Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കാൽഗറി സെന്റ് തോമസ് പള്ളിയിൽ പരുമല തിരുമേനിയുടെ ഓർമ്മപെരുനാൾ ആചരിച്ചു

കാൽഗറി സെന്റ് തോമസ് പള്ളിയിൽ പരുമല തിരുമേനിയുടെ ഓർമ്മപെരുനാൾ ആചരിച്ചു

ജോയിച്ചൻ പുതുക്കുളം

കാൽഗറി, കാനഡ: കാൽഗറി  സെന്റ് തോമസ്  പള്ളിയിൽ പരുമല  തിരുമേനിയുടെ 112 -മത്  ഓർമ്മപെരുനാൾ  പൂർവ്വാധികം ഭംഗിയോടെ കൊണ്ടാടി. തദവസരത്തിൽ കാൽഗരിയിൽ എത്തിയ യൽദൊ  മാർ  തീത്തോസ് മെത്രാപ്പൊലീത്ത, ഭദ്രാസന സെക്രട്ടറി മാത്യൂസ് എടത്തറ കോർ എപ്പിസ്‌കൊപ്പ എന്നിവർക്ക് സ്വീകരണവും  നല്കി .

ഒക്ടോബർ 26 ഞായറാഴ്ച വൈകുന്നേരം മൂന്നിന് അഭിവന്ദ്യ  തിരുമേനിയെയും മറ്റു  വൈദികരെയും ഇടവക  വികാരി ഫാ. ചാക്കോ ജോർജിന്റേയും, സെക്രെട്ടറി എൽദോസ് യോയക്കിയുടെയും   നേതൃത്വത്തിൽ  കത്തിച്ച മെഴുകുതിരി, മംഗള  ഗാനത്തിന്റെ  അകമ്പടികളോടെ  ഇടവകാംഗങ്ങൾ  സ്വീകരിച്ചു. തുടർന്ന് അഭിവന്ദ്യ തിരുമേനിയുടെ  പ്രധാന  കാർമികത്വതിലും ഭദ്രാസന സെക്രട്ടറി വന്ദ്യ മാത്യൂസ് എടത്തറ കോർ എപ്പിസ്‌കൊപ്പ, ഫാ. മാത്യൂസ്  വർഗീസ്, ഇടവക വികാരി  ഫാ. ചാക്കോ ജോർജ്  എന്നിവരുടെ  സഹ കാർമികത്വത്തിലും വി .കുർബ്ബാനയും  മധ്യസ്ഥ പ്രാർത്ഥനയും  നടത്തി.

പരിശുദ്ധന്റെ പെരുന്നാൾ നാം കൊണ്ടാടുമ്പോൾ പരിശുദ്ധന്റെ മാതൃക നമ്മുടെ ജീവിതത്തിൽ വളർത്തുവാനും ജീവിതത്തിന്റെ സാധാരണ തലങ്ങളിൽ പോലും ദൈവ നീതിയുടെ നിർമലത കാത്തു സൂക്ഷിക്കുവാൻ എത്ര പേർക്ക് സാധിക്കുന്നു എന്ന് ചിന്തികേണ്ടതാണ് എന്നും, പൂർവ്വപിതാക്കന്മാരുടെ  വിശ്വാസം  മുറുകെ  പിടിക്കാനും അഭിവന്ദ്യ  തിരുമേനി ആഹ്വാനം ചെയ്തു.നാം ജീവിക്കുന്ന ആധുനിക ലോകം മുന്നോട്ടു വയ്ക്കുന്ന വെല്ലുവിളികൾക്ക് പ്രത്യുത്തരം നല്കിക്കൊണ്ട് വിശ്വാസജീവിതം നയിക്കാനും വിശ്വാസത്തിന് സാക്ഷ്യം വഹിക്കാനും  തിരുമേനി ഉപദേശിച്ചു. ഭദ്രാസനത്തിന്റെ പ്രവർത്തനങ്ങൾ  ഭദ്രാസന സെക്രട്ടറി മാത്യൂസ് എടത്തറ കോർ എപ്പിസ്‌കൊപ്പ ചുരുങ്ങിയ വാചകങ്ങളിൽ  സംസാരിക്കുകയും വിശദീകരിക്കുകയും ചെയ്തു. ഒരുവൻ വിശ്വസിക്കുന്നതിനെക്കുറിച്ച് സാമൂഹികമായ ഉത്തരവാദിത്വം അവനുണ്ടായിരിക്കണം. വിശ്വാസത്തിന്റെ ഏറ്റുപറച്ചിൽ വ്യക്തിപരവും അതേസമയം സാമൂഹികവുമാണ് എന്ന്  ഓർക്കണമെന്നും  അച്ചൻ  പറഞ്ഞു.

പള്ളിയിലെത്തിയ ജനങ്ങൾക്ക് മെത്രാപ്പൊലീത്ത ശ്ശൈഹിക വാഴ്‌വ് നല്കി അനുഗ്രഹിച്ചു. കുർബ്ബാനക്ക്  ശേഷം പാച്ചോർ നേർച്ചയും, സ്‌നേഹവിരുന്നും നടത്തപ്പെട്ടു . പെരുന്നാൾ ആഘോഷങ്ങളിൽ  വികാരി ഫാ. ചാക്കോ  ജോർജ്, സെക്രെട്ടറി  എൽദോസ് യോയക്കി, പ്രസിഡന്റ് ലൈജു  ജോർജ് തുടങ്ങിയവർ നേതൃത്വം നൽകി. മോൻസി ഏബ്രഹാം അറിയിച്ചതാണിത്.



കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP