Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കാനഡയിൽ നഴ്‌സിങ് ക്ഷാമം രൂക്ഷമാകുന്നു; സർക്കാരിനോട് അടിയന്തിര ഇടപെടൽ വേണമെന്നാവശ്യപ്പെട്ട് യൂണിയൻ രംഗത്ത്; അവശ്യത്തിന് നഴ്‌സുമാരില്ലാതെ ജീവനക്കാർ പ്രതിസന്ധിയിൽ

കാനഡയിൽ നഴ്‌സിങ് ക്ഷാമം രൂക്ഷമാകുന്നു; സർക്കാരിനോട് അടിയന്തിര ഇടപെടൽ വേണമെന്നാവശ്യപ്പെട്ട് യൂണിയൻ രംഗത്ത്; അവശ്യത്തിന് നഴ്‌സുമാരില്ലാതെ ജീവനക്കാർ പ്രതിസന്ധിയിൽ

സ്വന്തം ലേഖകൻ

രാജ്യത്ത് കോവിഡ് മാഹാമിരിക്കാല്ലത്ത് ആശുപത്രികളിൽ ആവശ്യത്തിന് നഴസുമാരില്ലാതെ വലയുന്നതായി റിപ്പോർട്ട്. സ്റ്റാറ്റിസ്റ്റിക്‌സ് കാനഡയുടെ കണക്കനുസരിച്ച് കാനഡയിലെ അഞ്ചിൽ ഒന്ന് ഒഴിവുകളും ആരോഗ്യ സംരക്ഷണ മേഖലയിലാണ്. മറ്റെല്ലാ മേഖലകളുമായി താരതമ്യം ചെയ്യുമ്പോൾ 2021-ന്റെ തുടക്കത്തിൽ, ആ മേഖലകൾ വർഷം തോറും ഏറ്റവും വലിയ പ്രതിസന്ധിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.

മേഖലയിലെ പ്രതിസന്ധി രൂക്ഷമായതോടെ നഴ്‌സുമാരെ പ്രതിനിധീകരിക്കുന്ന ദേശീയ യൂണിയൻ രാജ്യത്തുടനീളം നിലവിലുള്ള നഴ്‌സിങ് ക്ഷാമം നേരിടുന്നതിൽ നേതൃത്വപരമായ പങ്ക് വഹിക്കാൻ ഫെഡറൽ സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. കനേഡിയൻ ഫെഡറേഷൻ ഓഫ് നഴ്‌സസ് യൂണിയനുകളുടെ (CFNU) പ്രസിഡന്റായ ലിൻഡാ സിലാസ്, ഫെഡറേഷനുകൾ ഡാറ്റ ശേഖരിക്കാനും പ്രവിശ്യകളെയും ആരോഗ്യ പരിപാലന ദാതാക്കളെയും അവരുടെ സ്റ്റാഫ് ക്ഷാമം ലഘൂകരിക്കുന്നതിന് തന്ത്രപ്രധാനമായ ആസൂത്രണ സംരംഭങ്ങൾ കൊണ്ടുവരാനും ആവശ്യുപ്പെട്ടു.

സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ കമക്കനുസരിച്ച് രജിസ്റ്റർ ചെയ്ത നഴ്‌സുമാർ, നഴ്‌സ് സഹായികൾ, നഴ്‌സ് പ്രാക്ടീഷണർമാർ എന്നീ മേഖലകളാണ് 2021ല ആദ്യ പാദത്തിൽ ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ വർദ്ധിച്ച മൂന്ന് തൊഴിലുകൾ. ഈ സ്ഥാനങ്ങളിൽ പകുതിയോളം 90 ദിവസമോ അതിൽ കൂടുതലോ ഒഴിഞ്ഞുകിടക്കുന്നു. . ആരോഗ്യ പരിപാലന, സാമൂഹിക സഹായ മേഖലകളിലെ മൊത്തം ഒഴിവുകൾ 39 ശതമാനം വർദ്ധിച്ചു.കോവിഡ് കാലഘട്ടത്തിൽ നഴ്‌സുമാരുടെ ശരാശരി പ്രതിവാര ഓവർടൈം സമയം 78 ശതമാനം വർദ്ധിച്ചുവെന്നും പലരും നേരിടുന്നത് വലിയ വെല്ലുവിളികളാണെന്നും നഴ്‌സുമാരുടെ കുറവ് ഈ മേഖലയിലുള്ളവരെ വളരെയധികം സമ്മർദ്ദത്തിലാക്കുന്നതായും റിപ്പോർട്ടുകൾ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP