Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സേക്രട്ട് ഹാർട്ട് ലണ്ടൻ ക്നാനായ മിഷൻ ഒന്നാം വാർഷികം ആഘോഷിച്ചു

സേക്രട്ട് ഹാർട്ട് ലണ്ടൻ ക്നാനായ മിഷൻ ഒന്നാം വാർഷികം ആഘോഷിച്ചു

ബെനിഷ് ബേബി

ലണ്ടൻ (കാനഡ): 2019 ഒക്ടോബർ 13-നു ആഘോഷകരമായ വിശുദ്ധ കുർബാന അർപ്പിച്ചുകൊണ്ട് ലണ്ടൻ ക്നാനായ സമൂഹം അവരുടെ വിജയകരമായ ഒന്നാം വാർഷികം ആഘോഷിച്ചു. 2018 ഒക്ടോബറിൽ ഉദ്ഘാടനം ചെയ്ത ലണ്ടൻ മിഷന്റെ വളർച്ച അതിശയകരമായ ഒന്നായിരുന്നു. മിഷന്റെ പ്രവർത്തനങ്ങളും വളർച്ചയും കാനഡയിൽ നാനാ ഭാഗങ്ങളിലുമുള്ള ക്നാനായക്കാർക്ക് ലണ്ടനിലേക്ക് വരുവാനും അവിടെ സ്ഥിരതാമസമാക്കുവാനും പ്രചോദനമായി.

നിരവധി വ്യക്തികളുടെ നിസ്വാർത്ഥമായ സേവനങ്ങളാണ് ലണ്ടൻ മിഷന്റെ ഈ വളർച്ചയിൽ നിർണ്ണായകമായ പങ്കുവഹിച്ചതെന്നും, കൈക്കാരന്മാരായ സന്തോഷ് മെക്കര, ബൈജു സ്റ്റീഫൻ, പാരീഷ് കമ്മിറ്റി, കാറ്റിക്കിസം ടീച്ചർമാർ, ക്വയർ സംഘം എന്നിവർക്ക് നന്ദി പറഞ്ഞുകൊണ്ട് ക്നാനായ മിഷൻ ഡയറക്ടറും, സീറോ മലബാർ കാനഡയുടെ വികാരി ജനാറാളുമായ റവ.ഫാ. പത്രോസ് ചമ്പക്കര അറിയിച്ചു. എല്ലാ ഇടവകാംഗങ്ങളുമായി കേക്കുമുറിച്ച് മിഷന്റെ വിജയാനന്ദം അദ്ദേഹം കപങ്കുവെച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP