Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കാൽഗറി സെന്റ് തോമസ് മാർത്തോമാ പള്ളി ക്രിസ്തുമസ് കരോൾ നടന്നു

കാൽഗറി സെന്റ് തോമസ് മാർത്തോമാ പള്ളി ക്രിസ്തുമസ് കരോൾ നടന്നു

ജോയിച്ചൻ പുതുക്കുളം

കാൽഗറി: കാൽഗറിയിലെ സെന്റ് തോമസ് മാർത്തോമാ പള്ളിയുടെ ഈവർഷത്തെ ക്രിസ്തുമസ് കരോൾ പരിപാടി കാൽഗറി വൈറ്റ് ഹോർണിലുള്ള ഇടവക പള്ളിയിൽ വച്ചു നടന്നു. മുഖ്യാതിഥികളായി മല്ലപ്പള്ളി സെന്ററിലെ റവ. ജേക്കബ് തോമസും, സൂസി ജേക്കബും പങ്കെടുത്തു.

ചടങ്ങിൽ ഇടവക ഗായകസംഘവും, സൺഡേ സ്‌കൂൾ കുട്ടികളും കരോൾ ഗാനങ്ങൾ ആലപിച്ചു. മുഖ്യാതിഥി റവ. ജേക്കബ് തോമസ് ക്രിസ്തുമസ് സന്ദേശം നൽകി. മുതിർന്നവർ, പാരീഷ് മിഷൻ, സേവികാസംഘം, യുവജനങ്ങൾ, സൺഡേ സ്‌കൂൾ എന്നിവരെ പ്രതിനിധീകരിച്ച് ബൈബിൾ പാരായണവും ഉണ്ടായിരുന്നു.

ഇടവക വികാരി റവ. സന്തോഷ് മാത്യു അധ്യക്ഷത വഹിച്ച യോഗത്തിൽ ഇടവക ട്രസ്റ്റി സാറാ മാത്യു സ്വാഗതവും, സെക്രട്ടറി മിനി വർഗീസ് നന്ദിയും രേഖപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP