Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സിംഗിൾ യൂസ് പ്ലാസ്റ്റിക്കുകൾ കാനഡയിൽ നിന്നും ഔട്ടാവുന്നു; പ്ലാസ്റ്റിക് ഗ്രോസറി ബാഗുകൾ, സ്‌ട്രോകൾ, കട്ട്ലറി തുടങ്ങിയവയും വിലക്കും

സിംഗിൾ യൂസ് പ്ലാസ്റ്റിക്കുകൾ കാനഡയിൽ നിന്നും ഔട്ടാവുന്നു; പ്ലാസ്റ്റിക് ഗ്രോസറി ബാഗുകൾ, സ്‌ട്രോകൾ, കട്ട്ലറി തുടങ്ങിയവയും വിലക്കും

സ്വന്തം ലേഖകൻ

കാനഡയിൽ പ്ലാസ്റ്റിക് ഗ്രോസറി ബാഗുകൾ, സ്‌ട്രോകൾ, കട്ട്ലറി തുടങ്ങിയവ അടുത്ത വർഷം മുതൽ നിരോധിക്കാൻ ഫെഡറൽ ഗവണ്മെന്റ് ഒരുങ്ങുന്നു. സിംഗിൾ യൂസ് പ്ലാസ്റ്റിക്കിന്റെ ഉപയോഗത്തിന് ദേശീയതലത്തിൽ നിരോധനം ഏർപ്പെടുത്തുമെന്ന നിർണായക പ്രഖ്യാപനം സർക്കാർ നടത്തിയിരിക്കുകയാണ്. ഏതൊക്കെ വസ്തുക്കളാണ് നിരോധിക്കാൻ പോകുന്നതെന്ന് വെളിപ്പെടുത്തി എൻവയോൺമെന്റ് മിനിസ്റ്ററായ ജോനാതൻ വിൽകിൻസൻസ് രംഗത്തെത്തിയിരുന്നു.

ക്യൂബെക്കിലെ ഗാട്ടിന്യൂവിലുള്ള കനേഡിയൻ മ്യൂസിയം ഓഫ് ഹിസ്റ്ററിയിൽ വച്ചാണ് അദ്ദേഹം നിർണായകമായ ഈ പ്രഖ്യാപനം നടത്തിയത്. റീസൈക്കിൾ ചെയ്യാൻ ബുദ്ധിമുട്ടായ പ്ലാസ്റ്റിക് പരിസ്ഥിതിക്ക് വൻ നാശമുണ്ടാക്കുന്നതിനാലാണ് ഇത് നിരോധിക്കുന്നതെന്നാണ് ഗവൺമെന്റ് പറയുന്നത്. സിംഗിൾ യൂസ് പ്ലാസ്റ്റിക്കിന് പകരം ഉപയോഗിക്കാവുന്ന വസ്തുക്കൾ സുലഭമായതിനാൽ ഇവ നിരോധിക്കേണ്ടത് അത്യാവശ്യമാണെന്നും സർക്കാർ പറയുന്നു.

പുതിയ നീക്കമനുസരിച്ച് ഗ്രോസറി ചെക്ക് ഔട്ട് ബാഗുകൾ, സ്‌ട്രോകൾ, സ്റ്റിർ സ്റ്റിക്ക്സ്, സിക്സ് പാക്ക് റിങ്സ്, പ്ലാസ്റ്റിക് കട്ട്ലറി, റീസൈക്കിൾ ചെയ്യാൻ ബുദ്ധിമുട്ടായ ഫുഡ് ടേക്കൗട്ട് കണ്ടെയിനറുകൾ തുടങ്ങിയവ 2021 മുതൽ നിരോധിക്കുന്നതായിരിക്കും. പുതിയ നിരോധനം പ്രാവർത്തികമാക്കുന്നതിനുള്ള നിയമങ്ങൾ അടുത്ത വർഷം അവസാനത്തോടെ പൂർത്തിയാക്കുമെന്നും വികിൻസൻ പറയുന്നു. നിരോധനം നിലവിൽ വരുന്നതോടെ പ്രാദേശിക സ്റ്റോറുകൾ അവയ്ക്ക് പകരം വസ്തുക്കൾ നൽകുമെന്നും മന്ത്രി പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP