സീറോ മലബാർ മിസ്സിസ്സാഗ രൂപത കനേഡിയൻ സംസ്കാരത്തിൽ: രൂപതയുടെ ഔദ്യോഗിക ഉദ്ഘാടനവും മെത്രാൻ സ്ഥാനാരോഹണവും 25ന്
ജോയിച്ചൻ പുതുക്കുളം
1977 മുതൽ ചെറിയ ചെറിയ കുടിയേറ്റങ്ങളോടെ കാനഡ മണ്ണിൽ കിളിർത്ത സീറോമലബാർ സഭയെ ദൈവിക പരിപാലനയിൽ 2015 ഓഗസ്റ്റ് 6 ന് സീറോ മലബാർ അപ്പസ്റ്റോലിക് എക്സാർക്കേറ്റായി പരി. പിതാവ് ഫ്രാൻസിസ് പാപ്പാ ഉയർത്തി. 2015 സെപ്റ്റമ്പർ 19ന് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. തുടർന്നുള്ള മൂന്നുവർഷക്കാലം ദൈവജനത്തിന്റെയും വൈദികരുടെയും സമർപ്പിതരുടെയും അകമഴിഞ്ഞ കൂട്ടായ പ്രവർത്തനത്തെ അനുഗ്രഹിച്ച ദൈവപരിപാലനക്ക് എളിമയോടെ നന്ദി! എല്ലാം ദൈവമഹത്വത്തിന്! 2018 ഡിസംബർ 22 ന് ഫ്രാൻസിസ് പാപ്പാ മിസ്സിസ്സാഗയെ ഒരു രൂപതയായി ഉയർത്തിയപ്പോൾ 39 മാസത്തെ അശ്രാന്തപരിശ്രമങ്ങളെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കുകയായിരുന്നു. ഈ അവർണനീയമായ ദാനത്തിന് ദൈവത്തിന് സ്തുതി!
2019 മെയ് 25 ന് രൂപതയുടെ ഔദ്യോഗിക ഉദ്ഘാടനവും മെത്രാൻ സ്ഥാനാരോഹണവും നടക്കുമ്പോൾ നമ്മുടെ പ്രധാന വെല്ലുവിളി കേരളത്തിൽ ആരംഭിച്ച സീറോ മലബാർ സഭയെ കനേഡിയൻ സംസ്കാരത്തിൽ വേരുറപ്പിക്കുകയാണ്.
കേരളത്തിൽ ജനിച്ച് ആ സംസ്കാരത്തിൽ വിശ്വാസരൂപീകരണം സിദ്ധിച്ച്, വർഷങ്ങൾക്ക് മുമ്പ് സുന്ദരസ്വപ്നങ്ങളുമായി കാനഡയിലേക്ക് കുടിയേറിയ സീറോ മലബാർ വിശ്വാസികൾ വളരെ നേട്ടങ്ങൾ സ്വന്തമാക്കിയെന്നതിൽ അഭിമാനിക്കാം. കഴിഞ്ഞ മൂന്ന് വർഷങ്ങളിലെ നമ്മുടെ അജപാലന പ്രവർത്തനങ്ങളിലെ മുൻഗണന കാനഡയിൽ ചിതറിക്കിടക്കുന്ന ദൈവജനത്തെ കണ്ടെത്തി ആരാധനാ സമൂഹങ്ങൾ രൂപപ്പെടുത്തലായിരുന്നു (Formation). അതിന് നിങ്ങൾ ഓരോരുത്തരുടെയും നേതൃത്വവും സഹകരണവും അത്ഭുതാവഹമായിരുന്നു. അത് തുടരുമ്പോൾതന്നെ നമ്മുടെ ഇനിയുള്ള അജപാലന മുൻഗണന വിശ്വാസസമൂഹത്തെ ശക്തിപ്പെടുത്തൽ (Fortification) ആകണം. എങ്കിൽ മാത്രമേ, ആത്യന്തിക ലക്ഷ്യമായ സുവിശേഷവൽകരണവും (Evangelization) അതുവഴി ആത്മരക്ഷയും സാധ്യമാകൂ.
സാംസ്കാരികമായ ആഘാതം (Cultural Shock)
പ്രവാസിതലമുറയിലൂടെ ഇന്ന് അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന സഭയെ ഏറ്റുവാങ്ങേത് ഈ മണ്ണിൽ ജനിച്ചുവളർന്ന പുതുതലമുറയാണ്. മക്കളുടെ ബൗദ്ധികമായ വളർച്ചയോടൊപ്പം തങ്ങളുടെ വിശ്വാസപൈതൃകം കൂടി അവർ ഏറ്റുവാങ്ങുന്നതിന് മാതാപിതാക്കൾ ആത്മാർത്ഥമായി പരിശ്രമിക്കുന്നുണ്ട്. എന്നാൽ, ഈ സംസ്കാരത്തിൽ വ്യക്തിത്വരൂപീകരണം സിദ്ധിച്ച് വളരുന്ന തങ്ങളുടെ മക്കൾക്ക് പൂർവികരിൽ നിന്ന് കിട്ടിയ വിശ്വാസപൈതൃകം പകർന്നു നൽകുന്നത് എങ്ങിനെയെന്നത് മാതാപിതാക്കൾക്ക് വലിയ വെല്ലുവിളിയായി അനുഭവപ്പെടുന്നു. സാംസ്കാരികമായ അകലം (cultural gap) സൃഷ്ടിക്കുന്നത് ഒട്ടും ചെറുതല്ലാത്ത സാംസ്കാരികമായ ആഘാതമാണv (cultural shock). ഇവിടെയാണ് വ്യക്തമായ ദിശാബോധത്തോടെയുള്ള അജപാലന പദ്ധതികൾ ആസൂത്രണം ചെയ്ത് വിജയപ്രദമായി നടപ്പിലാക്കേണ്ടതിന്റെ അനിവാര്യത.
മാതാപിതാക്കളുടെ ഏറ്റവും വലിയ സമ്പാദ്യമായ മക്കൾ ഇന്ന് ജീവിക്കുന്നത് രണ്ട് സംസ്കാര ങ്ങൾക്കിടയിലാണ്. വീട്ടിൽ കേരളതത്തനിമയും വിദ്യാലയങ്ങളിലും പൊതുഇടങ്ങളിലും കനേഡിയൻ സംസ്കാരവും അവർ ജീവിക്കേിവരു ന്നു. എന്നാൽ, നിർഭാഗ്യവശാൽ അവരിൽ മിക്കവർക്കും ഒന്നിന്റെയും ഭാഗമായി തീരാൻ സാധിക്കുന്നില്ല (in-between status). ഒന്നിനെയും സ്വന്തമായി സ്നേഹിക്കാനോ സ്വീകരിക്കാനോ സാധിക്കുന്നില്ല. ഇത് സൃഷ്ടിക്കുന്ന ആഘാതം കൊെണ്ടത്തിക്കുന്നത് ഒരു ശൂന്യതാബോധത്തിലേക്കും (emptiness) അതുവഴിയുണ്ടാകുന്ന വ്യക്തിത്വ പ്രതിസന്ധിയിലേക്കുമാണ് (identity crisis).
ഈ പ്രതിസന്ധി തുടർന്നാൽ, നമ്മുടെ രൂപതയുടെ ഭാവി ഇരുപതോ മുപ്പതോ വർഷം കഴിയുമ്പോൾ എന്താകും? ഇന്ന് പള്ളികൾ വാങ്ങാൻ നാം തത്രപ്പെടുമ്പോൾ, അടുത്ത തലമുറ ശൂന്യമായ പള്ളികളെക്ക് വിൽക്കാൻ ശ്രമിക്കേണ്ടി വരുമോ? നമ്മെ അലട്ടുന്ന ഈ ചിന്തകൾ ഗൗരവ ത്തോടെ വീക്ഷിക്കേണ്ടതുണ്ട്.
വേരുറപ്പിക്കൽ (Rootedness)
ആദ്യതലമുറയെ ഉൾക്കൊണ്ടു കൊണ്ട് തന്നെ പുതുതലമുറയെ ഈ മണ്ണിൽ വേരുറപ്പിക്കലാണ് രൂപതയുടെ ആദ്യവർഷങ്ങളിലെ പ്രധാന മുൻഗണന. അതായത്, അവരെ കാരുണ്യപൂർവം അനുധാവനം (merciful accompaniment) ചെയ്ത്, നാളത്തെ സഭയുടെ നേർധാരയിലെത്തിച്ച്, കാനഡയിലെ മണ്ണിൽ സഭയുടെ ഉപ്പും പുളിമാവുമായി രൂപാന്തരപ്പെടുത്തലാണ്. അതിന് നാം പുതുതലമുറയെ ശ്രവിക്കേണ്ടതുണ്ട്.
(listening). നമ്മുടെ അജപാലസംവിധാനങ്ങളിൽ അവർക്ക് അർഹമായ ഇടം (space) ഉറപ്പുവരുത്തണം. എങ്കിൽ മാത്രമേ, അവർ ഈ മണ്ണിലെ സഭയായി വേരുറക്കുകയുള്ളൂ (rooted). വളർച്ച - കൂട്ടായ്മയിലുള്ള പങ്കാളിത്തം (Growth in Participation) ഈ മണ്ണിൽ വേരുറച്ചവർ അജപാലന ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുന്നതിന് നാം പ്രത്യേകം ശ്രദ്ധിക്കണം. അതിന് നമ്മുടെ രൂപതയിലെഎല്ലാ ശുശ്രൂഷാതലങ്ങളിലും അവരുടെ സജീവ പങ്കാളിത്തം ഉറപ്പുവരുത്തണം. അപ്പോൾ മാത്രമേ സഭഅവരുടെ സ്വന്തമെന്നുള്ള (ownership) അവബോധത്തിലേക്ക് വളർന്നുവരികയുള്ളൂ. സ്വന്തമായതിനെ മാത്രമേ ആരും സ്നേഹി ക്കാനും വളർത്താനും ശ്രമിക്കൂ.
ഫലം പുറപ്പെടുവിക്കൽ - സുവിശേഷവൽക്കരണം (Evangelization as the
Fruit)
ആത്മീയ ശോഷണം സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ മണ്ണിൽ നമ്മുടെ ഇപ്പോഴത്തെ പ്രവർത്തനങ്ങൾ ഏവരും വലിയ അത്ഭുതത്തോടും അഭിമാനത്തോടും കൂടെ വീക്ഷിക്കുന്നു്.എന്നാൽ, നമ്മുടെ സഭക്ക് ഇടതൂർന്ന ഇലകളുടെ സമൃദ്ധി മാത്രം പോരാ; യേശു പ്രതീക്ഷിക്കുന്ന ഫലം പുറപ്പെടുവിച്ചേ മതിയാകൂ (മർക്കോ. 11, 12-14). നമ്മുടെ വിശ്വാസം നമ്മുടെ അനുദിന ജീവിത്തിലെ പ്രവൃത്തികളായി രൂപാന്തരപ്പെടണം. ''മനുഷ്യർ നിങ്ങളുടെ സത്പ്രവൃത്തികൾ കണ്ട് സ്വർഗസ്ഥനായ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ'' (മത്താ. 5, 16). കാനഡയുടെ മണ്ണിൽ വിശ്വാസത്തിന്റെ പ്രകാശഗോപുരമായി മിസ്സിസ്സാഗ രൂപത മാറണം. പിതാവിന്റെ പ്രേഷിതനായി ഈ ഭൂമിയിൽ അവതരിച്ച നല്ല ഇടയനായ യേശുവിനേപ്പോലെ, വിശ്വാസത്തിന്റെ ഇടയന്മാരായി (Shepherds ofFaith) മാറുവാൻ നാം വിളിക്കപ്പെട്ടിരിക്കുന്നു. അതിന് യേശുവിന്റെ പ്രേഷിതാഹ്വാനം (മത്താ.28, 16-20) നാം ഏറ്റെടുക്കണം. സുവിശേഷ പ്രഘോഷണവും സുവിശേഷാനുസൃത ജീവിതവും സുവിശേഷവൽക്കരണവും ആത്മരക്ഷയും നമ്മുടെ ലക്ഷ്യങ്ങളായി മാറണം.
ഒന്നിച്ചൊന്നായ്....
ഈ മണ്ണിൽ നിന്ന് ഏറെ കൃപകൾ ദാനമായി സ്വീകരിച്ചിട്ടുള്ളവരാണ് നമ്മൾ. കാനഡമണ്ണിൽകനകം കൊയ്യുന്ന നമ്മൾ, വിശ്വാസത്തിന്റെ വിത്ത് വിതച്ച് ദൈവം ആഗ്രഹിക്കുന്ന സുവിശേഷത്തിന്റെ സദ്ഫലങ്ങൾ തിരികെ നൽകാൻ പ്രാപ്തമായ ഒരു സഭയെ സ്വപ്നം കാണണം. അതിനായി യേശുവിന്റെ ''സുവിശേഷമായി'' സുവിശേഷമേകാൻ നമുക്ക് കൈകോർക്കാം.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍