേത്രത്തിലേക്ക് ആനയിച്ചു.

നിർദ്ദിഷ്ട ശ്രീകോവിലിന്റെ സ്ഥാനത്ത് താൽക്കാലികമായി തീർത്ത പീഠത്തിൽ പ്രതിഷ്ഠിച്ച വിഗ്രഹങ്ങളെ ഭക്തർ കൺകുളിർക്കെ കണ്ടു തൊഴുതി. തുടർന്ന് താന്ത്രിക വിധി പ്രകാരം വിഗ്രഹങ്ങൾ ധ്യാനത്തിൽ നിക്ഷേപിച്ചു സൂക്ഷിക്കാനായി നിലവറയിലേക്കു മാറ്റി. ക്ഷേത്രത്തിലെ നിയുക്ത പൂജാരി ധനു രാമചന്ദ്രന്റെ മുഖ്യ കാർമ്മികത്വത്തിലായിരുന്നു ചടങ്ങുകൾ. ടെമ്പിൾ കോംപ്ലക്സിലെ ഒന്നാം നിലയിൽ പണി പൂർത്തിയായ ശ്രീകോവിലിൽ ഞായറാഴ്ചയാണ് പ്രതിഷ്ഠ ചടങ്ങുകൾ അയ്യപ്പ ഭക്തർ ഒത്തുചേർന്ന് പത്തു ദിവസം കൊണ്ടാണ് കേരളീയ മാതൃകയിൽ ശ്രീകോവിലിന്റെ നിർമ്മാണം പൂർത്തയാക്കിയത്. താഴത്തെ നിലയിൽ ഊട്ടുപുരയും ഓഫീസും സജ്ജീകരിച്ചിരിന്നു. ഏപ്രിൽ അഞ്ചിനു രാവിലെ ധാന്യ നിക്ഷേപത്തിൽ നിന്നും വിഗ്രഹങ്ങൾ പുറത്തെടുത്തു.

മഹാഗണപതിഹോമത്തോടെ മൂന്നു ദിവസം നീണ്ടു നിൽക്കുന്നത പ്രതിഷ്ഠാ ചടങ്ങുകൾക്ക് തുടക്കമായി. വൈകിട്ട് പഞ്ചുശുദ്ധി, ക്ഷേത്ര ശുദ്ധി, ഭഗവതി സേവ ചടങ്ങുകൾക്ക് ശേഷം വിഗ്രഹങ്ങൾ ജലാധിവാസത്തിൽ നിന്നും വിഗ്രഹം പുറത്തെടുത്ത് മഹാഗണപതി ഹോമം, വസ്തു പൂജ, കലശപൂജ, വൈകിട്ട് ആറ് മണിക്ക് മഹാ സുദർശന പൂജ, വസ്തു ബലി എന്നിവയ്ക്ക് ശേഷം ഹരിഹരാസനം പാടി പൂജകൾ നടത്തി.

മൂന്നാം ദിവസം ഞായറാഴ്ച പൂലർച്ചെ മൂന്നു മണിക്ക് ബ്രഹ്മ കലശം, ജീവ കലശം, ആവാഹനം തുടങ്ങിയ കർമ്മങ്ങളോടെ പൂജകൾ ആരംഭിക്കും. 6 നും 6. 30 നും മദ്ധ്യേയുള്ള മുഹൂർത്തത്തിലാണ് പ്രതിഷ്ഠാ കർമ്മം നടത്തി തുടർന്ന് ഭസ്മാഭിഷേകം, പുഷ്പാഭിഷേകം, അലങ്കാരപൂജ, നെയ്യ് കൊണ്ടുള്ള നീരാജ്ഞനം എന്നിവ നടക്കും. വൈകിട്ട് അഞ്ചിന് തുറക്കും. ഏഴിന് അലങ്കാര ദീപാരാധാന എട്ടിനു ഹരിഹരാസനം ചൊല്ലി നടയടക്കും. ഏപ്രിൽ 15 വിഷു ദിവസം വരെ എല്ലാം ദിവസവും പൂജകൾ ഉണ്ടായിരിക്കുമെന്നു കമ്മറ്റി അറിയിച്ചു.

ഭക്തർക്ക് വഴിപാടുകൾ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. [email protected]  എന്ന ഈമെയിലേക്കോ വിവരങ്ങൾ അറിയിക്കാം.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP