Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സമ്പൂർണ ബൈബിൾ പാരായണം കാനഡയിൽ പുരോഗമിക്കുന്നു

സമ്പൂർണ ബൈബിൾ പാരായണം കാനഡയിൽ പുരോഗമിക്കുന്നു

പീറ്റർ തോമസ് മഠത്തിപ്പറമ്പിൽ

കാനഡയിലെ ക്നാനായ അംഗങ്ങൾ ഏവരും ചേർന്നുള്ള സമ്പൂർണ ബൈബിൾ പാരായണത്തിനു ആരംഭം കുറിച്ചു. കാനഡ ക്‌നാനായ കത്തോലിക്ക ഡയറക്ടറേറ്റ് ന്റെ നേതൃത്വത്തിൽ നടക്കുന്ന തുടർച്ചയായ ബൈബിൾ പാരായണത്തിൽ മൂന്ന് ദിവസങ്ങൾക്കുള്ളിൽ ബൈബിളിലെ എല്ലാ പുസ്തകങ്ങളും പൂർത്തീകരിക്കാനാണ് വിഭാവന ചെയ്തിരിക്കുന്നത്. മിസ്സിസ്സാഗ രൂപതാധ്യക്ഷൻ മാർ ജോസ് കല്ലുവേലിൽ മെയ് 28 രാവിലെ 5:45 നു പ്രഭാത പ്രാര്ഥനയ്ക്കുശേഷം ബൈബിളിലെ ആദ്യ അധ്യായം വായിച്ചു ഉത്ഘാടനം ചെയ്തു. കാനഡയിലുള്ള നൂറ്റിയമ്പതോളം വ്യക്തികൾ തുടർച്ചയായി 72 മണിക്കൂറുകൾ സൂം വീഡിയോ മീറ്റിംഗിലൂടെ ഈ മഹനീയ ഉദ്യമത്തിൽ ഭാഗദേയത്വം വഹിക്കുന്നു. കോട്ടയം അതിരൂപതാധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് മെത്രാപ്പൊലീത്ത മെയ് 31 ഞായറാഴ്ച 11:30 (ഇന്ത്യൻ സമയം 9:00 പിഎം) നു ബൈബിളിലെ അവസാന അദ്ധ്യായം വായിച്ചു സമാപന സന്ദേശം നൽകുന്നതാണ്. ഡയറക്ടർ ചമ്പക്കര പത്രോസ് അച്ചനോടൊപ്പം കാനഡയിലെ ഇടവകയിലെയിലെയും മിഷനുകളിലെയും പാരിഷ് കൗൺസിൽ അംഗങ്ങൾ കോ-ഓർഡിനേറ്റർസ് ആയി തുടർച്ചയായ ബൈബിൾ പാരായണത്തിന് നേതൃത്വം വഹിക്കുന്നു. കാനഡ ക്‌നാനായ കത്തോലിക്ക ഡയറക്ടറേറ്റിന്റെ വെബ്‌സൈറ്റിലെ ( https://knanayaca.org/events/ ) വീഡിയോ കോൺഫറൻസ് ലിങ്ക് വഴി ഇതിൽ പങ്കാളികൾ ആയി അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ ഏവരെയും സ്‌നേഹപൂർവ്വം ക്ഷണിക്കുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP