Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202025Friday

ക്രിസ്തുവിന്റെ മുഖമാവണം ഓരോ വൈദികനും: മാർ ജോസ് കല്ലുവേലിൽ

ക്രിസ്തുവിന്റെ മുഖമാവണം ഓരോ വൈദികനും: മാർ ജോസ് കല്ലുവേലിൽ

ജോയിച്ചൻ പുതുക്കുളം

സ്‌കാർബറോ (ടൊറന്റോ): പൗരോഹിത്യം സ്വീകരിക്കുന്നതിനായി മിസ്സിസ്സാഗ രൂപതയിൽ നിന്നും പരിശീലനം നേടുന്ന ആദ്യത്തെ കനേഡിയൻ മലയാളിയായ ബ്രദർ ഫ്രാൻസിസ് സാമുവേൽ അക്കരപ്പട്ടിയേയ്ക്കൽ പുരോഹിത വസ്ത്രം സ്വീകരിച്ചു .

മാതൃ ഇടവകയായ ടോറോന്റോ സ്‌കാർബറോ സെന്റ് തോമസ് ഫൊറോനാ ദേവാലയത്തിൽ ഞായറാഴ്‌ച്ച അർപ്പിച്ച പ്രത്യേക ദിവ്യബലി മദ്ധ്യേ മിസ്സിസ്സാഗ സിറോ മലബാർ രൂപതയുടെ അദ്ധ്യക്ഷനായ മാർ ജോസ് കല്ലുവേലിൽ പിതാവാണ് ബ്രദർ ഫ്രാൻസിസിനു പുരോഹിത വസ്ത്രം സമ്മാനിച്ചത്. പുരോഹിത വസ്ത്രം നൈർമ്മല്യത്തിന്റേയും ജീവിത വിശുദ്ധിയുടെ അടയാളമാണ്. ക്രിസ്തുവിനെ ധരിക്കുന്നതിന്റെയും, ക്രിസ്തുവിന്റെ മുഖമായി തീരുന്ന ന്നതിന്റെയും സൂചനയാണ് 'ളോവ' യിലൂടെ ഒരു പുരോഹിതൻ ലോകത്തിനു നൽകുന്നത് എന്ന് മാർ ജോസ് കല്ലുവേലിൽ ദിവ്യബലി മദ്ധ്യേ നൽകിയ സന്ദേശത്തിൽ പറഞ്ഞു. ബ്രദർ ഫ്രാൻസിസിനെയും മാതാപിതാക്കളെയും ഏക സഹോദരനെയും ഹാർദ്ദമായി അഭിനന്ദിച്ച അദ്ദേഹം, പുതിയ തലമുറയിലെ യുവാക്കൾക്ക് പൗരോഹിത്യത്തിലേക്കുള്ള ഉൾവിളിയുണ്ടാകുവാൻ ഫ്രാൻസിസിന്റെ മാതൃക പ്രചോദനമാകും എന്നും പ്രത്യാശ പ്രകടിപ്പിച്ചു.

Stories you may Like

മിസ്സിസ്സാഗ രൂപതയിലെ വൈദികരുടെയും, സന്യസ്തരുടെയും, വിശ്വാസികളുടെയും ആശംസകൾ അറിയിച്ചു കൊണ്ട് രൂപതാ വികാരി ജനറൽ ഫാ.പത്രോസ് ചമ്പക്കര ഫ്രാൻസിസിന്റെ മുന്നോട്ടുള്ള പരിശീലന യാത്രയിൽ ആവശ്യമായ ജലവും, ലവണങ്ങളും പോഷണവും പ്രാത്ഥനയിലൂടെ നൽകുവാൻ എല്ലാവരോടും അഭ്യർത്ഥിച്ചു.

സ്‌കാർബൊറോ ഇടവകയിലെ മുഴുവൻ കുടുംബാംഗങ്ങളുടെയും സ്നേഹാദരവുകളും ആശംസകളും പ്രാർത്ഥനയും ഫ്രാൻസിസിന് അർപ്പിച്ച ഫൊറോനാ വികാരി.ഫാ.ജോസ് ആലഞ്ചേരി മാതാപിതാക്കളായ അക്കരപ്പട്ടിയേയ്ക്കൽ ജോസഫും പൗളിനും, ലൗകിക ലാഭത്തെക്കുറിച്ചു ചിന്തിക്കാതെ നിശ്ചയ ദാർഢ്യത്തോടെ മകനു നൽകിയ പ്രോത്സാഹനത്തെ പ്രശംസിച്ചു .

മറുപടി പറഞ്ഞ ബ്രദർ ഫ്രാൻസിസ്, ദൈവത്തിന്റെ പ്രത്യേകമായ കൃപയും, തന്റെ മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും ഇടവകയിലെ ആത്മീയ കൂട്ടായ്മകളുടെയും, നിരവധി കുടുംബാംഗങ്ങളുടെയും പ്രാർത്ഥനാപൂർണ്ണമായ സ്നേഹത്തിന്റെയും ശക്തിയുമാണ് തന്നെ മുന്നോട്ടു നയിക്കുന്നത് എന്ന് അനുസ്മരിച്ചു. ദൈവത്തിന്റെ കാരുണ്യം തിരിച്ചറിയുവാനും ക്രിസ്തുവിനു വേണ്ടി പ്രവർത്തിക്കുവാനുള്ള എല്ലാ അവസരങ്ങളും മടി കൂടാതെ ഉപയോഗപ്പെടുത്തണമെന്ന് യുവാക്കളേയും യുവതികളേയും ബ്രദർ ഫ്രാൻസിസ് ഓർമ്മിപ്പിച്ചു.

രൂപതയുടെ വൊക്കേഷൻ പ്രൊമോട്ടറും അസോ. വികാരിയുമായ ഫാ.ഡാരീസ് ചെറിയാൻ അഭിവന്ദ്യ പിതാവിനെയും, ചാൻസലർ ഫാ.ജോൺ മൈലുംവേലിലിനെയും മറ്റു ക്ഷണിതാക്കളെയും സ്വാഗതം ചെയ്യുകയും ബ്രദർ ഫ്രാൻസിസിന്റെ പരിശീലന പരിപാടിയുടെ പ്രധാന ഭാഗങ്ങൾ ഉൾപ്പെടുത്തിയ വിഡിയോ അവതരിപ്പിക്കുകയും ചെയ്തു. ഫാ. ഷാജി തുമ്പേചിറയിൽ സംഗീത ശുശ്രൂഷക്കു നേതൃത്വം നൽകി. പാരിഷ് കൗൺസിൽ ട്രസ്റ്റി ജോൺ ജോസഫ് നന്ദി അറിയിച്ചു. ട്രസ്റ്റി ബിജോയ് വർഗീസ് ദേവാലയത്തിലെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP