Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പാർക്കുകൾ അടക്കമുള്ള പൊതുസ്ഥലങ്ങളിൽ മദ്യപാനത്തിന് അനുമതി നല്കുന്ന കാര്യം പരിഗണിച്ച് സാസ്‌ക്ച്ചിവൻ;മുനിസിപ്പാലിറ്റികൾക്കും പാർക്ക് അധികാരികൾക്കും മദ്യപാന അനുമതി നല്കുന്ന നിയമം പരിഗണനയിൽ

പാർക്കുകൾ അടക്കമുള്ള പൊതുസ്ഥലങ്ങളിൽ മദ്യപാനത്തിന് അനുമതി നല്കുന്ന കാര്യം പരിഗണിച്ച് സാസ്‌ക്ച്ചിവൻ;മുനിസിപ്പാലിറ്റികൾക്കും പാർക്ക് അധികാരികൾക്കും മദ്യപാന അനുമതി നല്കുന്ന നിയമം പരിഗണനയിൽ

സ്വന്തം ലേഖകൻ

സസ്‌കാച്ചെവാനിലെ മുനിസിപ്പാലിറ്റികളിലും പാർക്കുകളിലും അടക്കം പൊതുസ്ഥലങ്ങളിൽ മദ്യം കഴിക്കുന്നത് നിയമവിധേയമാക്കുന്ന നിയമം കൊണ്ടുവരുന്ന കാര്യം സർക്കാർ പരിഗണിക്കുന്നു.സസ്‌കാച്ചെവൻ സർക്കാർ തിങ്കളാഴ്ച അവതരിപ്പിച്ച ഭേദഗതികൾ പ്രകാരം മുനിസിപ്പാലിറ്റികൾക്കും പാർക്ക് അധികാരികൾക്കും നിയമപരമായ മദ്യപാന പ്രായത്തിലുള്ള വ്യക്തികൾക്ക് പൊതു സ്ഥലങ്ങളിൽ മദ്യം കഴിക്കാൻ അനുവദിക്കുന്ന തരത്തിലാണ് നിയമം കൊണ്ടുവരുന്നത്.

വ്യക്തികൾക്ക് മദ്യം കഴിക്കാൻ കഴിയുന്ന ഔട്ട്‌ഡോർ പൊതു സ്ഥലങ്ങൾ നിശ്ചയിക്കുന്നത് സംബന്ധിച്ച് ഉദ്യോഗസ്ഥർക്ക് സ്വന്തം തീരുമാനങ്ങൾ എടുക്കാൻ അനുവദിക്കും. ഉദാഹരണത്തിന്‌വാസ്‌കാന പാർക്കിൽ മദ്യം അനുവദിക്കുന്ന കാര്യത്തിൽ, ആ തീരുമാനത്തിന് നഗരത്തിന്റെയും പാർക്ക് അഥോറിറ്റിയുടെയും അനുമതി ആവശ്യമാണ്.

നിയമനിർമ്മാണത്തിന് എൻഡിപിയുടെ ഏകകണ്ഠമായ പിന്തുണ ആവശ്യമുള്ളതിനാൽ, ഈ വസന്തകാലത്ത് അത് മുന്നോട്ട് പോയേക്കില്ലെന്നാണ് സൂചന.അംഗീകാരം വേഗത്തിലാക്കാൻ പ്രവിശ്യ ആഗ്രഹിക്കുന്നതിനാൽ ഇതിന് ഏകകണ്ഠമായ പിന്തുണ ആവശ്യമാണ്. ചൊവ്വാഴ്ച എൻഡിപിയുടെ മനസ്സ് മാറുകയാണെങ്കിൽ, ഉടനെ തന്നെ നിയമനിർ്മാണം നടത്തിയേക്കാം.

നിലവിൽ വിവാഹങ്ങൾ പോലെ മദ്യം വിതരണം ചെയ്യുന്ന സ്വകാര്യ ഇവന്റുകൾക്ക് സസ്‌കാച്ചെവൻ ലിക്വർ ആൻഡ് ഗെയിമിങ് അഥോറിറ്റിയുടെ (SLGA) അനുമതി ആവശ്യമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP