Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മഹാപ്രതിഷ്ഠക്കും മഹോത്സവത്തിനുമായി ഒരുങ്ങി ബ്രാംപ്ടൻ ഗുരുവായൂരപ്പൻ ക്ഷേത്രം; പതിനാലു ദിവസം നീണ്ടു നിൽക്കുന്ന ചടങ്ങുകൾക്കും കലാപരിപാടികൾക്കും ബുധനാഴ്‌ച്ച തുടക്കമാകും; ആവേശത്തോടെ വിശ്വാസി സമൂഹവും

മഹാപ്രതിഷ്ഠക്കും മഹോത്സവത്തിനുമായി ഒരുങ്ങി ബ്രാംപ്ടൻ ഗുരുവായൂരപ്പൻ ക്ഷേത്രം; പതിനാലു ദിവസം നീണ്ടു നിൽക്കുന്ന ചടങ്ങുകൾക്കും കലാപരിപാടികൾക്കും ബുധനാഴ്‌ച്ച തുടക്കമാകും; ആവേശത്തോടെ വിശ്വാസി സമൂഹവും

ഉണ്ണി ഒപ്പോത്ത്

ഹാപ്രതിഷ്ഠക്കും മഹോത്സവത്തിനുമായി ഒരുങ്ങി ബ്രാംപ്ടൻ ഗുരുവായൂരപ്പൻ ക്ഷേത്ര ചടങ്ങിൽ പങ്കെടുക്കാനൊരുങ്ങുകയാണ് പ്രവാസികളാണ് വിശ്വാസി സമൂഹവും.ജൂലായ് മൂന്നാം തിയതി കൊടിയേറ്റത്തോടു കൂടി തുടക്കം കുറിക്കുന്നമഹാപ്രതിഷ്ഠക്കും കലശത്തിനും തുടർന്ന് നടക്കുന്ന ക്ഷേത്രോത്സവത്തിനുംഅതോടനുബന്ധിച്ചയു നടത്തുന്ന കലാസാംസ്‌കാരിക പരിപാടികൾക്കുമായിയുള്ളസജ്ജീകരണളും മറ്റും ദ്രുതഗതിയിൽ തയ്യാറാക്കി ബ്രാംപ്ടൺ ഗുരുവായൂർ ക്ഷേത്രംഅണിഞ്ഞൊരുങ്ങി തുടങ്ങി.

പ്രധാന ചടങ്ങുകൾക്കായുള്ള ദ്രവ്യങ്ങളും പൂജാസാമഗ്രഹികളും കേരളത്തിൽ നിന്ന്‌നേരത്തെ എത്തി കഴിഞ്ഞു. ക്ഷേത്രത്തിനകത്തും പുറത്തുമായി തയ്യാറാക്കേണ്ടതുള്ളസൗകര്യങ്ങളും സംവിധാനങ്ങളും മറ്റും അതിന്റെഅവസാന മിനുക്കു പണികളിലാണ്.ഭക്തജനങ്ങളും അഭ്യുദയാകാംഷികളും വളരെ ഉത്സുകരായി ഇതിനായി രാപകൽസഹായിക്കുകയും അധ്വാനിക്കുകയൂം ചെയ്യുന്നുണ്ട്.പതിനാലു ദിവസം നീണ്ടു നിൽക്കുന്ന ഈ മഹാസംരഭത്തിന്റെ ഭാഗമാകുവാനായിആയിരക്കണിക്കിന് ഗുരുവായൂരപ്പൻ ഭക്തർ കാത്തിരിക്കുകയാണ്.

കേരളീയക്ഷേത്രാനുഷ്ഠാനങ്ങളുടെ ചിട്ടകൾ പാലിച്ചുകൊണ്ട് മഹാപ്രതിഷ്ഠയും കലശവുംനടത്തുവാനായി ഇതിന്റെ നടത്തിപ്പുകാർ പ്രത്യേകം ശ്രദ്ധിക്കുന്നു. ജൂലായ് എട്ടിന്മഹാപ്രതിഷ്ഠ നടത്തി, ജൂലായ് പതിനൊന്നിന് നട തുറന്ന് മഹാ കാലശാഭിഷേകങ്ങൾ നടത്തും. തുടർന്നുള്ള ഉത്സവകാലത്തു മേളങ്ങളും എഴുന്നള്ളിപ്പും ഉണ്ടായിരിക്കുന്നതാണ്. കേരളത്തിൽ നിന്നുള്ള വാദ്യകലാകാരന്മാർ ഇതിനു മാറ്റ്കൂട്ടുമെന്ന് പറയേണ്ടതില്ലല്ലോ. ജൂലായ് 16 ന് നടക്കുന്ന ആറാട്ടോടെ ഉത്സവത്തിന് കൊടിയിറങ്ങും.

ഈ പതിനാലു ദിവസങ്ങളിലും ക്ഷേത്രചടങ്ങുകൾക്ക്പുറമെ കലാപരിപാടികൾ ഉണ്ടായിരിക്കുന്നതാണ് എന്ന് ഭാരവാഹികൾ അറിയിച്ചു. കഥകളി, ഓട്ടൻതുള്ളൽ,ചാക്യാർ കൂത്ത്, പാഠകം തുടങ്ങീ ക്ഷേത്ര കലകൾക്ക് പുറമെ സംഗീത കച്ചേരി,നൃത്തനൃത്യങ്ങൾ, ഉപകരണ സംഗീതം എന്നിവ ഭക്തർ ഗുരുവായൂരപ്പനായിസമർപ്പിക്കുന്നു. കൂടാതെ പ്രഭാഷണങ്ങളും മെഡിറ്റേഷനും മേളം-അരങ്ങേറ്റങ്ങളും ഇതിൽഉൾപ്പെടുത്തിയിട്ടുണ്ടത്രെ.

ഒരു പ്രധാന അറിയിപ്പ് : ക്ഷേത്തോടനുബന്ധിച്ചുള്ള പാർക്കിങ് ലോട്ട് ഈഅവസരത്തിൽ പൊതുജനങ്ങൾക്ക് ലഭ്യമല്ല. പരിസരത്തുള്ള ഷാ പബ്ലിക് സ്‌കൂൾ,മൗണ്ടൈൻ ആഷ് പബ്ലിക് സ്‌കൂൾ, ഈഗിൾ പ്ലെയിൻ പബ്ലിക് സ്‌കൂൾ എന്നിവയുടെപാർക്കിങ് ലോട്ടുകൾ ഇതിനായി ഉപയോഗിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

ഇവിടേക്ക് അമ്പലത്തിൽ നിന്നുള്ള സൗജന്യ ഷട്ടിൽ ബസ് സർവീസ്ഉപയോഗിക്കുകയയോ കാൽനടയായി എത്തുകയോ ചെയ്യാവുന്നതാണ്.എല്ലാ സുഹൃത്തുക്കളെയും ഭക്തജനങ്ങളെയും ഈ മഹോത്സവത്തിന്റെ ഭാഗമാവാനുംഅനുഭവങ്ങൾ പങ്കിടുവാനും ക്ഷേത്ര നടത്തിപ്പുകാർ പ്രത്യേകം ക്ഷണിക്കുന്നതായിഅറിയിച്ചു.

കൂടുതൽ വിവരങ്ങൾക്കും മറ്റുമായി ക്ഷേത്രത്തിന്റെ വെബ്‌സൈറ്റ്
സന്ദർശിക്കാവുന്നതാണ് (www.guruvayur.ca)

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP