Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മാർത്തോമാ കനേഡിയൻ പള്ളി വികാരിമാർക്ക് സിഎംആർസിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകുന്നു

മാർത്തോമാ കനേഡിയൻ പള്ളി വികാരിമാർക്ക് സിഎംആർസിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകുന്നു

ജോയിച്ചൻ പുതുക്കുളം

കാൽഗറി: മാർത്തോമാ നോർത്ത് അമേരിക്കൻ ആൻഡ് യൂറോപ്പ് ഭദ്രാസനത്തിനു കീഴിലുള്ള കനേഡിയൻ പള്ളി വികാരിമാർക്കു കനേഡിയൻ മാർത്തോമാ റീജിയണൽ കമ്മിറ്റിയുടെ (CMRC) നേതൃത്വത്തിൽ യാത്രയയപ്പ് ചടങ്ങ് അുൃശഹ 12, തിങ്കളാഴ്ച നടത്തപെടുന്നതായിരിക്കും.

കനേഡിയൻ റീജിയനിൽ ഉള്ള എഡ്മണ്ടൻ ട്രിനിറ്റി മാർത്തോമാ ഇടവക വികാരി റെവ. തോമസ് യേശുദാസൻ, കാൽഗറി & വാൻകൂവർ സ്. തോമസ് മാർത്തോമാ ഇടവകളുടെ വികാരി റെവ. സന്തോഷ് മാത്യു, ടോറോന്റോ കനേഡിയൻ മാർത്തോമാ ഇടവക വികാരി റെവ. സുനിൽ മാത്യു, ടോറോന്റോ സെന്റ് മാത്യൂസ് മാർത്തോമാ ഇടവക വികാരി റെവ. മോൻസി വർഗീസ് എന്നിവർക്കുള്ള യാത്രയപ്പ് ചടങ്ങിൽ ഭദ്രാസനാധിപൻ റൈറ്റ് റവ.ഡോ. ഐസക്ക് മാർ ഫീലക്സിനോസ് എപ്പിസ്‌കോപ്പ പ്രധാന സന്ദേശം നൽകുന്നതായിരിക്കും. പരിപാടിയിൽ വിവിധ കനേഡിയൻ മാർത്തോമാ ഇടവകാംഗങ്ങളുടെ സംഗീത ആശംസകളും ഓർമ്മകൾ പങ്കിടലും ഉണ്ടായിരിക്കുന്നതായിരിക്കും.

പ്രോഗ്രാം മാർത്തോമാ മീഡിയ യൂട്യൂബ് ചാനൽ വഴി ഏപ്രിൽ 12ന് വൈകിട്ട് 8:30 (ടോറോന്റോ), വൈകിട്ട് 6:30 (കാൽഗറി/എഡ്മണ്ടൻ), വൈകുന്നേരം 5:30 (വാൻകൂവർ) സമയങ്ങളിൽ സംപ്രേഷണം ചെയ്യപെടുന്നതായിരിക്കും.

Mar Thoma Media: https://youtu.be/ZE8RJYC6nvQ
ജോസഫ് ജോൺ കാൽഗറി അറിയിച്ചതാണിത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP