Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാനഡയുടെ അതിർത്തി തുറക്കലിനെ പ്രതിസന്ധിയിലാക്കി ബോർഡർ ജോലിക്കാരുടെ പണിമുടക്ക്; വാക്‌സിനേഷൻ നടത്തിയ അമേരിക്കക്കാർക്ക് അതിർത്തി തുറക്കും മുമ്പ് സമരം; ഓഗസ്റ്റ് 6 ന് സമരം പ്രഖ്യാപിച്ച് യൂണിയൻ

കാനഡയുടെ അതിർത്തി തുറക്കലിനെ പ്രതിസന്ധിയിലാക്കി ബോർഡർ ജോലിക്കാരുടെ പണിമുടക്ക്; വാക്‌സിനേഷൻ നടത്തിയ അമേരിക്കക്കാർക്ക് അതിർത്തി തുറക്കും മുമ്പ് സമരം; ഓഗസ്റ്റ് 6 ന് സമരം പ്രഖ്യാപിച്ച് യൂണിയൻ

സ്വന്തം ലേഖകൻ

വാക്‌സിനേഷൻ പൂർണമായും സ്വീകരിച്ച യുഎസ് പൗരന്മാരെയും സ്ഥിര താമസക്കാരെയും ഓഗസ്റ്റ് 9 മുതൽ കാനഡയിലേക്ക് പ്രവേശിക്കാൻ അനുവദിക്കുമെന്ന് അറിയിച്ചതിന് പിന്നാലെ ബോർഡർ ജീവനക്കാരുടെ സമരവും ഉറപ്പായി. കനേഡിയൻ അതിർത്തി കാവൽക്കാരും കസ്റ്റംസ് ഉദ്യോഗസ്ഥരും ചൊവ്വാഴ്ച നടത്തിയ വോട്ടെടുപ്പിൽ ഓഗസ്റ്റ് 6 ന് സമരം ചെയ്യാൻ തീരുമാനമായി.

ഇതോടെ ആയിരക്കണക്കിന് അതിർത്തി ഉദ്യോഗസ്ഥർ സമരവുമായി രംഗത്തിറങ്ങുന്നതോടെ വീണ്ടും തുറക്കുന്ന പദ്ധതികൾക്ക് തടസ്സമാകാം.8,500 ലധികം കാനഡ ബോർഡർ സർവീസസ് ഏജൻസി (സിബിഎസ്എ) ജീവനക്കാരെ പ്രതിനിധീകരിക്കുന്ന രണ്ട് യൂണിയനുകൾ അവരുടെ ഭൂരിപക്ഷം അംഗങ്ങളും പണിമുടക്കിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

പണിമുടക്ക് അതിർത്തിയിലെ വാണിജ്യ ഗതാഗതം, പ്രവേശന തുറമുഖങ്ങൾ എന്നിവയെയും കാനഡ പോസ്റ്റിൽ നിന്നും മറ്റ് പ്രധാന ഷിപ്പിങ് കമ്പനികളിൽ നിന്നുമുള്ള അന്താരാഷ്ട്ര മെയിൽ, പാർസൽ ഡെലിവറികൾ എന്നിവയെയും ബാധിക്കുമെന്നും തീരുവയും നികുതിയും ശേഖരിക്കുന്നതിന് തടസ്സമുണ്ടാക്കുമെന്നും യൂണിയൻ കാനഡയിലേക്ക് പ്രവേശിക്കുന്ന ചരക്കുകളുടെ പ്രവേശനത്തെയും കാര്യമായി ബാധിക്കും.

തൊഴിലാളികൾ മൂന്നുവർഷമായി കരാർ ഇല്ലാതെ ജോലി നോക്കുകയാണെന്നും യൂണിയനും മാനേജുമെന്റും തമ്ിലുള്ള ചർച്ചകളിൽ തീരുമാനമാകാത്തതുമാണ് സമരം നടത്താൻ കാരണം. 2018 ജൂൺ മുതൽ കരാർ ഇല്ലാത്ത യൂണിയൻ അംഗങ്ങളിൽ - വിമാനത്താവളങ്ങളിലെ അതിർത്തി സേവന ഉദ്യോഗസ്ഥർ, ലാൻഡ് എൻട്രി പോയിന്റുകൾ, മറൈൻ പോർട്ടുകൾ, വാണിജ്യ തുറമുഖങ്ങൾ, ഉൾനാടൻ എൻഫോഴ്സ്മെന്റ് ഓഫീസർമാർ, ഇന്റലിജൻസ് ഓഫീസർമാർ, അന്വേഷകർ, ട്രേഡ് ഓഫീസർമാർ, ഹിയറിങ് ഓഫീസർമാർ, എന്നിവർ ഉൾപ്പെടും.പ്രധാനമായും കാനഡയിലെ മറ്റ് നിയമപാലകരോടുള്ള ശമ്പള തുല്യത; മികച്ച സംരക്ഷണം എന്നിവയാണ് യൂണിയന്റെ പ്രധാന ആവശ്യം

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP