Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ടൊറന്റോയിൽ വെടിയേറ്റ് മരിച്ച കാർത്തിക് വാസുദേവന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി തുടങ്ങി; കാനഡ സുരക്ഷിതമാണെന്ന് ആവർത്തിച്ച് പറഞ്ഞ മകന്റെ വേർപാട് വിശ്വസിക്കാനാവാതെ പിതാവ്

ടൊറന്റോയിൽ വെടിയേറ്റ് മരിച്ച കാർത്തിക് വാസുദേവന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി തുടങ്ങി; കാനഡ സുരക്ഷിതമാണെന്ന് ആവർത്തിച്ച് പറഞ്ഞ മകന്റെ വേർപാട് വിശ്വസിക്കാനാവാതെ പിതാവ്

പി പി ചെറിയാൻ

ടോറോന്റോ :കാനഡ വളരെ സുരക്ഷിത രാജ്യമാണെന്ന് മകൻ ആവർത്തിച്ച് പറയാറുണ്ടായിരുന്നുവെന്നു ഏപ്രിൽ 7 വ്യാഴാഴ്ച വെടിയേറ്റുമരിച്ച ഇന്ത്യൻ വിദ്യാർത്ഥി കാർത്തിക് വാസുദേവന്റെ പിതാവ് ജിതേഷ് വാസുദേവ് പറഞ്ഞു.

കാനഡയെ കുറിച്ച് വളരെയേറെ പ്രതീക്ഷയും വിശ്വാസവും മകനു ഉണ്ടായിരുന്നുവെന്നും,ഫോണിൽ ബന്ധപ്പെടുമ്പോൾ അച്ഛൻ ഒന്നുകൊണ്ടും ഭയപ്പെടേണ്ടതില്ല എന്ന് പറഞ്ഞ് തന്നെ ധുര്യപെടുത്തുമായിരുന്നുവെന്നും ജിതേഷ് ഓർമിച്ചു.

ഗസ്സിയാബാദിൽ നിന്നും ഈ വര്ഷം ജനുവരിയിലാണ് കാർത്തിക ടോറോന്റോയിൽ എത്തിയത് സെനിക് കോളേജിൽ മാനേജ്‌മെന്റ് കോഴ്‌സ് വിദ്യാർത്ഥിയായിരുന്നു അവിടെത്തന്നെ പാർട്ടൈം ജോലിയും മകൻ ചെയ്തിരുന്നതായും അച്ഛൻ പറഞ്ഞുവ്യാഴാഴ്ച ടോറോന്റോ സബ്‌സ്റ്റേഷൻ പ്രവേശനകവാടത്തിനു അടുത്തു വച്ചാണ് അജ്ഞാതനായ അക്രമിയുടെ വെടിയുണ്ടകളേറ്റു കാർത്തിക് കൊല്ലപ്പെട്ടത് വൈകീട്ട് പാർടൈം ജോലിക്ക് പോവുകയായിരുന്നു.

വെടിയേറ്റുവീണ കാർത്തിക്കിനെ ഉടനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല .എനിക്ക് എന്റെ മകനെ നഷ്ടപ്പെട്ടു എനിക്ക് നീതി ലഭിക്കണം ആരാണ് മകനെവെടിവെച്ചതെന്ന് കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരണം ഈ ആവശ്യവുമായി നാട്ടിൽ നിന്നും ടോറോന്റോ പൊലീസിനെ ബന്ധപ്പെട്ടെങ്കിലും മറുപടി ലഭിച്ചില്ല എന്നും വിജേഷ് പറഞ്ഞു . മൃതശരീരം നാട്ടിൽ കൊണ്ടു പോകുകയാണെന്നും എന്നാൽ ഇതിന്റെ നടപടികൾ പൂർത്തീകരിക്കാൻ 7 ദിവസം എടുക്കുമെന്നും അറിയുന്നു.

കാനഡ പൊലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട് . ഇതൊരു വംശീയ കൊലപാതകമാണോയെന്നും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP