Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ടൊറന്റോ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് പള്ളിയിൽ 'ബ്രിക് സെയിൽ' കൂപ്പൺ വിതരണോദ്ഘാടനം നിർവഹിച്ചു

ടൊറന്റോ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് പള്ളിയിൽ 'ബ്രിക് സെയിൽ' കൂപ്പൺ വിതരണോദ്ഘാടനം നിർവഹിച്ചു

ജോയിച്ചൻ പുതുക്കുളം

മിസ്സിസാഗാ: പ്രൊഫഷണൽ കോർട്ടിലുള്ള സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് പള്ളിയിൽ പുരോഗമിച്ചുവരുന്ന ദേവാലയ മന്ദിര നിർമ്മാണത്തിന്റെ ധനശേഖരണാർത്ഥം ആവിഷ്‌കരിച്ച 'ബ്രിക് സെയിൽ' പദ്ധതിയുടെ ഉദ്ഘാടനം ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്കുശേഷം വികാരി റവ.ഫാ.ഡോ. തോമസ് ജോർജ് ഇടവകയിലെ സീനിയർ മെമ്പർ റ്റി.ജെ. ജേക്കബിന് ആദ്യ കൂപ്പൺ നൽകി നിർവഹിച്ചു.

തദവസരത്തിൽ ഇടവകയിലെ ആത്മീകസംഘടനകളുടെ ഭാരവാഹികളായ ഡെയ്‌സി മാത്യു (സൺഡേ സ്‌കൂൾ), സൂസൻ ബെഞ്ചമിൻ, ഗീതാ ഏബ്രഹാം (മാർത്തമറിയം വനിതാ സമാജം), ജോജു തോമസ്, ലിജു തോമസ് (ഒ.സി.വൈ.എം), വർഷാ ജോർജ്, മെറീന ഏബ്രഹാം (എം.ജി.ഒ.സി.എസ്.എം), ഏബ്രഹാം മാത്യു (സെന്റ് ജോർജ് പ്രെയർ ഗ്രൂപ്പ്), ക്ലീമീസ് വൈദ്യൻ (സെന്റ് മേരീസ് പ്രെയർ ഗ്രൂപ്പ്), വർഗീസ് പണിക്കർ (സെന്റ് പോൾസ് പ്രെയർ ഗ്രൂപ്പ്) എന്നിവർ കൂപ്പണുകൾ ഏറ്റുവാങ്ങി.

ദേവാലയ നിർമ്മാണം ദൈവം ആഗ്രഹിക്കുന്ന സ്ഥലത്തും സമയത്തും അപൂർവ്വമായി സംഭവിക്കുന്നതിനാൽ നമ്മുടെ പിതാമഹന്മാർ ഇതിനെ ആത്മീകമായി ദർശിച്ച് ഇഷ്ടികയും മണ്ണും മരവും ചുമന്ന്, തങ്ങളുടെ അധ്വാനത്തിൽ നിന്ന് നല്ലൊരു പങ്ക് നൽകിയുമാണ് കേരളത്തിനകത്തും പുറത്തും ദേവാലയങ്ങൾ പടുത്തുയർത്തിയതെന്നും, ഇപ്പോൾ ഈ ദേവാലയത്തിന്റെ പുതുക്കിപ്പണിയും വിപുലീകരണവും ദൈവം നമ്മെ ഏൽപിച്ചിരിക്കുകയാണെന്നും ആയതിനാൽ നമ്മുടെ ബാലികാ ബാലന്മാരുൾപ്പടെ എല്ലാവരുടേയും പങ്കാളിത്തം ഈ മഹത്തായ കർമ്മത്തിൽ ഉറപ്പുവരുത്തുവാനാണ് ഈ പദ്ധതിയെന്നും വികാരി പറഞ്ഞു. കേവലം അഞ്ച് ഡോളറെങ്കിലും നൽകി കൂപ്പൺ വാങ്ങുന്ന ഒരാൾക്ക് ഒരു ബ്രിക് സംഭാവന നൽകി പള്ളിയുടെ നിർമ്മാണ പ്രവർത്തനങ്ങളിൽ നേരിട്ട് പങ്കുചേരുവാനാകും എന്നതാണ് ഈ പദ്ധതുയുടെ പ്രത്യേകത. സൺഡേ സ്‌കൂൾ തലംമുതലുള്ള എല്ലാ ഇടവകാംഗങ്ങളുടേയും, അഭ്യുദയകാംക്ഷികളുടേയും സഹകരണത്തിൽ വൻ വിജയമാക്കാനാണ് ഇടവക ലക്ഷ്യമിടുന്നത്.

ചടങ്ങുകൾക്ക് ട്രസ്റ്റി അലക്‌സ് ചാണ്ടി, സെക്രട്ടറി സോണി തോമസ് എന്നിവർ മാനേജിങ് കമ്മിറ്റിയോടും, കൺസ്ട്രക്ഷൻ കമ്മിറ്റിയോടുമൊപ്പം നേതൃത്വം നൽകി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP