Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലൈബ്രേറിയർമാരും അഡ്‌മിനിട്രേഷൻ ജീവനക്കാരും അടക്കമുള്ള ഒന്റാരിയോയിലെ വിദ്യാഭ്യാസ ജീവനക്കാർ സമരത്തിന്;കനേഡിയൻ യൂണിയൻ ഓഫ് പബ്ലിക് എംപ്ലോയീസ് സെപ്റ്റംബർ 23 മുതൽ ഒക്ടോബർ 2 വരെ പണിമുടക്കാൻ സാധ്യത

ലൈബ്രേറിയർമാരും അഡ്‌മിനിട്രേഷൻ ജീവനക്കാരും അടക്കമുള്ള ഒന്റാരിയോയിലെ വിദ്യാഭ്യാസ ജീവനക്കാർ സമരത്തിന്;കനേഡിയൻ യൂണിയൻ ഓഫ് പബ്ലിക് എംപ്ലോയീസ് സെപ്റ്റംബർ 23 മുതൽ ഒക്ടോബർ 2 വരെ പണിമുടക്കാൻ സാധ്യത

സ്വന്തം ലേഖകൻ

ലൈബ്രേറിയന്മാർ, കസ്റ്റോഡിയന്മാർ, അഡ്‌മിനിസ്ട്രേറ്റീവ് സ്റ്റാഫ് എന്നിവരുൾപ്പെടെയുള്ള ഒന്റാറിയോ വിദ്യാഭ്യാസ ജീവനക്കാർ പണിമുടക്കിനൊരുങ്ങുന്നു. 55,000 തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന കനേഡിയൻ യൂണിയൻ ഓഫ് പബ്ലിക് എംപ്ലോയീസ് സെപ്റ്റംബർ 23 മുതൽ ഒക്ടോബർ 2 വരെ പണിമുടക്ക് നടത്തണോ എന്ന കാര്യം തീരുമാനിക്കാനായി അംഗങ്ങൾക്കായി വോട്ടെടുപ്പ് നടത്തും.

യൂണിയനും സർക്കാരും തമ്മിലുള്ള കരാറുകൾ സംബന്ധിച്ച് വരുന്ന ആഴ്‌ച്ചകളിൽ ചർച്ചകൾ നടക്കും. വേതനം സംബന്ധിച്ചാണ് അന്തിമ തീരുമാനത്തിൽ എത്തേണ്ടത്. ജീവനക്കാരുടെ സംഘടനായായ CUPE 11.7 ശതമാനം വാർഷിക വർദ്ധനവ് ആണ് ആവശ്യപ്പെടുന്നത്. അതേസമയം 40,000 ഡോളറിൽ താഴെ വരുമാനമുള്ള തൊഴിലാളികൾക്ക് സർക്കാർ പ്രതിവർഷം രണ്ട് ശതമാനവും മറ്റെല്ലാവർക്കും 1.25 ശതമാനവും വാഗ്ദാനം ചെയ്യുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP