Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

മാളുകൾ അടക്കമുള്ള ഷോപ്പിങ് കേന്ദ്രങ്ങൾ തുറക്കും; ഒന്റാരിയോയിൽ കോവിഡ് നിയന്ത്രണങ്ങളിൽ നാളെ മുതൽ ഇളവുകൾ; കാനഡ ദിനത്തെ വരവേല്ക്കാൻ സൗജന്യ സേവനവുമായി പൊതുഗതാഗതങ്ങളും

മാളുകൾ അടക്കമുള്ള  ഷോപ്പിങ് കേന്ദ്രങ്ങൾ തുറക്കും; ഒന്റാരിയോയിൽ കോവിഡ് നിയന്ത്രണങ്ങളിൽ നാളെ മുതൽ ഇളവുകൾ; കാനഡ ദിനത്തെ വരവേല്ക്കാൻ സൗജന്യ സേവനവുമായി പൊതുഗതാഗതങ്ങളും

സ്വന്തം ലേഖകൻ

ന്റാറിയോ സമ്പദ്വ്യവസ്ഥ വീണ്ടും തുറക്കുന്നതിനുള്ള പ്രക്രിയ ആരംഭിച്ച് മൂന്നാഴ്ചയ്ക്കുള്ളിൽ, മിക്ക പ്രവിശ്യകളും ഇപ്പോൾ ഗവൺമെന്റിന്റെ ഇളവുകൾ അനുവദിക്കുന്ന രണ്ടാം ഘട്ടത്തിലേക്ക് നാളെ മുതൽ കടക്കുകയാണ്.ജൂൺ 30 ന് മുതൽ, ഒന്റാറിയോയിലെ എല്ലാ പ്രദേശങ്ങളും - വാട്ടർലൂ പബ്ലിക് ഹെൽത്ത് ഉൾപ്പെടുന്ന പ്രദേശം ഒഴികെ ഔ ട്ട്ഡോർ പ്രവർത്തനങ്ങളടക്കമുള്ള മേഖലകളിൽ ഇളവുകൾ കൈവരിക്കും.

ടാറ്റു കേന്ദ്രങ്ങൾ അടക്കമുള്ള വ്യക്തിഗത പരിചരണ സേവനങ്ങൾ ഇതോടെ ആളുകൾക്ക് അടുത്താഴ്‌ച്ച മുതൽ ലഭ്യമായി തുടങ്ങും. ഔട്ട്‌ഡോർ ഒത്തുചേരലുകൾ 25 ആളുകളിലേക്കും ഇൻഡോർ ഒത്തുചേരലുകൾ അഞ്ച് വ്യക്തികളുടെ പരിധിയിലും അനുവദിക്കും. അവശ്യചില്ലറ വ്യാപാരികളുടെ ശേഷി പരിധി 50 ശതമാനമായും അല്ലാത്തവയുടെത് 25 ശതമാനമായും ഉയരും. ഹൈയർ സലൂണുകൾ, പാർക്കുകൾ എന്നിവയും തുറക്കും. മാളുകൾ തുറക്കാൻ അനുവാദം ഉണ്ടെങ്കിലും കാനഡ ദിനം പ്രമാണിച്ച് വ്യാഴാഴ്‌ച്ച അവ അടഞ്ഞ് കിടക്കും.

കൂടാതെ കാനഡ ദിനത്തോട് അനുബന്ധിച്ച് പൊതുഗതാഗത സേവനങ്ങൾ സൗജന്യ സവാരിയും വാഗ്ദാനം ചെയ്തിട്ടുണ്ട്.ഒ സി ട്രാൻസ്‌പോയിൽ സൗജന്യയമായിരിക്കും നാളെ സേവനം.

ഒട്ടാവയിലും നിയന്ത്രണങ്ങളിൽ ഇന്ന് മുതൽ കൂടുതൽ ഇളവുകൾ കൈവരിക്കും. സലൂണുകളും മറ്റ് വ്യക്തിഗത പരിചരണ സേവനങ്ങളും വീണ്ടും തുറക്കാൻ അനുവദിക്കുന്നത് ഉൾപ്പെടെ ഒന്റാറിയോയിലുടനീളം നിരവധി നിയന്ത്രണങ്ങൾ ഉണ്ടായിരിക്കും

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP