Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഫിസിഷ്യന്റെ നിർദ്ദേശമില്ലാതെ ഈ മരുന്ന് കഴിക്കരുത്; നിങ്ങളുടെ ഹൃദയമിടിപ്പ് പോലും അവതാളത്തിലാക്കിയേക്കും; കാനഡയുടെ മുന്നറിയിപ്പ് ഇങ്ങനെ

ഫിസിഷ്യന്റെ നിർദ്ദേശമില്ലാതെ ഈ മരുന്ന് കഴിക്കരുത്; നിങ്ങളുടെ ഹൃദയമിടിപ്പ് പോലും അവതാളത്തിലാക്കിയേക്കും; കാനഡയുടെ മുന്നറിയിപ്പ് ഇങ്ങനെ

സ്വന്തം ലേഖകൻ

കാനഡ: ഇന്ത്യയിൽ നിന്നും അമേരിക്ക അടക്കമുള്ള നിരവധി രാജ്യങ്ങളിലേക്ക് വൻതോതിൽ കയറ്റി അയക്കുന്ന ഹൈഡ്രോക്‌സി ക്ലോറോക്വിൻ എന്ന മരുന്ന് കൊവിഡ് 19 ചികിത്സയ്ക്ക് ഉപയോഗിക്കരുതെന്ന് കാനഡ. ഈ മെഡിസിൻ ഗുരുതരമായ പാർശ്വഫലങ്ങൾ മനുഷ്യ ശരീരത്തിൽ ഉണ്ടാക്കുമെന്നാണ് കാനഡയിലെ ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നത്. ഫിസിഷ്യന്റെ നിർദ്ദേശാനുസരണം മാത്രമേ ഈ മരുന്നുകൾ ഉപയോഗിക്കാൻ പാടുള്ളൂവെന്ന് കാനഡയിലെ പബ്ലിക് ഹെൽത്ത് ഏജൻസി വെബ്‌സൈറ്റിൽ വ്യക്തമാക്കുന്നു.

ഫിസിഷ്യന്റെ നിർദ്ദേശമില്ലാതെ സ്വന്തം ഇഷ്ടത്തിന് ഈ മരുന്ന് ഉപയോഗിച്ചാൽ ഹൃദയമിടിപ്പിനെ പോലും ഇതു പ്രതികൂലമായി ബാധിക്കാനിടയുണ്ട്. യൂറോപ്യൻ മെഡിസിൻ ഏജൻസിയും സമാനമായ മുന്നറിയിപ്പ് നൽകിയിരുന്നു. ഹൈഡ്രോക്‌സി ക്ലോറോക്വിൻ കൊവിഡ് പ്രതിരോധത്തിന് ഫലപ്രദമാണോ എന്നതു സംബന്ധിച്ച് നേരത്തെയും മെഡിക്കൽ രംഗത്ത് ചർച്ചകൾ നടന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP