Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ലോകമെമ്പാടുമുള്ള ടെക് വർക്കർമാരുടെ ആകർഷണ കേന്ദ്രമായി കാനഡ; എല്ലാവർക്കും വർക്ക് പെർമിറ്റ് നൽകുവാൻ നൂറു വ്യത്യസ്ത ഓപ്ഷനുകളുമായി രാജ്യം

ലോകമെമ്പാടുമുള്ള ടെക് വർക്കർമാരുടെ ആകർഷണ കേന്ദ്രമായി കാനഡ; എല്ലാവർക്കും വർക്ക് പെർമിറ്റ് നൽകുവാൻ നൂറു വ്യത്യസ്ത ഓപ്ഷനുകളുമായി രാജ്യം

സ്വന്തം ലേഖകൻ

കാനഡയിലേക്ക് ലോകമെമ്പാടുമുള്ള ടെക് വർക്കർമാർ ആകർഷിക്കപ്പെടുന്നുവെന്ന് റിപ്പോർട്ട്. അടുത്തിടെ പുറത്ത് വന്ന സിജിടിഎൻ അമേരിക്കയുടെ റിപ്പോർട്ടാണ് പുതിയ പ്രവണതയിലേക്ക് വെളിച്ചം വീശിയിരിക്കുന്നത്. യുഎസ് കടുത്ത തോതിൽ കുടിയേറ്റ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുന്നതിനാൽ യുഎസിൽ നിന്നും വൻ തോതിൽ ടെക് വർക്കർമാർ കാനഡയിലേക്ക് കൂട് മാറുന്ന പ്രവണത വർധിച്ച് വരുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്.

ലോകമെമ്പാടുമുള്ള കഴിവുറ്റ ടെക് വർക്കർമാരെ സ്വന്തം മണ്ണിലേക്ക് ആകർഷിക്കുന്നതിനായി കാനഡ കടുത്ത ശ്രമങ്ങൾ നടത്തുന്നത് കൂടുതൽ ടെക് വർക്കർമാർ ഇവിടേക്ക് മുമ്പില്ലാത്ത വിധത്തിൽ എത്തുന്നതിന് വഴിയൊരുക്കിയെന്നും വ്യക്തമായിട്ടുണ്ട്. കാനഡയിലെ ടെക് ഇന്റസ്ട്രിയുടെ വർധിച്ച ആവശ്യങ്ങൾക്ക് അനുസൃതമായി ലോകമെമ്പാടുമുള്ള ടെക് വർക്കർമാരെ ഇവിടേക്ക് കൊണ്ടു വരുന്നതിനുള്ള ശ്രമങ്ങളാണ് കാനഡ ത്വരിതപ്പെടുത്തിയിരിക്കുന്നത്.

കാനഡയിൽ പിആർ അല്ലെങ്കിൽ വർക്ക് പെർമിറ്റ് ലഭിക്കുന്നതിനായി ടെക് വർക്കർമാർക്ക് മുമ്പിൽ നിലവിൽ ലഭ്യമായിരിക്കുന്നത് നൂറ് വ്യത്യസ്തമായ ഓപ്ഷനകളാണ്. ടെക് ടാലന്റുകൾക്ക് പിആർ ലഭ്യമാക്കുന്നതിനായി കാനഡ 100 സ്‌കിൽഡ് വർക്കർ പാത്ത് വേകളാണ് ലഭ്യമാക്കിയിരിക്കുന്നത്. എക്സ്പ്രസ് എൻട്രി, വിവിധ പ്രൊവിൻഷ്യൽ നോമിനീ പ്രോഗ്രാമുകൾ, സ്റ്റാർട്ടപ്പ് വിസ, വർക്ക് പെർമിറ്റ് ഓപ്ഷനുകൾ തുടങ്ങിയ വ്യത്യസ്തമായ ഓപ്ഷനുകളാണ് ലോകമെമ്പാടുമുള്ള ടെക് ടാലന്റുകൾക്കായി കാനഡ ലഭ്യമാക്കിയിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP