Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കനേഡിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് റിസർച്ചിൽ നിന്നും പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് കരസ്ഥമാക്കി മലയാളി വിദ്യാർത്ഥിനി; മലയാളികൾക്ക് അഭിമാനമായ നേട്ടം കൈവരിച്ചത് ഡോ. ശാരിക സരസിജ എന്ന തിരുവനന്തപുരം കാരി

കനേഡിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് റിസർച്ചിൽ നിന്നും പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് കരസ്ഥമാക്കി മലയാളി വിദ്യാർത്ഥിനി; മലയാളികൾക്ക് അഭിമാനമായ നേട്ടം കൈവരിച്ചത് ഡോ. ശാരിക സരസിജ എന്ന തിരുവനന്തപുരം കാരി

സ്വന്തം ലേഖകൻ

ലയാളി ഡോക്ടർ ശാരിക സരസിജയ്ക്ക് കനേഡിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് റിസർച്ചിൽ നിന്നും പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ്. പ്രമുഖ ചലച്ചിത്ര നിർമ്മാതാവ് കിരീടം ഉണ്ണിയുടെ മകളായ ശാരിക ഇപ്പോൾ ഒട്ടാവ സർവകലാശാലയിൽ പോസ്റ്റ്ഡോക്ടറൽ ഫെലോ ആണ്. അൽഷിമേഴ്‌സ് രോഗത്തിൽ ജി-പ്രോട്ടീൻ കപ്പിൾഡ് റിസപ്റ്ററുകളുടെ പങ്ക് നിർണ്ണയിക്കുന്നതിനുള്ള പഠനത്തിനാണ് മൂന്ന് വർഷത്തെ ഫെലോഷിപ്പ്.

2005 ൽ അമേരിക്കയിലെ ഫീനിക്സിൽ നടന്ന ലോകത്തിലെ ഏറ്റവും വലിയ പ്രീ-കോളേജ് സയൻസ് കോൺഫ്രൻസായ ഇന്റൽ ഇന്റർനാഷണൽ സയൻസ് ആൻഡ് എഞ്ചിനീയറിങ് മേളയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച 7 ഹൈസ്‌കൂൾ വിദ്യാർത്ഥികളിൽ ഒരാളായിരുന്നു ശാരിക.

തുടർന്ന് ഫുൾ ട്യൂഷൻ സ്‌കോളർഷിപ്പോടെ ന്യൂയോർക്ക്ആൽബാനി കോളേജ് ഓഫ് ഫാർമസി ആൻഡ് ഹെൽത് സയൻസസിൽ നിന്ന് ഫാർമസ്യൂട്ടിക്കൽ സയൻസിൽ ബിരുദം നേടി.അൽഷിമേഴ്‌സ് രോഗത്തെക്കുറിച്ച് കൂടുതൽ ഗവേഷണം നടത്തി ബയോമെഡിക്കൽ സയൻസസിൽ പിഎച്ച്ഡിയും നേടി.

ഡോ. ശാരികയുടെ പ്രബന്ധങ്ങൾ ജനിറ്റിക്സ്, ഇലൈഫ്, ഏജിങ് സെൽ തുടങ്ങിയ പ്രശസ്ത ജേണലുകളിൽ പ്രസിധീകരിക്കുകയും വിവിധ അന്താരാഷ്ട്ര ശാസ്ത്ര സമ്മേളനങളിൽ അവതരിപ്പിക്കുകയും ചെയ്തു.
കേരള പിഡബ്ല്യുഡി റിട്ട. സൂപ്രണ്ടിങ് എഞ്ചിനീയർ സരസിജയാണ് അമ്മ. സുകൃത് കൃഷ്ണകുമാർ സഹോദരനാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP