Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പലിശ നിരക്കിൽ മാറ്റം വരുത്തുവാൻ ഉദ്ദേശിക്കുന്നില്ല; 2023 വരെ പൂജ്യത്തിനടുത്ത് തന്നെ നിലനിർത്തുമെന്ന് ബാങ്ക് ഓഫ് കാനഡ

പലിശ നിരക്കിൽ മാറ്റം വരുത്തുവാൻ ഉദ്ദേശിക്കുന്നില്ല; 2023 വരെ പൂജ്യത്തിനടുത്ത് തന്നെ നിലനിർത്തുമെന്ന് ബാങ്ക് ഓഫ് കാനഡ

സ്വന്തം ലേഖകൻ

കാനഡയിലെ പലിശനിരക്ക് 2023 വരെ പൂജ്യത്തിനടുത്ത് തന്നെ നിലനിർത്താൻ ബാങ്ക് ഓഫ് കാനഡ പദ്ധതിയിടുന്നുവെന്ന് റിപ്പോർട്ട്. പണപ്പെരുപ്പ നിരക്ക് രണ്ട് ശതമാനമാകുന്നത് വരെയും ആ നിരക്കിൽ നിലകൊള്ളുന്നത് വരെയും നിലവിലെ പലിശനിരക്കിൽ മാറ്റം വരുത്താൻ ബാങ്ക് ആലോചിക്കുന്നില്ലെന്നാണ് വ്യക്ത മാക്കിയിരിക്കുന്നത്. പണപ്പെരുപ്പം കുറയാൻ ചുരുങ്ങിയത് 2023 എങ്കിലും ആകേണ്ടി വരുമെന്ന് വിവിധ സാമ്പത്തിക വിദഗ്ദ്ധർ പ്രവചിച്ചതിനാൽ പലിശനിരക്ക് 2023 വരെയെങ്കിലും ഇതേ നിരക്കിൽ തുടരുമെന്ന പ്രതീക്ഷ ശക്തമായിട്ടുണ്ട്.

നിർണായകമായ പലിശനിരക്ക് 0.25 ശതമാനത്തിൽ തന്നെ നിലനിർത്തുമെന്നാണ് ബുധനാഴ്ച ബാങ്ക് ഓഫ് കാനഡ വെളിപ്പെടുത്തിയിരിക്കുന്നത്. കോവിഡ് സൃഷ്ടിച്ച ആഘാതത്തിൽ നിന്നും രാജ്യത്തെ സമ്പദ് വ്യവസ്ഥ കരകയറിക്കൊണ്ടിരിക്കുന്നതിനിടയിലാണ് പലിശനിരക്കുമായി ബന്ധപ്പെട്ട നിർണായക തീരുമാനവുമായി ബാങ്ക് രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ രാജ്യത്തെ സമ്പദ് വ്യവസ്ഥ സാധാരണ നിലയിലെത്താൻ ദീർഘകാലം വേണ്ടി വരുന്നതിനാൽ ചുരുങ്ങിയ പലിശ ദീർഘകാലത്തേക്ക് നിലനിർത്തേണ്ടത് അനിവാര്യമാണെന്ന് തിരിച്ചറിഞ്ഞതിനാലാണ് ബാങ്ക് ഈ തീരുമാനത്തിലെത്തിയിരിക്കുന്നത്.

സമ്പദ് വ്യവസ്ഥക്ക് കരകയറാൻ വേണ്ടുന്ന സമയത്തെക്കുറിച്ച് ജൂലൈയിലെ മോണിറ്ററി റിപ്പോർട്ടിൽ ബാങ്ക് വിലയിരുത്തിയിട്ടുണ്ട്. നിലവിൽ സമ്പദ് വ്യവസ്ഥ തിരിച്ച് വരാൻ തുടങ്ങിയിട്ടുണ്ടെങ്കിലും ശുഭസൂചനകൾ വ്യക്തമായിട്ടില്ലെന്നും അതിനാൽ അടിസ്ഥാന പലിശനിരക്ക് നിലവിലെ നിരക്കിൽ തന്നെ നിലനിർത്തേണ്ടത് അത്യാവശ്യമാണെന്നുമാണ് ബാങ്ക് ആവർത്തിക്കുന്നത്. ചുരുങ്ങിയ പലിശക്ക് കൂടുതൽ കടം ലഭ്യമാക്കേണ്ടത് സമ്പദ് വ്യവസ്ഥയുടെ തിരിച്ച് വരവിന് അനിവാര്യമാണെന്നും ബാങ്ക് വിലയിരുത്തുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP