Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒന്റാരിയോയിലെ സ്‌കൂളുകൾ ഇന്ന് അടഞ്ഞ് കിടക്കും; യൂണിയനും സർക്കാരും തമ്മിലുള്ള കാരാറിൽ തീരുമാനമാകത്തതിനെ തുടർന്ന് ഇന്നും പണിമുടക്കാനുറച്ച് അദ്ധ്യാപകർ; സമരം ബാധിക്കുക പ്രവിശ്യയിലെ ഒമ്പതോളം സ്‌കൂൾ ബോർഡുകളെ

ഒന്റാരിയോയിലെ സ്‌കൂളുകൾ ഇന്ന് അടഞ്ഞ് കിടക്കും; യൂണിയനും സർക്കാരും തമ്മിലുള്ള കാരാറിൽ തീരുമാനമാകത്തതിനെ തുടർന്ന് ഇന്നും പണിമുടക്കാനുറച്ച് അദ്ധ്യാപകർ; സമരം ബാധിക്കുക പ്രവിശ്യയിലെ ഒമ്പതോളം സ്‌കൂൾ ബോർഡുകളെ

സ്വന്തം ലേഖകൻ

ന്റാറിയോ സെക്കൻഡറി സ്‌കൂൾ ടീച്ചേഴ്‌സ് ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സമരത്തിൽ സ്‌കൂളുകൾ അടഞ്ഞ് കിടക്കുന്നു. ഒന്റാരിയോയിലെ ഒമ്പതോളം ബോർഡുകളിൽ ഉൾപ്പെടുന്ന സ്‌കൂളുകളെയാണ് സമരം ബാധിക്കുക.. യൂണിയനും സർക്കാരും തമ്മിലുള്ള കാരാറിൽ തീരുമാനമാകത്തതിനെ തുടർന്ന് ഇന്നും പണിമുടക്കാൻ യൂണിയൻ തീരുമാനിച്ചത്.

ടൊറന്റോ ഡിസ്ട്രിക്റ്റ് സ്‌കൂൾ ബോർഡിലെ ഹൈസ്‌കൂളുകൾ ഉൾപ്പെടെ പണിമുടക്ക് ബാധിച്ചിരിക്കുകയാണ്.ക്ലാസ് വലുപ്പങ്ങൾ വർദ്ധിപ്പിക്കുന്നതിനും നിർബന്ധിത ഇ-ലേണിങ് അവതരിപ്പിക്കുന്നതിനുമുള്ള പദ്ധതികൾ സർക്കാർ പിൻവലിക്കുക, ഒരു ശതമാനം വേതന പരിധി ഉയർത്തുക തുടങ്ങിയവയാണ് യൂണിയന്റെ ആവശ്യം.

യൂണിയൻ 60,000 പബ്ലിക് ഹൈസ്‌കൂൾ അദ്ധ്യാപകർ, ഒക്കേഷണൽ അദ്യാപകർ, വിദ്യാഭ്യാസ സഹായികൾ, സാമൂഹിക പ്രവർത്തകർ, സർവകലാശാലാ സപ്പോർട്ട് സ്റ്റാഫ് എന്നിവരെ പ്രതിനിധീകരിക്കുന്ന യൂണിയനാണ് പണിമുടക്കുമായി മുന്നോട്ട് പോകുന്നത്.

ഇന്ന് പണിമുടക്ക് ബാധിക്കുന്ന സ്‌കൂൾ ബോർഡുകൾ ചുവടെ:

Toronto District School Board
Brant Haldimand Norfolk Catholic District School Board
Grand Erie District School Board
Hastings and Prince Edward District School Board
Near North District School Board (elementary and secondary schools affected)
Rainy River District School Board
Simcoe County District School Board
Simcoe Muskoka Catholic District School Board (elementary and secondary schools affected)
Trillium Lakelands District School Board

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP