Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഫ്രാൻസിൽ തുടങ്ങിവച്ച യെല്ലോ വെസ്റ്റ് പ്രക്ഷോഭം കാനഡയിലും അലയടിച്ചു; അനധികൃത കുടിയേറ്റത്തെയും നികുതിചുമത്തലിലും പ്രതിഷേധിച്ച് ആയിരങ്ങൾ നിരത്തിലിറങ്ങി; സർക്കാരിനെതിരെ മുദ്രാവാക്യവുമായി പ്രതിഷേധം നടന്നത് ടൊറന്റോ, എഡ്മന്റൺ സാക്ടൂൺ, വിന്നിപെഗ് തുടങ്ങിയ പ്രദേശങ്ങളിൽ

ഫ്രാൻസിൽ തുടങ്ങിവച്ച യെല്ലോ വെസ്റ്റ് പ്രക്ഷോഭം കാനഡയിലും അലയടിച്ചു; അനധികൃത കുടിയേറ്റത്തെയും നികുതിചുമത്തലിലും പ്രതിഷേധിച്ച് ആയിരങ്ങൾ നിരത്തിലിറങ്ങി; സർക്കാരിനെതിരെ മുദ്രാവാക്യവുമായി പ്രതിഷേധം നടന്നത് ടൊറന്റോ, എഡ്മന്റൺ സാക്ടൂൺ, വിന്നിപെഗ് തുടങ്ങിയ പ്രദേശങ്ങളിൽ

ഫ്രാൻസിൽ സർക്കാരിന്റെ ജനദ്രോഹ നടപടികളിൽ പ്രതിഷേധിച്ചുകൊണ്ട് ജനങ്ങൾ ആരംഭിച്ച 'യെല്ലോ വെസ്റ്റ്' പ്രതിഷേധത്തിന്റെ അലയൊലികൾ കാനഡയിലേക്കും. രാജ്യത്തെ അനധികൃത കുടിയേറ്റത്തെയും നികുതിചുമത്തലിലും പ്രതിഷേധിച്ച് ആയിരങ്ങൾ ആണ് ശനിയാഴ്‌ച്ച നിരത്തിലിറങ്ങിത്.

സർക്കാരിനെതിരെ പ്രതിഷേധം അറിയിച്ച് രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും റാലികൾ നടന്നു. ടൊറന്റോ, എഡ്മന്റൺ സാക്ടൂൺ, വിന്നിപെഗ് തുടങ്ങിയ സ്ഥലങ്ങളിലാണ് മഞ്ഞ വസ്ത്രം ധരിച്ച് ആളുകൾ പ്രതിഷേധവുമായി അണിനിരന്നത്.

തങ്ങൾ ഉന്നയിച്ച ആവശ്യങ്ങൾ നിറവേറ്റുന്നതു വരെ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി തെരവിൽ തന്നെയുണ്ടാകുമെന്നാണ് കഴിഞ്ഞ ദിവസവും സമരാനുകൂലികൾ ഫ്രാൻസിൽ അറിയിച്ചത്. ഇന്ധന നികുതി വർധനവിനെതിരെയാണ് സമരം ആരംഭിച്ചത്. സാമൂഹ്യ നീതി നടപ്പാക്കണമെന്നും പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ രാജിവെക്കണമെന്നുമാവശ്യപ്പെട്ട് ആരംഭിച്ച പ്രതിഷേധം ഇപ്പോൾ ആഴ്ചകൾ പിന്നിട്ടിട്ടും അവസാനിച്ചിട്ടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP