Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒന്റാറിയോയിലെ പബ്ലിക് ഹൈസ്‌കൂൾ അദ്ധ്യാപക യൂണിയൻ ബുധനാഴ്ച സമരത്തിൽ; റെൻഫ്രൂ കൗണ്ടി ഡിസ്ട്രിക്റ്റ് സ്‌കൂൾ ബോർഡ് ഉൾപ്പെടെ എട്ടോളം സ്‌കൂൾ ബോർഡുകളെ സമരം ബാധിക്കും

ഒന്റാറിയോയിലെ പബ്ലിക് ഹൈസ്‌കൂൾ അദ്ധ്യാപക യൂണിയൻ ബുധനാഴ്ച സമരത്തിൽ; റെൻഫ്രൂ കൗണ്ടി ഡിസ്ട്രിക്റ്റ് സ്‌കൂൾ ബോർഡ് ഉൾപ്പെടെ എട്ടോളം സ്‌കൂൾ ബോർഡുകളെ സമരം ബാധിക്കും

സ്വന്തം ലേഖകൻ

 

ന്റാറിയോയിലെ പബ്ലിക് ഹൈസ്‌കൂൾ അദ്ധ്യാപക യൂണിയൻ ബുധനാഴ്ച സമരം പ്രഖ്യാപിച്ചതോടെ നിരവധി വിദ്യാർത്ഥികൾക്ക് ക്ലാസുകൾ മുടങ്ങുമെന്ന് ഉറപ്പായി.ഗ്രേറ്റർ എസെക്‌സ് കൗണ്ടി ഡിസ്ട്രിക്റ്റ് സ്‌കൂൾ ബോർഡിലെ അദ്ധ്യാപകരും വിദ്യാഭ്യാസ പ്രവർത്തകരും അടക്കം എട്ടോളം സ്‌കൂൾ ബോർഡുകളെ സമരം ബാധിക്കും.

കരാർ ചർച്ചയ്ക്കിടെ സർക്കാരിനെതിരെ കൂടുതൽ സമ്മർദ്ദം ചെലുത്താൻ യൂണിയൻ നടത്തുന്ന നാലാമത്തെ വാക്കൗട്ടാണിത്.യൂണിയനും സർക്കാരും തമ്മിലുള്ള കാരാറിൽ തീരുമാനമാകത്തതിനെ തുടർന്നാണ് വീണ്ടും പണിമുടക്കുമായി യൂണിയൻ രംഗത്തെത്തുന്നത്്.

പബ്ലിക് ഹൈസ്‌കൂൾ അദ്ധ്യാപകർ, ഒക്കേഷണൽ അദ്യാപകർ, വിദ്യാഭ്യാസ സഹായികൾ, സാമൂഹിക പ്രവർത്തകർ, സർവകലാശാലാ സപ്പോർട്ട് സ്റ്റാഫ് എന്നിവരെ പ്രതിനിധീകരിക്കുന്ന യൂണിയനാണ് പണിമുടക്കുമായി മുന്നോട്ട് പോകുന്നത്.

സമരം ബാധിക്കുന്ന സ്‌കൂൾ ബോർഡുകൾ'
Algoma District School Board
Huron-Superior Catholic District School Board
Greater Essex County District School Board
Avon Maitland District School Board
District School Board of Niagara
Limestone District School Board

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP