Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202026Monday

കാനഡയിൽ പിതൃദിനത്തിൽ സമുദായ ക്വിസ് മത്സരം നടത്തി

സ്വന്തം ലേഖകൻ

കാനഡ ക്‌നാനായ കത്തോലിക്ക ഡയറക്ടറേറ്റ് ന്റെ നേതൃത്വത്തിൽ പിതൃദിനത്തോടനുബന്ധിച്ചു ക്‌നാനായ സമുദായ ക്വിസ് മത്സരം സംഘടിപ്പിച്ചു. പിതൃദിനമായ ജൂൺ 21 ഞായറാഴ്ചത്തെ ദിവ്യബലിക്കുശേഷം kahoot എന്ന ഓൺലൈൻ അപ്ലിക്കേഷൻ വഴിയാണ് ക്വിസ് മത്സരം സംഘടിപ്പിച്ചത്.

കാനഡയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് സമുദായ അംഗങ്ങൾ അത്യന്തം ആവേശത്തോടു കൂടി പങ്കെടുത്ത മത്സരത്തിൽ പീറ്റർ & ആൻ മഠത്തിപ്പറമ്പിൽ കുടുബം ജോയി & എൽസമ്മ പുളിക്കൽ സ്‌പോൺസർ ചെയ്ത ഒന്നാം സമ്മാനം കരസ്ഥമാക്കി. സിസ്മോൻ & ഷൈനി തറക്കൽ സ്‌പോൺസർ ചെയ്ത രണ്ടാം സ്ഥാനത്തിന് പ്രിൻസ് & സിനു പടിയാനിക്കൽ കുടുംബം അർഹരായി. മജീഷ് & ദീന കീഴേടത്തുമലയിൽ സ്‌പോൺസർ ചെയ്ത മൂന്നാം സമ്മാനം ജോൺ & സുനി അരയത്ത് കുടുംബം കരസ്ഥമാക്കി.

കാനഡയിലെ അൻപതില്പരം കുടുംബങ്ങൾ സമുദായ ബോധവത്കരണത്തിനായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ പങ്കെടുക്കുകയുണ്ടായി. കാനഡ ക്‌നാനായ കത്തോലിക്ക ഡിറക്ടറേറ്റെന്റെ ഡയറക്ടർ മോൺ. പത്രോസ് ചമ്പക്കര പിതൃദിനാഘോഷങ്ങൾക്കു നേതൃത്വം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP