Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കും വിദേശ തൊഴിലാളികൾക്കുമുള്ള പിആർ പ്രക്രിയ സുഗമമാക്കാൻ പദ്ധതികളുമായി കാനഡ്; തൊഴിൽ ക്ഷാമമുള്ള മേഖലകളിൽ പ്രവൃത്തി പരിചയമുള്ള വിദേശ തൊഴിലാളികൾക്ക് പിആർ മാറ്റം വിപൂലികരിക്കുക ലക്ഷ്യം

അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കും വിദേശ തൊഴിലാളികൾക്കുമുള്ള പിആർ പ്രക്രിയ സുഗമമാക്കാൻ പദ്ധതികളുമായി കാനഡ്; തൊഴിൽ ക്ഷാമമുള്ള മേഖലകളിൽ പ്രവൃത്തി പരിചയമുള്ള വിദേശ തൊഴിലാളികൾക്ക് പിആർ മാറ്റം വിപൂലികരിക്കുക ലക്ഷ്യം

സ്വന്തം ലേഖകൻ

ന്താരാഷ്ട്ര വിദ്യാർത്ഥികൾക്കും വിദേശ തൊഴിലാളികൾക്കും സ്ഥിര താമസ (പി ആർ) രേഖ ലഭിക്കാനുള്ള പ്രക്രിയ സുഗമമാക്കുന്നതിന് കാനഡ പുതിയ പദ്ധതി തയ്യാറാക്കുന്നു. കാനഡ ഇമിഗ്രേഷൻ മന്ത്രി സീൻ ഫ്രേസർ താൽക്കാലിക വിസ സ്ഥിരതാമസമാക്കി മാറ്റുന്നതിനുള്ള പുതിയ പദ്ധതി അവതരിപ്പിച്ചു.

ജീവനക്കാരുടെ ക്ഷാമം അനുഭവപ്പെടുന്ന സ്ഥിരം മേഖലകളിൽ മികച്ച പ്രവൃത്തി പരിചയമുള്ള വിദേശ തൊഴിലാളികൾക്കും അന്തർദ്ദേശീയ വിദ്യാർത്ഥികൾക്കും സ്ഥിരതാമസത്തിലേക്കുള്ള മാറ്റം വിപുലീകരിക്കുകയാണ് പുതിയ പദ്ധതി ലക്ഷ്യമിടുന്നത്.അഞ്ച് തലങ്ങളിലുള്ള സമീപനമാണ് ഇമിഗ്രേഷൻ റഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (ഐ ആർ സി സി ) സ്വീകരിക്കുന്നത്.

ഇമിഗ്രേഷൻ ലെവൽ പ്ലാനിൽ വിവരിച്ചിരിക്കുന്ന വർധിച്ച ഇമിഗ്രേഷൻ ലെവലുകൾ കാനഡയ്ക്ക് വലിയ സ്ഥിരമായ തൊഴിൽ വിതരണം നൽകാൻ സഹായിക്കും. ഈ പദ്ധതി തൊഴിൽ വിപണിയിലെ ക്ഷാമം പരിഹരിക്കുന്നതിനും കോവിഡാനന്തര സാമ്പത്തിക വളർച്ചയ്ക്ക് ഊർജം പകരുന്നതിനും സഹായിക്കുന്നതിന് കൂടുതൽ താൽക്കാലിക തൊഴിലാളികൾക്ക് സ്ഥിര താമസത്തിലേക്ക് മാറാനുള്ള അവസരങ്ങൾ വർധിപ്പിക്കുന്നു.

ഇമിഗ്രേഷൻ ആൻഡ് റഫ്യൂജി പ്രൊട്ടക്ഷൻ ആക്ടിലെ സമീപകാല മാറ്റങ്ങളിലൂടെ എക്സ്‌പ്രസ് എൻട്രിക്ക് കീഴിലുള്ള ഇമിഗ്രേഷൻ സെലക്ഷൻ ടൂളുകളിലെ വഴക്കം വർധിപ്പിച്ച് എക്സ്‌പ്രസ് എൻട്രി സിസ്റ്റം പരിഷ്‌കരിക്കും.

എക്സ്‌പ്രസ് എൻട്രിക്ക് കീഴിലുള്ള സമഗ്രമായ റാങ്കിങ് സിസ്റ്റവും മാനദണ്ഡങ്ങളും ഡിപ്പാർട്ട്‌മെന്റ് അവലോകനം ചെയ്യും. പ്രത്യേകിച്ച് കനേഡിയൻ തൊഴിൽ പരിചയത്തിനും വിദ്യാഭ്യാസത്തിനും നൽകിയ പോയിന്റുകൾ, ഭാഷാ പ്രാവീണ്യം, ജോലി വാഗ്ദാനം എന്നിവ അവലോകനത്തിൽ ഉൾപ്പെടും.

കൂടുതൽ ആവശ്യമുള്ള തൊഴിലുകളിലെ അവശ്യ തൊഴിലാളികളുടെ താത്കാലികത്തിൽ നിന്ന് സ്ഥിരതാമസത്തിലേക്കുള്ള പരിവർത്തനത്തെ സഹായിക്കുന്നതിന് സ്ഥിരമായ സാമ്പത്തിക കുടിയേറ്റ പരിപാടികൾ അപ്‌ഡേറ്റ് ചെയ്യും. നാഷണൽ ഒക്യുപേഷണൽ ക്ലാസിഫിക്കേഷൻ (എൻ ഒ സി) 2021ന്റെ ഏറ്റവും പുതിയ പതിപ്പ് സ്വീകരിക്കും. അത് നിരവധി സ്ഥിരമായ സാമ്പത്തിക കുടിയേറ്റ സാധ്യതകളിൽ ആവശ്യാനുസരണം ചില തൊഴിലുകളിലേക്ക് യോഗ്യത വർധദ്ധിപ്പിക്കുകയും ആവശ്യമായ യോഗ്യതകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും അവരെ ഫെഡറൽ, പ്രൊവിൻഷ്യൽ അല്ലെങ്കിൽ ടെറിട്ടോറിയൽ പ്രോഗ്രാമിംഗുമായി ബന്ധിപ്പിക്കുന്നതിനും പുതുതായി വരുന്നവരുടെ വിവരങ്ങളിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

ഫിസിഷ്യന്മാർക്കുള്ള തടസ്സങ്ങൾ നീക്കം ചെയ്യുന്നതുപോലുള്ള ഉയർന്ന ആവശ്യങ്ങളുള്ള തൊഴിലാളികളെ മാറ്റുന്നതിനുള്ള മികച്ച മാർഗങ്ങൾ കണ്ടെത്തുന്നു. ഇൻ-ഹോം കെയർഗിവിങ് തൊഴിലുകളിലും കാർഷിക- ഭക്ഷ്യ മേഖലയിലും പ്രവർത്തിക്കുന്നവർക്ക് സ്ഥിര താമസത്തിലേക്കുള്ള പരിവർത്തനത്തെ പിന്തുണയ്ക്കുന്നതിനായി പൈലറ്റ് പ്രോഗ്രാമുകളിൽ മെച്ചപ്പെടുത്തലുകൾ അവതരിപ്പിക്കുന്നു.

ഫ്രഞ്ച് സംസാരിക്കുന്നവരുടെ ഇമിഗ്രേഷനിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കാനഡ പദ്ധതിയിടുന്നു. ഐ ആർ സി സി നിലവിൽ ക്യൂബെക്കിന് പുറത്ത് ഫ്രഞ്ച് കുടിയേറ്റം പരമാവധിയാക്കാനും ഒരു പുതിയ മുനിസിപ്പൽ നോമിനി പ്രോഗ്രാം കൂട്ടിച്ചേർക്കാനും പ്രവർത്തിക്കുന്നു.

സർക്കാർ നടപടിക്രമങ്ങളുടെ കഴിവുകൾ വർധിപ്പിക്കുകയും ഉപഭോക്താവിന്റെ അനുഭവം മെച്ചപ്പെടുത്തുകയും സാങ്കേതിക നവീകരണത്തിലൂടെ ഇമിഗ്രേഷൻ സമ്പ്രദായം പുതുക്കുകയും ചെയ്യും. ഇതിലൂടെ എത്രയും വേഗത്തിൽ പുതുമുഖങ്ങൾക്ക് സ്ഥിരതാമസ രേഖ അനുവദിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കും.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP