Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എതിർപ്പ് ശക്തമായി; ടർബൻധാരികൾ എയർപോർട്ടുകളിൽ സുരക്ഷാ പരിശോധനയ്ക്ക് വിധേയരാകണമെന്നുള്ള സർക്കാർ പോളിസി പിൻവലിച്ചു

എതിർപ്പ് ശക്തമായി; ടർബൻധാരികൾ എയർപോർട്ടുകളിൽ സുരക്ഷാ പരിശോധനയ്ക്ക് വിധേയരാകണമെന്നുള്ള സർക്കാർ പോളിസി പിൻവലിച്ചു

ഒട്ടാവ: തലപ്പാവ് ധാരികൾ എയർപോർട്ടുകളിൽ സുരക്ഷാ പരിശോധനയ്ക്കു വിധേയരാകണമെന്നുള്ള പോളിസിക്കെതിരേ കടുത്ത എതിർപ്പ് ഉയർന്നതോടെ തിരുത്തുമായി ഹാർപ്പർ സർക്കാർ. സിക്കുകാരുടെ ടർബൻ ഉൾപ്പെടെയുള്ള തലപ്പാവ് ധാരികൾ കാനഡ എയർപോർട്ടുകളിൽ രണ്ടാമതൊരു സുരക്ഷാ പരിശോധനയ്ക്ക് വിധേയരാകണമെന്ന് കഴിഞ്ഞ ദിവസമാണ് സർക്കാർ ഉത്തരവ് ഇറക്കിയത്. എന്നാൽ കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന വേൾഡ് സിക്ക് ഓർഗനൈസേഷൻ (ഡബ്ല്യൂഎസ്ഒ) ഉൾപ്പെടെയുള്ള സംഘടനകൾ ഇതിനെതിരേ രംഗത്തെത്തിയതോടെ ഉത്തരവ് പിൻവലിക്കാൻ സർക്കാർ നിർബന്ധിതമാകുകയായിരുന്നു.

ടർബൻ ഉൾപ്പെടെയുള്ള തലപ്പാവ് ധരിച്ചിട്ടുള്ളവർ കാനഡ എയർപോർട്ടുകളിൽ യാത്രയ്ക്ക് വരുമ്പോൾ മെറ്റൽ ഡിറ്റക്ടറിൽ കൂടി കടന്നു പോകണമെന്നും പിന്നീട് തലപ്പാവ് പരിശോധനയ്ക്കു വിധേയമാക്കണമെന്നുമാണ് പുതിയ പോളിസി. കൂടാതെ ഇവർ തങ്ങളുടെ കൈകൾ എക്‌സ്‌പ്ലൊസീവ് ട്രേസ് ഡിറ്റെക്ഷനും വിധേയമാക്കണം. സർക്കാരിന്റെ പുതിയ പോളിസി കാനഡയിലുള്ള സിക്ക് സമൂഹത്തിൽ നിന്ന് വൻ പ്രതിഷേധമാണ് ഉയർന്നത്.

തലപ്പാവ് ധാരികളെ നിർബന്ധിത സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കുന്നതിനെ അപലപിച്ചുകൊണ്ടാണ് ഡബ്ല്യൂഎസ്ഒ രംഗത്തെത്തിയത്. ഇതു വിവേചനം ആണെന്നു പറഞ്ഞാണ് സംഘടന രംഗത്തെത്തിയത്. ഏതായാലും സംഘടനയുടെ പ്രതിഷേധത്തിന് ഉടൻ തന്നെ ഫലംകാണുകയും ചെയ്തു.  മതപരമായ കാരണങ്ങളല്ലാതെ തലപ്പാവ് ധരിച്ചിരിക്കുന്നവർക്ക് സുരക്ഷാ പരിശോധനയുടെ ഭാഗമായി അത് നീക്കം ചെയ്താൽ മതിയെന്ന് പുതിയ ഉത്തരവ് ഇറക്കിയിട്ടുണ്ട്.




കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP