Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബ്രിട്ടീഷ് കൊളംബിയ പ്രൊവിൻസ് ഏപ്രിൽ 'ദളിത് ഹിസ്റ്ററി മാസമായി' പ്രഖ്യാപിച്ചു

ബ്രിട്ടീഷ് കൊളംബിയ പ്രൊവിൻസ് ഏപ്രിൽ 'ദളിത് ഹിസ്റ്ററി മാസമായി' പ്രഖ്യാപിച്ചു

പി പി ചെറിയാൻ

വിക്‌റ്റോറിയ: കാനഡ ബ്രിട്ടീഷ് കൊളംബിയ പ്രൊവിൻസിൽ ഏപ്രിൽ ദളിത് ഹിസ്റ്ററി മാസമായി പ്രഖ്യാപിച്ചു. ചരിത്രപരമായ നീക്കത്തിലൂടെ എൻ ഡി പി യുടെ നേതാവ് ഇന്ത്യൻ കനേഡിയൻ ജഗ്മീറ്റ് സിങ് നേത്ര്വത്വം നൽകുന്ന ന്യൂ ഡെമോക്രാറ്റിക് പാർട്ടി ഗവൺമെന്റ് ആണ് ഈ സുപ്രധാന തീരുമാനമെടുത്തത്.

ഓൺലൈൻ മാഗസിൻ റാഡിക്കൽ ദേശിയാണ് ഏപ്രിൽ 'ദളിത് ഹിസ്റ്ററി മാസമായി' പ്രഖ്യാപിക്കണമെന്ന് ആവസ്യപെട്ടു നിവേദനം പ്രൊവിൻസ് സർക്കാരിനു സമർപ്പിച്ചത്. പ്രൊവിൻഷ്യൽ അറ്റോർണി ജനറലും ലെഫ്റ്റ: ഗവർണറും പ്രഖ്യാപനത്തിൽ ഒപ്പുവെച്ചു.

ഇന്ത്യൻ ഭരണഘടനാ ശില്പിയായ ഡോക്ടർ അംബേദ്കറുടെ ജന്മദിനം 1891 ഏപ്രിൽ 14നാണ് .ലോകരാഷ്ട്രങ്ങളിൽ ആദരിക്കപ്പെടുന്ന ഡോക്ടർ അംബേദ്കർ, ജോതിറാവു ഫുലെ, മൻഘുറാം മുഗോവലിയ ,സന്റ് ഉദ്ദേശി തുടങ്ങിയ ദളിത് നേതാക്കന്മാരുടെ ജന്മമാസം കൂടിയാണ് ഏപ്രിൽ. ഡോക്ടർ അംബേദ്കറും ജ്യോതിറാവുവും മഹാരാഷ്ട്രയിൽ നിന്നുള്ളവരാണ് .

ഹൈന്ദവ ഭൂരിപക്ഷ ആധിപത്യത്തിനെതിരെയും സമൂഹത്തിൽ നിലനിന്നിരുന്ന വിവേചനങ്ങൾക്കെതിരെയും സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടിയും നിലനിന്ന ദളിത് നേതാക്കന്മാരാണ് ഇവർ ബ്രിട്ടീഷ് കൊളംബിയ ദളിത് ഹിസ്റ്ററി മാസത്തിലൂടെ ഇവരെ അംഗീകരിക്കുക മാത്രമല്ല ദളിത് സമൂഹം അവരുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിന് സഹിക്കേണ്ടിവന്ന ത്യാഗങ്ങളുടെ സ്മരണ പുതുക്കുന്നതിനും ആണ് ഇങ്ങനെ ഒരു തീരുമാനം എടുത്തത് എന്ന് അധികൃതർ അറിയിച്ചു കഴിഞ്ഞവർഷം ഡോക്ടർ അംബേദ്കറുടെ 130 ആം ജന്മദിനം ബ്രിട്ടീഷ് കൊളംബിയ പ്രൊവിൻസിൽ ആഘോഷിച്ചിരുന്നു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP