Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാനഡ അപ്പസ്തോലിക് എക്സാർക്കേറ്റ് പ്രഥമ പാസ്റ്ററൽ കൗൺസിൽ നടത്തപ്പെട്ടു

കാനഡ അപ്പസ്തോലിക് എക്സാർക്കേറ്റ് പ്രഥമ പാസ്റ്ററൽ കൗൺസിൽ നടത്തപ്പെട്ടു

ജോയിച്ചൻ പുതുക്കുളം

മിസ്സിസാഗ: ആദ്യ പാസ്റ്ററൽ കൗൺസിനു തുടക്കമിട്ടുകൊണ്ട് കാനഡയിലെ സീറോ മലബാർ സഭ ശക്തമായ കാൽവെയ്പിലേക്ക്. കാനഡയിലെ അപ്പസ്തോലിക എക്സാർക്കേറ്റിന് കഴിഞ്ഞ ഒക്ടോബറിൽ ഒരുവർഷം പിന്നിട്ടിരുന്നു. എക്സാർക്കേറ്റ് പ്രവർത്തനങ്ങളിൽ അഭിവന്ദ്യ പിതാവിനെ സഹായിക്കുന്ന ഉപദേശക സമിതിയാണ് പാസ്റ്ററൽ കൗൺസിൽ.

ഡിസംബർ മാസം പത്താംതീയതി ശനിയാഴ്ച രാവിലെ 10 മണിക്ക് പ്രാർത്ഥനയോടുകൂടി ആരംഭിച്ച യോഗം വൈകിട്ട് 4 മണിയോടെ സമാപിച്ചു. സെന്റ് അൽഫോൻസാ കത്തീഡ്രൽ വികാരി ഫാ. സെബാസ്റ്റ്യൻ അരീക്കാട്ട് സ്വാഗതം പറഞ്ഞു. തുടർന്ന് അഭി. ജോസ് പിതാവ് കൗൺസിൽ പ്രതിനിധികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. പാസ്റ്ററൽ കൗൺസിലിന്റെ പ്രധാന്യത്തെക്കുറിച്ചും അതിനു സഭയുടെ വളർച്ചയിലുള്ള പങ്കിനെ കുറിച്ചും ആമുഖ പ്രസംഗത്തിൽ അഭിവന്ദ്യ പിതാവ് ഓർമ്മിപ്പിച്ചു. അതിനുശേഷം എക്സാർക്കേറ്റിന്റെ ചാൻസലർ ഫാ. ജോൺ മയിലംവേലിൽ പാസ്റ്ററൽ കൗൺസിൽ രൂപീകരിച്ചുകൊണ്ടുള്ള അഭി. പിതാവിന്റെ കൽപ്പന വായിച്ചു. പിതാവ് തിരി തെളിയിച്ചുകൊണ്ട് ആദ്യ പാസ്റ്ററൽ കൗൺസിലിനു ആരംഭംകുറിച്ചു. ആദ്യ പാസ്റ്ററൽ കൗൺസിൽ ചർച്ച ചെയ്യാനുള്ള വിഷയങ്ങളെക്കുറിച്ച് ഇടവകകളിൽ നിന്നു ലഭിച്ച റിപ്പോർട്ട് ഫാ. തോമസ് വാലുമ്മേൽ അവതരിപ്പിച്ചു. യുവജന ശാക്തീകരണം, ദൈവവിളി പ്രോത്സാഹനം, സാമ്പത്തിക വളർച്ച എന്നീ വിഷയങ്ങളെക്കുറിച്ചുള്ള ചർച്ചകളായിരുന്നു പ്രധാനമായും നടത്തിയത്. വാൻകൂവർ മുതൽ നൊവസ്‌കോഷ്യ വരെ വ്യാപിച്ചുകിടക്കുന്ന വിവിധ ഇടവകകളിൽ നിന്നും മുപ്പത്തഞ്ചോളം പ്രതിനിധികൾ പങ്കെടുത്തു. അഭി. ജോസ് പിതാവിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചതിനുശേഷം എല്ലാ പാസ്റ്ററൽ കൗൺസിൽ അംഗങ്ങൾക്കും നിയമന ഉത്തരവ് നൽകി. തുടർന്ന് വിശുദ്ധ ബൈബിൾ സാക്ഷിയാക്കി എല്ലാ പ്രതിനിധികളും സത്യപ്രതിജ്ഞ ചെയ്തു.

ഉച്ചഭക്ഷണത്തിനുശേഷം ഡോ. മനോജ് കൗൺസിൽ പ്രതിനിധികളെ അഭിസംബോധന ചെയ്തു. ജോയിന്റ് സെക്രട്ടറിയായി മാർട്ടിൻ മാനാടൻ തെരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് പ്രധാന അജണ്ട വിഷയങ്ങളായ യുവജനങ്ങളുടെ വിശ്വാസ ശാക്തീകരണം, ദൈവവിളി വളർത്തുക, എക്സാർക്കേറ്റിന്റെ ആത്മീയ വളർച്ചയ്ക്ക് ആവശ്യമായ സാമ്പത്തിക സ്രോതസ് എന്നീ വിഷയങ്ങളെക്കുറിച്ച് ചർച്ച ചെയ്തു. ജോയിന്റ് സെക്രട്ടറി നന്ദി പറഞ്ഞതിനുശേഷം പ്രാർത്ഥനയോടെ യോഗം സമാപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP