Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബ്രാംപ്ടൺ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ മഹാഗണപതി ഹോമം ഭക്തിസാന്ദ്രമായി

ബ്രാംപ്ടൺ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ മഹാഗണപതി ഹോമം ഭക്തിസാന്ദ്രമായി

ഹരികുമാർ മാന്നാർ

ടോറോന്റോ: ബ്രാംപ്ടൺ ഗുരുവായൂരപ്പൻ ക്ഷേത്ര സന്നിധിയിൽ പുതുവർഷപ്പുലരിയിൽ നടത്തിയ മഹാഗണപതിഹോമത്തിൽ നിരവധി ഭക്തർ പങ്കെടുത്ത് വിഗ്‌നേശ്വരന്റെ അനുഗ്രഹം ഏറ്റുവാങ്ങി. പ്രത്യേകം തയ്യാറാക്കിയ ഹോമകുണ്ഠത്തിൽ പരമ്പരാഗത ഹൈന്ദവ മന്ത്ര താന്ത്രിക വിധിപ്രകാരം നടന്ന ഈ മഹാഹോമത്തിന് തന്ത്രി ദിവാകരൻ നമ്പൂതിരി മുഖ്യകാർമ്മികനും മനോജ് നമ്പൂതിരി, ശ്രീജിത്ത് നമ്പൂതിരി എന്നിവർ പരികർമ്മികളുമായി.

തുടർന്ന് പ്രത്യേക ഉഷപൂജയും നടന്നു. ചടങ്ങുകൾക്ക് ജിറ്റിഒബി ട്രസ്റ്റ് പ്രസിഡന്റ് ഡോ. പികെ കുട്ടിയുടെ നേതൃത്വത്തിൽ ക്ഷേത്രസമിതി അംഗങ്ങൾ ഭക്തജനങ്ങൾക്ക് സൗകര്യം ഒരുക്കി. തുടർന്നു നടന്ന യോഗത്തിൽ ക്ഷേത്രത്തിന്റെ നിർമ്മാണ പുരോഗതികൾ അദ്ദേഹം വിശദീകരിക്കുകയും നിർമ്മാണ പ്രവർത്തനങ്ങൾ എത്രയും പെട്ടന്ന് പൂർത്തീകരിക്കുവാൻ ഏവരുടെയും സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുകയും ചെയ്തു. അതിനുശേഷം പ്രസാദവിതരണവും കുട്ടികൾക്കായി ഒരുക്കിയ കാണിക്ക അർപ്പിക്കലും നടന്നു. ഗുരുവായൂർ സിഎ - 905 799 0900



കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP