Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പ്രവിശ്യാ ആരോഗ്യ ഉത്തരവുകൾ മറികടന്ന് മാസ്‌ക് നിർബന്ധമാക്കി യൂണിവേഴ്‌സിറ്റികൾ;കോവിഡ്-19 ബൂസ്റ്റർ വാക്സിൻ നിർബന്ധമാക്കി വെസ്റ്റേൺ യൂണിവേഴ്സിറ്റിയും

പ്രവിശ്യാ ആരോഗ്യ ഉത്തരവുകൾ മറികടന്ന് മാസ്‌ക് നിർബന്ധമാക്കി യൂണിവേഴ്‌സിറ്റികൾ;കോവിഡ്-19 ബൂസ്റ്റർ വാക്സിൻ നിർബന്ധമാക്കി വെസ്റ്റേൺ യൂണിവേഴ്സിറ്റിയും

സ്വന്തം ലേഖകൻ

റ്റൊരു തരംഗത്തിന്റെ സാധ്യതയും നിലനിൽക്കുന്നതിനാൽ കാമ്പസിൽ മാസ്‌ക് ആവശ്യകത നിർബന്ധമാക്കുകയാണ് സർവകലാശാലകൾ.സെപ്റ്റംബർ മുതൽ വാക്സിൻ, മാസ്‌ക് നിബന്ധനകൾ നടപ്പാക്കുമെന്ന് വെസ്റ്റേൺ യൂണിവേഴ്സിറ്റി അറിയിച്ചു. വിദ്യാർത്ഥികൾക്കും, ഫാക്കൽറ്റിക്കും, മറ്റ് ജീവനക്കാർക്കും, ചില സന്ദർശകർക്കും ഈ നിബന്ധന ബാധകമായിരിക്കും.

ക്യാംപസിലേക്ക് തിരിച്ചെത്തുന്നവർ കോവിഡ്-19 വാക്സിന്റെ രണ്ട് അധിക ബൂസ്റ്റർ ഡോസുകൾ എടുത്തിരിക്കണമെന്ന് ലണ്ടൻ, ഒന്റാരിയോ യൂണിവേഴ്സിറ്റി പറഞ്ഞു. ക്ലാസ്റൂമിലും, സെമിനാർ റൂമിലും ആദ്യ അഞ്ച് ആഴ്ച മാസ്‌ക് നിബന്ധനയും ഏർപ്പെടുത്തി.

തിങ്കളാഴ്ച മുതൽ നയം പ്രാബല്യത്തിൽ വരും. എന്നിരുന്നാലും ക്യാംപസ് സമൂഹത്തിന് ഒക്ടോബർ 1 വരെ യൂണിവേഴ്സിറ്റിക്ക് വാക്സിനേഷൻ പ്രൂഫ് സമർപ്പിക്കാം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP