Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്‌കൂൾ ബോർഡ് തെരഞ്ഞെടുപ്പിൽ തോമസിനും ഷോൺ സേവ്യറിനും വിജയം

സ്‌കൂൾ ബോർഡ് തെരഞ്ഞെടുപ്പിൽ തോമസിനും ഷോൺ സേവ്യറിനും വിജയം

മിസ്സിസ്സാഗ: മിസ്സിസ്സാഗ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ഡാഫരിൻ പീൽ കാത്തലിക് സ്‌കൂൾ ബോർഡ് ട്രസ്റ്റ് റ്റിമാരായി തോമസ് തോമസും ഷോൺ സേവ്യറും വിജയിച്ചു. 45 ശതമാനത്തിലേറെ വോട്ടുകൾ നേടി തുടർച്ചയായ മൂന്നാം തവണയാണ് തോമസ് തോമസ് വിജയിക്കുന്നത്. ഇപ്പോൾ  ടൊറന്റോ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിയായ ഷോൺ സേവ്യർ ഈ കന്നി അങ്കത്തിലൂടെ നേടിയെടുത്തത് ഒന്റാരിയോവിലെ ഏറ്റവും പ്രായം കൂറഞ്ഞ സ്‌കൂൾ ബോർഡ് ട്രസ്റ്റി എന്ന ബഹുമതിയാണ്.

നാല് തവണ സ്‌കൂൾ ബോർഡ് ട്രസ്റ്റിയായി തെരഞ്ഞെടുക്കപ്പെട്ട തോമസ് തോമസ് അടുത്തിടെയാണ് ഒന്റാരിയോ കാത്തലിക് സ്‌കൂൾ ട്രസ്റ്റീസ് അസോസിയേഷന്റെ റീജിയണൽ ഡയറക്ടറായി തെരഞ്ഞെടുക്കപ്പെട്ടത്. പനോരമ ഇന്ത്യ ഡയറക്ടർ, മുൻ ഫൊക്കാന പ്രസിഡന്റ്, കനേഡിയൻ മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റ്, കേരളാ ക്രിസ്ത്യൻ എക്ക്യുമെനിക്കൽ മുൻ സെക്രട്ടറി തുടങ്ങിയ ഒട്ടേറെ നിലകളിൽ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള തോമസ് കനേഡിയൻ രാഷ്ട്രീയത്തിലും സജീവ സാന്നിധ്യമാണ്.

കനേഡിയൻ കാത്തലിക് യൂത്ത് മൂവ്‌മെന്റ് ചെയർമാൻ, യൂണിവേഴ്‌സിറ്റി ഓഫ്  ടൊറന്റോ സൗത്ത് ഏഷ്യൻ അലയൻസ് പ്രസിഡന്റ്, സ്റ്റുഡന്റ് വോയിസ് കൗൺസിൽ മെമ്പർ,. സ്റ്റുഡന്റ് ട്രസ്റ്റി, സ്റ്റുഡന്റ് കൗൺസിൽ പ്രസിഡന്റ് തുടങ്ങിയ ഒട്ടേറെ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള ഷോൺ കലാ രംഗത്തും പ്രാഗത്ഭ്യം തെളിയിച്ചിച്ചുണ്ട്. കനേഡിയൻ മലയാളി അസോസിയേഷൻ പ്രസിഡന്റ് ബോബി സേവ്യറിന്റെയും സോഫിയയുടെയും ഏക പുത്രനായ ഷോണിന്റെ രാഷ്ട്രീയ ഗുരു അമ്മാവൻ കൂടിയായ തോമസ് തോമസാണ്.

വളരെ ചെറുപ്പത്തിലെ നേതൃത്വപാടവം തെളിയിച്ച ഷോണിൽ ഭാവിയിടെ ഒരു കനേഡിയൻ പ്രധാനമന്ത്രിയെയാണ് കാണുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നു. നിരവധി രാഷ്ട്രീയനേതാക്കളുടെ അഭിനന്ദന സന്ദേശങ്ങളാണ് ഇപ്പോൾ ഷോണിനെ തേടി എത്തിക്കൊണ്ടിരിക്കുന്നത്. കനേഡയൻ രാഷ്ട്രീയത്തിൽ മലയാളികൾ കാലുറപ്പിക്കുന്നതിന്റെ സൂചനയാണ് ഈ അമ്മാവന്റെയും മരുമകന്റെയും തിളക്കമാർന്ന വിജയം


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP