Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ടൊറന്റോ പള്ളിയിൽ പെരുന്നാൾ കൊടിയേറി

ടൊറന്റോ പള്ളിയിൽ പെരുന്നാൾ കൊടിയേറി

ജോയിച്ചൻ പുതുക്കുളം

മിസ്സിസാഗാ: പ്രഫഷണൽ കോർട്ട് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് പള്ളിയിൽ ഇടവകയുടെ കാവൽപിതാവായ പരിശുദ്ധ പരുമല തിരുമേനിയുടെ 112-മത് ഓർമ്മപ്പെരുന്നാൾ ഒന്നിനും രണ്ടിനും നടത്തപ്പെടുന്നു. ഒക്‌ടോബർ 26-ന് ഞായറാഴ്ച വിശുദ്ധ കുർബാനാനന്തരം വികാരി ഫാ.ഡോ. തോമസ് ജോർജ് പെരുന്നാൾ കൊടി ഉയർത്തി.

ഒന്നാം തീയതി ശനിയാഴ്ച വൈകിട്ട് 6 -ന് സന്ധ്യാപ്രാർത്ഥന, പെരുന്നാൾ സന്ദേശം, റാസ, കരിമരുന്ന് പ്രയോഗം, നേർച്ച വിളമ്പ് എന്നിവയും രണ്ടാം തീയതി ഞായറാഴ്ച രാവിലെ 9 മണിക്ക് പ്രഭാത നമസ്‌കാരം, വിശുദ്ധ കുർബാന തുടർന്ന് പള്ളിയുടെ വികസന നിർമ്മാണ പ്രവർത്തിന്റെ ഉദ്ഘാടനം, നേർച്ച വിളമ്പ് എന്നിവയുണ്ടായിരിക്കും. പരുമല തിരുമേനിയുടെ മഹാമദ്ധ്യസ്ഥതയിൽ അഭയപ്പെട്ട് അനുഗ്രഹം പ്രാപിക്കുവാൻ ഏവരേയും സ്വാഗതം ചെയ്യുന്നതായി ഇടവക ട്രസ്റ്റി അലക്‌സ് പി. ചാണ്ടി, സെക്രട്ടറി വർഗീസ് എം. ജോർജ് എന്നിവർ അറിയിച്ചു.


Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP