Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഒന്റാരിയോയിൽ രണ്ട് മാസമായി ഏർപ്പെടുത്തിയിരിക്കുന്ന സ്റ്റേ അറ്റ് ഹോം ഓർഡർ ബുധനാഴ്‌ച്ച അവസാനിക്കും; ജൂൺ പകുതിയോടെ കൂടുതൽ ഇളവുകൾ നല്കാൻ പ്രൊവിൻസ്

ഒന്റാരിയോയിൽ രണ്ട് മാസമായി ഏർപ്പെടുത്തിയിരിക്കുന്ന സ്റ്റേ അറ്റ് ഹോം ഓർഡർ ബുധനാഴ്‌ച്ച അവസാനിക്കും; ജൂൺ പകുതിയോടെ കൂടുതൽ ഇളവുകൾ നല്കാൻ പ്രൊവിൻസ്

സ്വന്തം ലേഖകൻ

ന്റാരിയോയിൽ രണ്ട് മാസമായി ഏർപ്പെടുത്തിയിരിക്കുന്ന സ്റ്റേ അറ്റ് ഹോം ഓർഡർ ബുധനാഴ്‌ച്ച അവസാനിക്കുകയാണ്. ഇതോടെ ഈ പ്രവിശ്യയിലെ ആളുകൾക്ക് അത്യാവശ്യ കാര്യങ്ങൾക്ക് വീടിന് പുറത്തേക്ക് പോകാൻ അനുവാദം ഉണ്ടായിരിക്കും.എന്നാൽ ഘട്ടംഘട്ടമായുള്ള ഇളവുകൾ അനുവദിക്കലിന്റെ അടുത്ത ഘട്ടം ജൂൺ 14 മുതലായിരിക്കും നല്കി തുടങ്ങുക.

ഏപ്രിലിൽ സ്റ്റേ അറ്റ് ഹോം ഓർഡർ വന്നതിന് ശേഷം ഇതാദ്യമായാണ് ജനങ്ങൾക്ക് വീടിന് വെളിയിലേക്ക് ഇറങ്ങാൻ അനുവാദം നല്കുന്നത്. എന്നാൽ ബാക്കി നിയന്ത്രണങ്ങൾ അതേ പോലെ തുടരുന്നതായിരിക്കും.താമസക്കാർക്ക് അവരുടെ സുഹൃത്തുക്കളെയും കുടുംബത്തെയും അഞ്ച് ആളുകളുടെ പരിധിയിൽ പൊതുസ്ഥലത്ത് ഒത്തുകൂടാന് അനുവദിക്കും. എല്ലാ അംഗങ്ങളും ഒരേ വീട്ടിൽ നിന്നുള്ളവരാണെങ്കിൽ അഞ്ചിൽ കൂടുതൽ വലുപ്പമുള്ള ഒത്തുചേരലുകൾ അനുവദനീയമാണ്.

ഒറ്റയ്ക്ക് താമസിക്കുന്നവർക്ക് മറ്റൊരു വീട്ടുകാരോടൊപ്പം ഒത്തുകൂടാൻ സ്വാതന്ത്ര്യമുണ്ട്. എന്നാൽ ഇൻഡോർ ഒത്തുചേരലുകൾ നിയമവിരുദ്ധമായി തുടരും.സൂപ്പർമാർക്കറ്റുകൾ, പലചരക്ക്, കൺവീനിയൻസ് സ്റ്റോറുകൾ എന്നിവയിൽ 25 ശതമാനം ശേഷി പരിധിയിൽ തന്നെയായിരിക്കും പ്രവർത്തിക്കുക.

പ്രവിശ്യയിലുടനീളമുള്ള റെസ്റ്റോറന്റുകളും ബാറുകളും ജൂൺ 14 വരെ അടച്ചിരിക്കും. അതേസമയം, ടേക്ക്-ഔട്ട്, ഡ്രൈവ്-ത്രൂ, ഡെലിവറി ഓർഡറുകൾ മാത്രം നൽകുന്നത് തുടരാൻ അനുവദിക്കും.വീടിനകത്തോ പുറത്തോ പരമാവധി 10 പേർക്ക് വിവാഹങ്ങളിലും ശവസംസ്‌കാര ചടങ്ങുകളിലും മറ്റ് മത സേവനങ്ങളിലും പങ്കെടുക്കുന്നത് തുടരാം. ശാരീരിക അകലം പാലിക്കേണ്ടതുണ്ട്, അതിഥികൾ പരസ്പരം രണ്ട് മീറ്ററിനുള്ളിൽ ആയിരിക്കുമ്പോൾ മാസ്‌ക് അല്ലെങ്കിൽ മുഖം മൂടിയിരിക്കണമെന്നതും നിർബന്ധമാണ്.

ഒരു വിധത്തിൽ പറഞ്ഞാൽ, പ്രവിശ്യാ സർക്കാർ വിശദീകരിച്ചതുപോലെ, 'സ്റ്റേ-അറ്റ് ഹോം ഓർഡർ ഒഴികെ ജൂൺ 3 ന് ഒന്നും മാറുന്നതായിരിക്കില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP