Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വീരമൃത്യു വരിച്ച ഇന്ത്യൻ ജവാന്മാരുടെ കുട്ടികൾക്ക് കാനഡയിൽ വിദ്യാഭ്യാസ സൗകര്യമേർപ്പെടുത്തും

വീരമൃത്യു വരിച്ച ഇന്ത്യൻ ജവാന്മാരുടെ കുട്ടികൾക്ക് കാനഡയിൽ വിദ്യാഭ്യാസ സൗകര്യമേർപ്പെടുത്തും

പി.പി ചെറിയാൻ

 ടൊറന്റൊ (കാനഡ): ഇന്ത്യയിൽ വീരമൃത്യു വരിക്കുന്ന ജവാന്മാരുടെ മക്കൾക്ക് കാനഡയിൽ തുടർ വിദ്യാഭ്യാസത്തിനുള്ള സൗകര്യമേർപ്പെടുത്തുന്ന പദ്ധതിയുമായി (ഇകഎ) ടൊറന്റൊ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ സംഘടന കഴിഞ്ഞവാരം സംഘടിപ്പിച്ച ചാരിറ്റി ഗോൾഫ് ടൂർണമെന്റിലൂടെ 100,000 ഡോളർ സമാഹരിച്ചതായി സിഐ.എഫ്. ചെയർമാൻ സതീഷ് താക്കർ പറഞ്ഞു.

കാനഡയിൽ മാത്രമല്ല ഇന്ത്യയിലും വിദ്യാഭ്യാസ സൗകര്യങ്ങൾ ചെയ്തു കൊടുക്കുമെന്ന് അദ്ദേഹം കൂട്ടിചേർത്തു. പഠനത്തിനാവശ്യമായി സാമ്പത്തിക സഹായം നൽകുന്നതിന് വലിയ പദ്ധതിയാണ് സംഘടന രൂപീകരിച്ചിരിക്കുന്നത്.

കഴിഞ്ഞവർഷം ഗൽവാൻവാലിയിൽ ചൈനീസ് ഭടന്മാരുമായി ഉണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ട ജവാന്മാരുടെ മക്കൾക്ക് പഠനസഹായമായി 40,000 ഡോളർ സംഘടന നൽകിയിരുന്നു.

സംഘടനയുടെ ഓഫീസ് ഇന്ത്യയിൽ തുറന്ന് പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. കാനഡയിൽ വരുന്ന വിദ്യാർത്ഥികൾക്ക് (ഇന്റർനാഷണൽ ആദ്യവർഷം പഠനത്തിനായി വരുന്ന ചെലവ് മുഴുവൻ സംഘടന വഹിക്കും.

രണ്ടാം വർഷത്തെ പഠനത്തിന് കാനഡയിൽ ജോലി ചെയ്തു പഠനം ഉണ്ടാക്കുന്നതിനുള്ള അനുമതി ഇന്റർനാഷ്ണൽ വിദ്യാർത്ഥികൾക്ക് ഗവൺമെന്റ് നൽകിയിട്ടുണ്ട്. ഇന്ത്യൻ ഹൈകമ്മീഷ്ണർ അജയ് ബിസറിയ സംഘടനയുടെ പ്രവർത്തനങ്ങൾക്കാവശ്യമായ സഹായങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ചെയർമാൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP