Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കാനഡയിൽ സ്‌കൂളുകൾ വീണ്ടും തുറക്കുമ്പോൾ ഈ രണ്ടു കാര്യങ്ങൾ നിർബന്ധം; പുതിയ പഠന റിപ്പോർട്ട് വ്യക്തമാക്കുന്നത് ഇങ്ങനെ

കാനഡയിൽ സ്‌കൂളുകൾ വീണ്ടും തുറക്കുമ്പോൾ ഈ രണ്ടു കാര്യങ്ങൾ നിർബന്ധം; പുതിയ പഠന റിപ്പോർട്ട് വ്യക്തമാക്കുന്നത് ഇങ്ങനെ

സ്വന്തം ലേഖകൻ

ടൊറന്റോ: കോവിഡ് 19 മഹാവ്യാധിയുടെ സമയത്തും സ്‌കൂളുകൾ സുരക്ഷിതമായി വീണ്ടും തുറക്കുന്നതിന് കോൺടാക്റ്റ് ട്രെയ്സിംഗും വൈറസ് പരിശോധനയും അനിവാര്യമാണെന്ന് രണ്ട് പുതിയ പഠനങ്ങൾ പറയുന്നു.

പൊതുജനാരോഗ്യ നടപടികൾ നടക്കുമ്പോൾ സ്‌കൂളുകളിൽ കൊറോണ വൈറസ് പകരുന്നത് കുറവാണെന്ന് ദി ലാൻസെറ്റ് ചൈൽഡ് & അഡോളസെന്റ് ഹെൽത്ത് ജേണലിൽ തിങ്കളാഴ്ച പ്രസിദ്ധീകരിച്ച പഠനങ്ങൾ കണ്ടെത്തി.

യുകെയിൽ രണ്ടാമത്തെ തരംഗ അണുബാധകൾ ഒഴിവാക്കാൻ കഴിയുമോ എന്ന് വിശകലനം ചെയ്യുന്ന ആദ്യ പഠനവും സ്‌കൂളുകളിലും നഴ്‌സറികളിലും വൈറസ് പകരുന്നത് മനസിലാക്കാനുള്ള ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിലെ പഠനവും വിശകലനം ചെയ്താണ് കാനഡയിൽ മുന്നറിയിപ്പ് നൽകുന്നത്.

ഫലപ്രദമായ വൈറസ് നിയന്ത്രണ നടപടികൾ നിലവിലുണ്ടെങ്കിൽ സ്‌കൂളുകൾക്ക് സുരക്ഷിതമായി പ്രവർത്തിക്കാൻ കഴിയുമെന്ന് രണ്ട് പഠനങ്ങളും വ്യക്തമാക്കുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP