Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202322Friday

പങ്കാളിയുടെ അനുവാദമില്ലാതെ കോണ്ടം നീക്കം ചെയ്യുന്നത് ലൈംഗിക കുറ്റകൃത്യം: സുപ്രധാന വിധിയുമായി കാനഡ സുപ്രീം കോടതി

പങ്കാളിയുടെ അനുവാദമില്ലാതെ കോണ്ടം നീക്കം ചെയ്യുന്നത് ലൈംഗിക കുറ്റകൃത്യം: സുപ്രധാന വിധിയുമായി കാനഡ സുപ്രീം കോടതി

സ്വന്തം ലേഖകൻ

ലൈംഗിക ബന്ധത്തിനിടെ പങ്കാളിയുടെ അനുവാദമില്ലാതെ കോണ്ടം നീക്കം ചെയ്യുന്നത് ലൈംഗിക കുറ്റകൃത്യമായി കണക്കാക്കാമെന്ന് കാനഡ സുപ്രീം കോടതി. കോണ്ടം ധരിച്ചുകൊണ്ടുള്ള ലൈംഗിക ബന്ധവും കോണ്ടം ഉപേക്ഷിച്ചുകൊണ്ടുള്ള ലൈംഗിക ബന്ധവും രണ്ടാണെന്നും അതിനാൽ കോണ്ടം ഉപേക്ഷിക്കുന്നതിന് പങ്കാളിയുടെ സമ്മതം ആവശ്യമാണെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം.

അഞ്ചിൽ നാല് വോട്ടുകൾ നേടിയായിരുന്നു വിധി അംഗീകരിക്കപ്പെട്ടത്. 2017ലെ ഒരു കേസ് പരിഗണിക്കവേയായിരുന്നു സുപ്രിംകോടതിയുടെ സുപ്രധാന നിരീക്ഷണങ്ങൾ. മകെനീസ് കിർക്പാട്രിക് എന്നയാൾക്കെതിരെ ഇയാളെ ഓൺലൈനായി പരിചയപ്പെട്ട ഒരു യുവതിയാണ് പരാതി നൽകിയത്.

തങ്ങൾ നേരിട്ട് കണ്ടപ്പോൾ ലൈംഗിക ബന്ധത്തിലേർപ്പെടാൻ താൻ അനുവാദം നൽകിയിരുന്നെങ്കിലും കോണ്ടം ഉപയോഗിക്കണമെന്ന് നിഷ്‌കർഷിച്ചിരുന്നതായി യുവതി പറഞ്ഞു. എന്നാൽ കിർക്പാട്രിക് വാക്കു പാലിച്ചില്ല. ഇതേത്തുടർന്നാണ് താൻ ലൈംഗികാതിക്രമം നേരിട്ടെന്ന് കാട്ടി പരാതി നൽകിയതെന്ന് യുവതി കോടതിയിൽ വ്യക്തമാക്കി.

എന്നാൽ കിർക്പാട്രികുമായുള്ള ലൈംഗിക ബന്ധത്തിന് യുവതി സമ്മതം നൽകിയിരുന്നെന്നും ഇതിനെ ലൈംഗിക അതിക്രമമായി കാണാൻ സാധിക്കില്ലെന്നും വിചാരണക്കോടതി വിധിക്കുകയായിരുന്നു. ഈ വിധി പിന്നീട് ബ്രിട്ടിഷ് കൊളംബിയ കോർട്ട് ഓഫ് അപ്പീൽ തള്ളിക്കളഞ്ഞു. ഇതിനെ ചോദ്യം ചെയ്താണ് കിർക്പാട്രിക് സുപ്രീം കോടതിയെ സമീപിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP